പാക്കിസ്ഥാന്‍ അടക്കം പതിനേഴായി ഭാരതത്തെ വിഭജിക്കാന്‍ വൈസ്രോയിടെ കൂടെ ഉണ്ടും, ഉറങ്ങിയും പ്രതിഫലം പറ്റി കഴിഞ്ഞ് കൂടിയവരാണ് കമ്മ്യൂണിസ്റ്റുകൾ. കമ്മ്യൂണിസ്റ്റുകാർക്ക് അത് ഓര്‍മ്മ ഉണ്ടാകണം. വൈസ്രോയിയോട് ഒപ്പമിരുന്ന ശേഷം ഒറ്റരാത്രി കൊണ്ട് സാമ്രാജ്യത്വ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റി. ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനേയും ബ്രിട്ടീഷ് പോലീസിന് ഒറ്റികൊടുത്തതും കമ്മ്യൂണിസ്റ്റുകാരാണ്.
ഭാരതത്തെ പതിനേഴായി വിഭജിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലന്ന് പറഞ്ഞ് കല്‍ക്കത്ത തീസിസുമായി ആഗസ്റ്റ് പതിനെഞ്ച് കരിദിനം ആചരിച്ചതും, നെഹ്രു ജയിലിലിട്ടതും കമ്മ്യൂണിസ്റ്റുകളെ മാത്രം. ചരിത്രം ഓര്‍മ്മകളുടെ നൈരന്തര്യമാണ്. കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എസ്.എസ്.ബാട്ട് ലിവാലയുടെ ലേഖനവും തുറന്ന് പറച്ചിലും എ.ആര്‍.മസീനിയുടെ കമ്മൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ എഴുതിയിട്ടള്ളതും ചരിത്രരേകളാണ്. ചരിത്രം മരിക്കില്ല ജീവിക്കും. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.സി.ജോഷിയുടെ വൈസ്രോയിയും ആയിട്ടുള്ള കത്തുകളും ചരിത്രരേഖകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് വായിക്കാന്‍ സമയം കിട്ടുന്നില്ലങ്കില്‍ മന്ത്രി റിയാസിനോടൊ മറ്റ് യുവനേതാക്കളോടൊ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ചരിത്രം പഠിക്കാനും പാര്‍ട്ടിയെ തിരുത്താനും പറയണം. പകരം കുറ്റം പറയാനല്ല ശ്രമിക്കേണ്ടത്. ആര്‍ എസ് എസ് വൈസ്രോയിയോടപ്പം ഇരുന്നിട്ടുണ്ടങ്കില്‍ അത് വിഭജനം അരുത് എന്ന് പറയാനാണ്. മുസ്ലീം ലീഗിന്റെ ഉറക്കറ സഖിയായി തീര്‍ന്ന കമ്മൂണിസ്റ്റുകള്‍ക്ക് ആര്‍.എസ്.എസിന്റെ രാജ്യ സ്‌നേഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.
പാക്കിസ്ഥാന്‍ വാദത്തെ പിന്താങ്ങി ലീഗിന് കമ്മൂണിസ്റ്റുകള്‍ പിന്തുണ കൊടുക്കുമ്പോള്‍ സവര്‍ക്കര്‍ പാക്കിസ്ഥാന്‍ വാദത്തിനും മുസ്ലീം ലീഗിന്റെ മാരീച വേഷത്തിനും എതിരെ പോരാടുകയായിരുന്നു എന്നതും ചരിത്രമാണ്. ഈ ഓര്‍മ്മകള്‍ തമസ്‌ക്കരിക്കാം പക്ഷെ തകര്‍ക്കാന്‍ കഴിയില്ല. ഇന്ത്യ വിരുദ്ധ നിലപാടുകള്‍ കൈ കൊണ്ട ആദ്യ കാല കമ്മൂണിസ്റ്റ് ചരിത്രത്തിന്റെ ഓര്‍മ്മകള്‍ ഉണ്ടാകുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് ഭാവിയില്‍ നന്നായിരിക്കും. സവര്‍ക്കറെ കേരളത്തില്‍ എതിര്‍ക്കുന്നവര്‍ മഹാരാഷ്ട്രയില്‍ സവര്‍ക്കറുടെ ചിത്രത്തില്‍ വിപ്ലവ പൂക്കള്‍ അര്‍പ്പിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഓര്‍മ്മകള്‍ ഭാവിയില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും ഗുണം ചെയ്യും.