വാക്സിനേഷന്റെ കാര്യത്തില്‍ ഭാരതം ചരിത്രം സൃഷ്ടിച്ചു; രാജ്യം 200 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി.


200 കോടി ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതില്‍ രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യ വീണ്ടും ചരിത്രം രചിച്ചു. കോവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്തേകുന്നതാണ് ഇതെന്നും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ക്കൊപ്പം ട്വിറ്ററിലൂടെ അറിയിച്ചു. 'വാക്സിനേഷന്റെ കാര്യത്തില്‍ രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 200 കോടിയെന്ന സംഖ്യ പിന്നിട്ട അവസരത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും, ഒപ്പം ഓരോ പൗരനേയും അനുമോദിക്കുന്നു.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.  

രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും 90 ശതമാനം ഒരു ഡോസ് സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നുണ്ട്. 15- 18 പ്രായ പരിധിയിലുള്ളവരുടെ വാക്സിനേഷനില്‍ 82 ശതമാനം പേര്‍ ഒരു ഡോസും 68 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 15 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 2022 ജനുവരി മൂന്നിനാണ് ആരംഭിച്ചത്.

https://twitter.com/narendramodi/status/1548568335188918273?s=20&t=pdiPddvMC0QMXDbk2km85Q

Post a Comment (0)
Previous Post Next Post