മടിയിൽ കനമുണ്ട് അതുകൊണ്ട് നല്ലതുപോലെ ഭയമുണ്ട്, ഒടുവിൽ ഹൈക്കോടതിയും കൈയ്യൊഴിഞ്ഞു; സര്‍ക്കാരിന് തിരിച്ചടി.


മസാല ബോണ്ട് കേസില്‍ കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.  

ഫെമ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും കിഫ്ബി പറഞ്ഞു. എന്നാല്‍ മസാല ബോണ്ട് വിതരണത്തില്‍ ഫെമ നിയമം ലംഘിച്ചതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണം എന്നായിരുന്നു ഇഡി കോടതിയില്‍ വ്യക്തമാക്കിയത്.

Post a Comment (0)
Previous Post Next Post