രുദ്രം-2, ഇന്ത്യയുടെ തദ്ദേശീയ എയർ-ടു-സർഫസ് മിസൈൽ.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ DRDO ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക എയർ-ടു-സർഫസ് (വായുവിൽ നിന്ന് ഭൂമിയിലേക്ക് തൊടുവിക്കാവുന്ന) മിസൈലാണ് രുദ്രം-2. ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും നിരീക്ഷണ റഡാറുകളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആന്റി- റേഡിയേഷൻ മിസൈൽ പരമ്പരയിലെ പ്രധാനപ്പെട്ട ഒരു പതിപ്പാണിത്.

ഇതിൻ്റെ പരിധി ഏകദേശം 300 മുതൽ 350 കിലോമീറ്റർ വരെ. ശബ്ദത്തേക്കാൾ ഏകദേശം 5.5 മടങ്ങ് വേഗതയാണുള്ളത്. 200 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളത്. 3 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ നിന്ന് യുദ്ധവിമാനങ്ങളിൽ വെച്ച് വിക്ഷേപിക്കാം സാധിക്കും.ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30mki യുദ്ധവിമാനങ്ങളിൽ നിന്നാണ് പ്രധാനമായും ഇത് പരീക്ഷിച്ചിട്ടുള്ളത്. 

ശത്രുക്കളുടെ റഡാർ സിഗ്നലുകളും റേഡിയോ ഫ്രീക്വൻസികളും ദൂരെ നിന്ന് തന്നെ കൃത്യമായി കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇതിന് പ്രത്യേക കഴിവുണ്ട്. മിസൈലിന്റെ ഗൈഡൻസ് സിസ്റ്റത്തിൽ ഇൻേർഷൽ നാവിഗേഷൻ സിസ്റ്റം, സാറ്റലൈറ്റ് ജി.പി.എസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ടെർമിനൽ ഘട്ടത്തിൽ ലക്ഷ്യസ്ഥാനത്ത് കൃത്യതയോടെ പതിക്കാൻ പാസീവ് ഹോമിങ് ഹെഡ്, ഇമേജിങ് ഇൻഫ്രാറെഡ് സീക്കറുകൾ എന്നിവയും ഇതിൽ പ്രവർത്തിക്കുന്നു.

ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തു കളഞ്ഞ് നശിപ്പിക്കാനും ഈ മിസൈൽ വ്യോമസേനയ്ക്ക് വലിയ കരുത്ത് പകരുന്നു. ശത്രുവിന്റെ വ്യോമപ്രതിരോധ പരിധിക്കുള്ളിലേക്ക് നേരിട്ട് കടന്നുചെല്ലാതെ തന്നെ, വളരെ സുരക്ഷിതമായ ദൂരത്തുനിന്ന് ശത്രുതാപരമായ റഡാറുകളും കമാൻഡ് സെന്ററുകളും തകർക്കാൻ 300 കിലോമീറ്ററിലധികം ദൂരപരിധി സഹായിക്കുന്നു.

ഇന്ത്യൻ വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത KH-31 ആന്റി-റേഡിയേഷൻ മിസൈലുകൾക്ക് പകരമായി തദ്ദേശീയമായി നിർമ്മിച്ചവയാണ് രുദ്രം പരമ്പരയിലുള്ള ഈ മിസൈലുകൾ. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള (ആത്മനിർഭർ ഭാരത്) സുപ്രധാന നാഴികക്കല്ലുകളിലൊന്നായാണ് രുദ്രം-2 മിസൈലിന്റെ വിജയങ്ങളെ വിലയിരുത്തുന്നത്.

 



Post a Comment (0)
Previous Post Next Post