ഭാരതീയൻ എന്ന നിലയിൽ ആത്മാഭിമാനം ഉണർത്തുന്ന നിമിഷമെന്ന് ഹൃതിക് റോഷൻ.

രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കു വെച്ച് ബോളിവുഡ് താരം ഹൃതിക് റോഷൻ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഇന്ത്യ വൻ മുന്നേറ്റമാണ് പല മേഖലകളിലും കാഴ്ചവെക്കുന്നത്. തന്നെ പോലുള്ള ഭാരതിയാർക്ക് ഇത്തരം സംഭവങ്ങൾ ആത്മവിശ്വാസം പകരുകയാണ് ചെയ്യുന്നത്. വികസന വളർച്ചയിൽ തളരാതെ ശക്തിയായി പോരാടി മുന്നോട്ട് കുതിക്കുന്ന ഇന്ത്യ ലോകത്തിന് മുന്നിൽ തിളങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയുടെ വളർച്ചയുടെ ഏടുകളെ സൂചിപ്പിക്കുന്ന 30 മേഖലകളടങ്ങുന്ന ചിത്രമാണ് അദ്ദേഹം പങ്കു വെച്ചത്. ഇന്ത്യയുടെ ശക്തി വളരെ വലുതാണ്. ത്രിവർണ്ണ പതാകയിലെ നിറങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയുടെ ചരിത്ര വഴികളിലെ ഓരോ നാഴികക്കല്ലുകളാണ്. ഭാരതം തല ഉയർത്തി നിൽക്കുകയാണ്. സർവ്വത്ര മേഖലകളിലും അതിന്റെ മാറ്റം സംഭവിക്കുണ്ട്. നമ്മുടെ പ്രതിരോധ മേഖലയെ കുറിച്ചോർത്ത് എനിക്കെന്നും അഭിമാനിക്കാം. ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്ന് ഇന്ത്യയുടെതാണെന്നോർക്കുമ്പോൾ ആത്മാഭിമാനം തോന്നുന്നു എന്നദ്ദേഹം കുറിച്ചു.

രാജ്യം നിരവധി മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ വിജയം അത്ഭുതപ്പെടുത്തുന്നതാണ്. പ്രതിരോധം, ശാസ്ത്രം, കായികം, സാങ്കേതിക വികസനം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ ചരിത്രം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Post a Comment (0)
Previous Post Next Post