ഇന്ത്യൻ സൈന്യത്തിന് കുറഞ്ഞ ചെലവിൽ കൂടുതൽ ആഘാതം സൃഷ്ടിക്കാൻ കഴിവുള്ള ഒരേയൊരു വജ്രായുധം.

കെ9 വജ്ര  എന്നത് ഇന്ത്യൻ സൈന്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഒരു അത്യാധുനിക 155 എംഎം, 52-കാലിബർ ട്രാക്ക്ഡ് സെൽഫ് പ്രൊപ്പെൽഡ് ഹൊവിറ്റ്സർ ടാങ്കാണ് ആണ്. ഇതിനെ പൊതുവായി ഒരു ടാങ്ക് ഗൺ മാതൃകയിലുള്ള പീരങ്കി വ്യവസ്ഥയായിട്ടാണ് കണക്കാക്കുന്നത്.

ദക്ഷിണ കൊറിയൻ പ്രതിരോധ കമ്പനിയായ ഹാൻവ ഡിഫൻസിന്റെ 'K9 തണ്ടർ' എന്ന പീരങ്കിയുടെ മാതൃകയാണ് K9 വജ്ര. "മേക്ക് ഇൻ ഇന്ത്യ" പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ലാർസൻ ആൻഡ് ടൂബ്രോ (L&T) കമ്പനിയാണ് ഗുജറാത്തിലെ ഹസിറയിലുള്ള പ്ലാന്റിൽ ഇത് നിർമ്മിക്കുന്നത്.

മരുഭൂമികൾ, സമതലങ്ങൾ, കൂടാതെ അതിശൈത്യമുള്ള ഉയർന്ന മലനിരകൾ (ലഡാക്ക് പോലുള്ള പ്രദേശങ്ങൾ) എന്നിവിടങ്ങളിൽ കൃത്യമായി പ്രവർത്തിക്കാൻ തക്കവിധം ഇതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 155mm / 52 കാലിബർ മെയിൻ ഗൺ. ഇതിന് ഉയർന്ന സ്ഫോടകശേഷിയുള്ള ഷെല്ലുകളും പുകക്കുണ്ടുകളും ഗൈഡഡ് പ്രൊജക്ടൈലുകളും എന്നീ ആയുധങ്ങൾ വർഷിക്കാൻ സാധിക്കും.

വെടിവെച്ച ഉടൻ തന്നെ ശത്രുക്കളുടെ തിരിച്ചടി ഉണ്ടാകുന്നതിന് മുമ്പ് അവിടെനിന്ന് പെട്ടെന്ന് സ്ഥലം മാറാനുള്ള കഴിവ് ഇതിനുണ്ട്. സാധാരണ ഷെല്ലുകൾ ഉപയോഗിച്ച് ഏകദേശം 40 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. അത്യാധുനിക ദീർഘദൂര ഷെല്ലുകൾ ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ വർദ്ധിക്കും. 1,000 ഹോഴ്‌സ്പവർ ശേഷിയുള്ള ശക്തമായ എം.ടി.യു ഡീസൽ എഞ്ചിനാണ് ഇതിലുള്ളത്. മണിക്കൂറിൽ ഏകദേശം 67 കിലോമീറ്റർ വേഗതയിൽ ഇത് സഞ്ചരിക്കും. ഏകദേശം 50 ടൺ ഭാരം വരും.

ഒരേ ലക്ഷ്യത്തിലേക്ക് വ്യത്യസ്ത ട്രെജക്ടറികളിലൂടെ ഒരേസമയം നിരവധി ഷെല്ലുകൾ വർഷിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഇതിലുണ്ട്. ഇത് ശത്രുക്കളുടെ ഇടയിൽ പെട്ടെന്ന് വലിയ നാശനഷ്ടം ഉണ്ടാക്കാൻ സഹായിക്കുന്നു. 19 എംഎം വരെ കട്ടിയുള്ള സ്റ്റീൽ കവചം ഇതിനുണ്ട്. ഇത് പീരങ്കി ഷെല്ലുകളുടെ ചീളുകളിൽ നിന്നും മൈനുകളിൽ നിന്നും സൈനികർക്ക് സംരക്ഷണം നൽകുന്നു. കൂടാതെ കെമിക്കൽ, ബയോളജിക്കൽ, ന്യൂക്ലിയർ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്.

തുടക്കത്തിൽ രാജസ്ഥാൻ പോലുള്ള മരുഭൂമികളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് K9 വജ്ര വാങ്ങിയത്. എന്നാൽ, ചൈനയുമായുള്ള അതിർത്തി തർക്കങ്ങളെ തുടർന്ന്, ഇന്ത്യ ഇത് ലഡാക്കിലെ 15,000 അടിയോളം ഉയരമുള്ള പ്രദേശങ്ങളിൽ വിന്യസിച്ചു. അതിശൈത്യത്തിലും കുറഞ്ഞ ഓക്സിജൻ അളവിലും സുഗമമായി പ്രവർത്തിക്കാൻ തക്കവണ്ണം ഇതിന്റെ എഞ്ചിനിലും ഫ്യുവൽ സിസ്റ്റത്തിലും പ്രത്യേക മാറ്റങ്ങൾ വരുത്തുകയുണ്ടായി.

ഇന്ത്യൻ സൈന്യത്തിന് കുറഞ്ഞ ചെലവിൽ കൂടുതൽ ആഘാതം സൃഷ്ടിക്കാൻ കഴിവുള്ള ഒരേയൊരു ട്രാക്ക്ഡ് സെൽഫ് പ്രൊപ്പെൽഡ് പീരങ്കിയാണിത്. ആദ്യത്തെ 100 എണ്ണത്തിന്റെ വിജയകരമായ വിന്യാസത്തിനു ശേഷം, കരസേന കൂടുതൽ K9 വജ്ര യൂണിറ്റുകൾ കൂടി ഓർഡർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി സുരക്ഷയിലും ആർട്ടിലറി ആധുനിക വൽക്കരണത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് K9 വജ്ര ടാങ്ക്. 

 



Post a Comment (0)
Previous Post Next Post