ദേശീയ പുരസ്ക്കാര ജേതാവായ നഞ്ചിയമ്മയെ നേരിട്ടെത്തി അനുമോദിച്ച് അണ്ണാമലൈ. ”എൻെറ പേര് അണ്ണാമലൈ.. പണ്ട് പോലീസിലായിരുന്നു. ഇപ്പോ തമിഴ്‌നാട് ബിജെപിയിൽ പ്രവർത്തിക്കുന്നു. നഞ്ചിയമ്മയുടെ വലിയ ആരാധകനാണ്. അതിനാൽ കാണാൻ വന്നതാണ്.. ഒരു അഭ്യർത്ഥനയുണ്ട്.. എനിക്ക് വേണ്ടി ആ പാട്ടൊന്ന് പാടാമോ.. ” എന്ന് അണ്ണമാലൈ.
അയ്യപ്പനും കോശിയിലെ ദേശീയ പുരസ്‌കാരം നൽകിയ പാട്ടായ ‘കളക്കാത്ത സന്ദനമേറം’ നഞ്ചിയമ്മ പാടുകയും ചെയ്തു. നഞ്ചിയമ്മയ്‌ക്ക് സ്വയം പരിചയപ്പെടുത്തി നൽകി പാട്ടുപാടാൻ അഭ്യർത്ഥിക്കുന്ന രസകരമായ ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ അണ്ണാമലൈ പങ്കുവെച്ചത്.
