അപൂർവ്വ പ്രതിഭാസവുമായി സൂര്യൻ; കാഴ്ചക്കാരിൽ കൗതുകം നിറച്ച് സൺ ഹാലോ.


കൗതുകം നിറച്ച് "സൺ ഹാലോ" പ്രത്യക്ഷപ്പെട്ടു. മഴവില്ലഴകിൽ ആകാശത്ത് വിരിഞ്ഞ സൺ ഹാലോ ഞായറാഴ്ച വൈകിട്ട് ഡെറാഡൂണിലാണ് രൂപപ്പെട്ടത്. അപൂർവ്വമായി മാത്രം രൂപപ്പെടുന്ന ഈ കാഴ്ചയുടെ ദൃശ്യങ്ങൾ പകർത്തി ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സൺ ഹാലോയെക്കുറിച്ചുള്ള ചർച്ചകൾ ഇന്റർനെറ്റിൽ പുരോഗമിക്കുകയാണ്. സൂര്യന് ചുറ്റും മഴവിൽ നിറത്തിലോ വെള്ള നിറത്തിലോ രൂപപ്പെടുന്ന പ്രകാശ വളയത്തെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് സൺ ഹാലോ. ഇത് ’22 ഡിഗ്രി ഹാലോ’ എന്നും അറിയപ്പെടുന്നു. വളരെ അപൂർവ്വമായി ഉണ്ടാകുന്ന പ്രതിഭാസമാണിത്.

അന്തരീക്ഷത്തിലുള്ള ഐസ് ക്രിസ്റ്റലുകളുമായി സൂര്യ പ്രകാശം കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന ഒപ്റ്റിക്കൽ പ്രതിഭാസമാണിതെന്നും പറയപ്പെടുന്നു. ഈർപ്പത്തിന്റെ അളവ് അന്തരീക്ഷത്തിൽ വർദ്ധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 20,000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുക. സൂര്യന് ചുറ്റും ഇത്തരത്തിൽ പ്രകാശ വളയം രൂപപ്പെടുമ്പോൾ "സൺ ഹാലോ" എന്നും ചന്ദ്രന് ചുറ്റും രൂപപ്പെടുമ്പോൾ ഈ പ്രതിഭാസത്തെ "മൂൺ റിംഗ്" അഥവാ വിന്റർ റിംഗ് എന്നും അറിയപ്പെടുന്നു. ഏതാനും സെക്കൻഡുകൾ മാത്രമോ മിനിറ്റുകൾ മാത്രമോ ആണ് ഇവ ആകാശത്ത് ദൃശ്യ വിസ്മയം തീർക്കുക.

Post a Comment (0)
Previous Post Next Post