നാശമില്ലാത്ത ഭാരതത്തിന്റെ സാംസ്കാരിക പൈതൃകങ്ങൾ.


ഒരു വ്യാഴവട്ടത്തിന്റെ മഹാകുംഭമേളയുടെ ഭാഗമായി ആറ് വർഷത്തിന്റെ ഇടവേളയില്‍ നടക്കുന്ന സാംസ്കാരിക ഉത്സവമാണ് അര്‍ദ്ധകുംഭമേള. പവിത്ര ദേവഭുമിയായ ഹരിദ്വാറിലും, ത്രിവേണി സംഗമഭുമിയായ അലഹബാദിലെ പ്രയാഗ എന്നിവിടങ്ങളിൽ മാത്രമാണ് അർദ്ധ കുംഭമേള നടക്കുക. ‘മകരസംക്രമ ദിനം മുതൽ ചൈത്രമാസ പൗർണ്ണമി വരെയാണ് അർദ്ധ കുംഭമേള തീർത്ഥസ്നാനം.

ഈ ഘട്ടത്തിലെ അമാവാസി, പൗർണ്ണമി നാളുകളിലും സംക്രമ വേളയിലുമാണ് പവിത്ര തീർത്ഥസ്നാന സമയം. ശിവരാത്രിയോട് അനുബന്ധിച്ചുള്ള അമാവാസി നാളുകളിലാണ് ഏറെ ശ്രേഷ്ഠമായി കരുതുന്നത്. എന്നാൽ അർദ്ധ കുംഭമേള ദൈർഘ്യ സമയത്തെ ഗംഗാ സ്നാനം തീർത്ഥ സ്നാനമായും കരുതുന്നു. ആയതിനാൽ ഈ നാളിൽ പ്രതിദിനം ആയിരക്കണക്കിന് വിശ്വാസി ഭക്തരാണ് ഹരിദ്വാർ-പ്രയാഗ തീർത്ഥ സ്നാനം നടത്തുന്നത്.

Post a Comment (0)
Previous Post Next Post