ഇന്ത്യയുടെ തദ്ദേശീയ സ്റ്റെൽത്ത് യുസിഎവി ശേഷിയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പ്.

കർണാടകയിലെ ചിത്രദുർഗയിലുള്ള എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നടന്ന ഡി.ആർ.ഡി.ഒയുടെ (UCAV) 'ഓട്ടോണമസ് ഫ്ലയിംഗ് വിംഗ് ടെക്നോൺ ഡെമോൺസ്ട്രേറ്ററിന്റെ' ആളില്ലാ വാഹനം (ഘാതകിൻ്റെ പ്രോട്ടോടൈപ്പ്) വിജയകരമായ പരീക്ഷണം ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക രംഗത്തെ വലിയൊരു കുതിച്ചുചാട്ടമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ടേക്ക് ഓഫ്, ലാൻഡിംഗ്, റൂട്ട് നാവിഗേഷൻ, ലക്ഷ്യ നിർണ്ണയം എന്നിവ മനുഷ്യന്റെ ഇടപെടലില്ലാതെ സ്വയം ചെയ്യാൻ ഇതിന് സാധിക്കും.

വാലില്ലാത്തതും എയ്റോഡൈനാമിക് രൂപകല്പനയോടുകൂടിയതുമായ ഈ വാഹനത്തിന് ശത്രുക്കളുടെ റഡാറുകളിൽ പെടാതെ ലക്ഷ്യത്തിലെത്താനുള്ള 'സ്റ്റെൽത്ത്' ഗുണമുണ്ട്. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെയും, ആകാശത്തിലെ സഞ്ചാരവഴികളും പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് Al ആയ ഓട്ടോണമസ് സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാനും അതീവ സുരക്ഷയുള്ള മേഖലകളിൽ രഹസ്യമായി കടന്നുചെന്ന് ആക്രമണം നടത്താനും ഇത് സഹായിക്കും.

വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്‌വെയർ, കോമ്പോസിറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള എയർഫ്രെയിം എന്നിവ പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ്. പ്രതിരോധ സാങ്കേതികവിദ്യകളിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പൂർണ്ണമായി ഒഴിവാക്കി, തദ്ദേശീയമായി ഇത്തരം അത്യാധുനിക പോർ വിമാന ഡ്രോണുകൾ നിർമ്മിക്കുക.

വരുംകാലങ്ങളിൽ ഇത്തരം നൂറിലധികം ഘടക് യുസിഎവി യൂണിറ്റുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കാൻ ലക്ഷ്യമിടുന്നു. ഇത് 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തത ഉറപ്പാക്കുന്നു. ഭാവിയിൽ അത്യാധുനിക പോർവിമാനങ്ങൾക്കും ഡ്രോണുകൾക്കും അടിത്തറയിടുന്ന ഈ മുന്നേറ്റം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വരുംകാലങ്ങളിൽ ഇരട്ടിയാക്കുമെന്നതിൽ സംശയമില്ല.

 



Post a Comment (0)
Previous Post Next Post