പാലക്കാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.


എല്ലാം കൈവിട്ടുപോയി, പാലക്കാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകരായ സിപിഎമ്മുകാർ തന്നെയാണെന്ന് ദൃക്സാക്ഷിയായ സുരേഷ് പറയുന്നു. 

കൊലപാതക സംഘത്തിൽ തന്റെ മകനും ഉണ്ടായിരുന്നു. ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും കൊല്ലാൻ തുടങ്ങി. അച്ഛനാണ് എന്ന് മകൻ വിളിച്ചു പറഞ്ഞപ്പോഴാണ് തന്നെ കൊല്ലാതെ വിട്ടതെന്നും സുരേഷിൻ്റെ വെളിപ്പെടുത്തൽ. ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലി പാർട്ടിയും, ഷാജഹാനുമായി തർക്കമുണ്ടായിരുന്നു എന്നും സുരേഷ്  മാധ്യമങ്ങളോട് വെളിപ്പെടുത്തി.

"വീണ്ടും പറയുന്നു കമ്മ്യൂണിസ്റ്റുകൾ വഞ്ചകന്മാരും, മാനവികത തൊട്ടു തീണ്ടാത്തവരുമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു."

Post a Comment (0)
Previous Post Next Post