2012 ൽ ഫയൽ ചെയ്ത നാഷണൽ ഹെറാൾഡ് കള്ളളപ്പണ കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, മാധ്യമ പ്രവർത്തകൻ സുമൻ ദുബെ, സാങ്കേതിക വിദഗ്ധൻ സാം പിത്രോഡ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കമ്മിറ്റി എന്നിവരാണ് പ്രതികൾ. നാഷണൽ ഹെറാൾഡിന്റെ 2000 കോടി രൂപയുടെ ആസ്തി ചതിയിലൂടേയും, വഞ്ചനയിലൂടേയും പൂർണ്ണമായും നിയമ വിരുദ്ധമായും 2010 ൽ പ്രതികൾ തട്ടിയെടുത്തു എന്നാണു കേസ്. പ്രതികൾ ഇതിനായി യംഗ് ഇന്ത്യൻ എന്ന ഒരു തട്ടിക്കൂട്ടു കമ്പനി പുതുതായി തുടങ്ങിയിരുന്നു.
കോൺഗ്രസ്സ് ഹൈക്കമാൻഡുമായി വളരെ അടുപ്പമുള്ള ആളായിരുന്നൂ വോഹ്‌റ. ഇന്ദിരാ ഗാന്ധി മുതൽ 2020 അവസാന പഥത്തിൽ മരിക്കുന്നതുവരെ വരെ ഗാന്ധി കുടുംബത്തിലെ അങ്കിൾ ഫിഗറായിരുന്നൂ വോഹ്‌റ. പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ നാമനിർദ്ദേശം ചെയ്യുന്നതിനെ പിന്തുണച്ചിട്ടുണ്ട്. 2000 മുതല 2018 വരെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ ട്രെഷർ ആയിരുന്നൂ.
നാഷണൽ ഹെറാൾഡ് കേസിൽ ഉൾപ്പെട്ട അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ), യംഗ് ഇന്ത്യൻ, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) എന്നീ മൂന്ന് സ്ഥാപനങ്ങളിലും വോഹ്‌റ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നൂ. 2002 മാർച്ച് 22-ന് വോഹ്‌റ AJL-ന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. വോഹ്‌റ 12% ഓഹരിയുടമയും യംഗ് ഇന്ത്യൻ ഡയറക്ടറുമായിരുന്നു. 2000 മുതൽ വോഹ്‌റ AICC ട്രഷററായി നിയമിതനായിരുന്നൂ. മറ്റ് യംഗ് ഇന്ത്യൻ ഓഹരി ഉടമകൾ യഥാക്രമം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും 76%, ഓസ്‌കാർ ഫെർണാണ്ടസ് 12% ആകുന്നൂ. അഴുമതിയുടെ തോതും പങ്കാളിത്തവും ഇതിൽനിന്നു തന്നെ വളരെ വ്യക്തമാണ്. 2020 ഡിസംബറിൽ മരണപ്പെട്ട വോഹ്റയുടെ തലയിൽ അഴുമതിയുടെ ഭാണ്ഡം അഴിച്ചുവെച്ചു രക്ഷപ്പെടാനാണ് ജീവിച്ചിരിക്കുന്ന പ്രതികൾ ഇപ്പോൾ ശ്രമിക്കുന്നത്. അങ്ങനെയായാൽ വോഹ്‌റയുടെ അഞ്ചു മക്കളും ശേഷക്കാരും ശേഷക്കാരികളും മേലിൽ ഈ അഴുമതിയ്ക്കു സമാധാനം പറയേണ്ടി വന്നേക്കാം.
