ഐ.എൻ.എസ് അരിധമൻ ഇന്ത്യയുടെ ആണവശക്തിയാൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് (SSBN). ഐ.എൻ.എസ് അരിധമൻ ഈ വർഷം തന്നെ ഔദ്യോഗികമായി കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ കടലിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി കൊണ്ടിരിക്കുകയാണ്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ കൃത്യമായ തീയതി പ്രതിരോധ മന്ത്രാലയം പുറത്തുവിടാറില്ല.
പ്രധാന സവിശേഷതകൾ:
ആദ്യ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് അരിഹന്തിനേക്കാൾ കൂടുതൽ കരുത്തേറിയ എൻജിനും കൂടുതൽ മിസൈലുകൾ വഹിക്കാനുള്ള ശേഷിയും അരിധമനുണ്ടാകും. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ അന്തർവാഹിനി, വെള്ളത്തിനടിയിൽ മാസങ്ങളോളം തുടരാൻ സഹായിക്കുന്ന പ്രസ്സ്റൈസ്ഡ് ലൈറ്റ് വാട്ടർ റിയാക്ടറാണ് (PWR) ഇതിൽ ഉപയോഗിക്കുന്നത്.
മിസൈൽ ശേഷി:
K-15 മിസൈലുകൾ 750 കിലോമീറ്റർ പരിധിയുള്ള 12 മിസൈലുകൾ വരെ വഹിക്കാം. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള K- 4 മിസൈലുകൾ ഇതിൽ സജ്ജീകരിക്കാൻ സാധിക്കും. ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി (Nuclear Triad) വർദ്ധിപ്പിക്കുന്നു. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിലാണ് (SBC) ഇത് നിർമ്മിച്ചിരിക്കുന്നത്. 'അഡ്വാൻസ്ഡ് ടെക്നോളജി വെസൽ' (ATV) പദ്ധതിയുടെ ഭാഗമാണിത്.
ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ പെടാതെ കടലിന്റെ ആഴങ്ങളിൽ ഒളിച്ചിരുന്ന് ആക്രമണം നടത്താൻ ഇതിന് സാധിക്കും. ഇന്ത്യയുടെ "നോ ഫസ്റ്റ് യൂസ്" പോളിസി പ്രകാരം, ഒരു രാജ്യം ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകാൻ ഈ അന്തർവാഹിനി സജ്ജമായിരിക്കും.
