ആകാശ കോട്ട കെട്ടാൻ ഭാരതത്തിൻ്റെ സ്വന്തം മൈക്രോവേവ് സിസ്റ്റം.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ടെക്നോളജി ഡെവലപ്‌മെന്റ് ഫണ്ടിന് കീഴിലുള്ള "ഷീൽഡ്" പ്രോഗ്രാമിനായി തദ്ദേശീയ എസ്-ബാൻഡ് ഹൈ-പവർ മൈക്രോവേവ് സിസ്റ്റം വികസിപ്പിക്കുന്നുണ്ട്. ശത്രു ഡ്രോണുകൾ, സ്വയം നിയന്ത്രിത സിസ്റ്റങ്ങൾ, മറ്റ് വ്യോമ ഭീഷണികൾ എന്നിവയുടെ ഇലക്ട്രോണിക് സർക്യൂട്ടുകളെ വിനാശകരമായ ഉയർന്ന ശേഷിയുള്ള മൈക്രോവേവ് തരംഗങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കുക.

പ്രതിരോധ മേഖലയിൽ 'ആത്മനിർഭർ ഭാരത്' ലക്ഷ്യമിട്ട് ഇന്ത്യൻ വ്യവസായങ്ങൾക്കും, എം.എസ്.എം.ഇ കൾക്കും സ്റ്റാർട്ടപ്പുകൾക്കും പങ്കാളിത്തം നൽകിയാണ് DRDO ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. എസ്-ബാൻഡ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഹൈ-പവർ മൈക്രോവേവുകൾ ദീർഘദൂര പരിധിയിലുള്ള റേഡിയോ ഫ്രീക്വൻസി അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങളിൽ (Anti-Drone/ Counter-UAV systems) ഏറെ ഫലപ്രദമാണ്.

ശത്രു ഡ്രോണുകളെയും, ക്രൂയിസ് മിസൈലുകളെയും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വെടിവെച്ചിടാതെ തന്നെ, അവയിലെ ഇലക്ട്രോണിക് സർക്യൂട്ടുകൾ, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, വിമാന നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉപയോഗിച്ച് തകരാറിലാക്കുന്നു. പ്രതിരോധിക്കാനുള്ള ശേഷി: ഒരേ സമയം നിരവധി ഡ്രോണുകൾ തടസ്സമില്ലാതെ ആക്രമണം നടത്തുന്ന 'സ്വാം ഡ്രോൺ' ഭീഷണികളെ ഒരേസമയം നിർവീര്യമാക്കാൻ ഈ മൈക്രോവേവ് സിസ്റ്റത്തിന് കഴിയും.

പരമ്പരാഗത മിസൈലുകളെയോ പ്രതിരോധ വെടിയുണ്ടകളെയോ അപേക്ഷിച്ച് ഇതിന്റെ പ്രവർത്തന ചെലവ് വളരെ കുറവാണ്. ആവശ്യത്തിന് വൈദ്യുതി ഉണ്ടെങ്കിൽ തുടർച്ചയായി ഉപയോഗിക്കാം. എസ്-ബാൻഡ് ഫ്രീക്വൻസിയുടെ സവിശേഷത കാരണം മഴ, മഞ്ഞ് തുടങ്ങിയ മോശം അന്തരീക്ഷ സ്ഥിതികളിലും ഉയർന്ന ദൂരപരിധിയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചുറ്റും പെട്ടെന്നുള്ള വ്യോമാക്രമണങ്ങൾക്ക് എതിരെ ഒരു ഇലക്ട്രോണിക് കവചം തീർക്കാൻ ഇത് സഹായിക്കുന്നു.

 




Post a Comment (0)
Previous Post Next Post