പൊങ്ങിക്കിടക്കുന്ന സൗരോർജ്ജ പദ്ധതികൾ ഇന്ത്യയുടെ ആത്മനിർഭർ യാത്രയെ ത്വരിതപ്പെടുത്തുന്നു.

ഫ്ലോട്ടിംഗ് സോളാർ സാങ്കേതികവിദ്യ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ രംഗത്ത് വലിയൊരു വിപ്ലവമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ ഫ്ലോട്ടിങ് സോളാർ സാങ്കേതികവിദ്യയുടെ തുടക്കം 2014 ഡിസംബറിലാണ്. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ലക്ഷ്യങ്ങൾക്കും ഹരിത ഊർജ്ജ പരിവർത്തനത്തിനും ഈ പദ്ധതികൾ നൽകുന്ന പങ്ക് വളരെ വലുതാണ്.

കരയിൽ സ്ഥാപിക്കുന്ന പരമ്പരാഗത സോളാർ പ്ലാന്റുകൾക്ക് വലിയ അളവിൽ സ്ഥലം (കൃഷിഭൂമിയോ, വനഭൂമിയോ) ആവശ്യമാണ്. എന്നാൽ തടാകങ്ങളിലും അണക്കെട്ടുകളിലും, റിസർവോയറുകളിലും പാനലുകൾ സ്ഥാപിക്കുന്നതിലൂടെ വിലയേറിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി സംരക്ഷിക്കാൻ സാധിക്കുന്നു.

ജലോപരിതലത്തിൽ വിരിക്കുന്ന പാനലുകൾ സൂര്യപ്രകാശം നേരിട്ട് വെള്ളത്തിൽ പതിക്കുന്നത് തടയുന്നു. ഇത് റിസർവോയറുകളിൽ നിന്നുള്ള ജലബാഷ്പീകരണം ഗണ്യമായി കുറയ്ക്കുന്നു. വേനൽക്കാലത്ത് കുടിവെള്ളവും ജലസേചന ജലവും സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

സോളാർ പാനലുകൾ അമിതമായി ചൂടാകുമ്പോൾ അവയുടെ കാര്യക്ഷമത കുറയാറുണ്ട്. എന്നാൽ വെള്ളത്തിന് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ ജലത്തിന്റെ തണുപ്പ് പാനലുകളുടെ താപനില നിയന്ത്രിക്കുകയും സാധാരണ പാനലുകളെക്കാൾ 5% മുതൽ 10% വരെ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രധാനപ്പെട്ട ജലവൈദ്യുത പദ്ധതികളുടെ റിസർവോയറുകളിൽ ഇവ സ്ഥാപിക്കുമ്പോൾ, അവിടെ നിലവിലുള്ള വൈദ്യുതി ലൈനുകളും ഗ്രിഡുകളും തന്നെ ഫ്ലോട്ടിംഗ് സോളാർ വൈദ്യുതി വിതരണത്തിനും ഉപയോഗിക്കാം. ഇത് അടിസ്ഥാനസൗകര്യ ചെലവ് വലിയ തോതിൽ കുറയ്ക്കുന്നു.

രാമഗുണ്ടം ഫ്ലോട്ടിംഗ് സോളാർ (തെലങ്കാന), എൻ.ടി.പി.സി (NTPC) നിർമ്മിച്ച 100 MW ശേഷിയുള്ള പ്രൊജക്റ്റ്. ഓംകാരേശ്വർ പദ്ധതി (മധ്യപ്രദേശ്), നർമ്മദ നദിയിലെ അണക്കെട്ടിൽ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പദ്ധതികളിൽ ഒന്ന് (600 MW). 

കായംകുളം സോളാർ പ്ലാന്റ് (കേരളം), എൻ.ടി.പി.സി കായംകുളത്ത് സ്ഥാപിച്ച 92 MW ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പ്രൊജക്റ്റ്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള രാജാർഹാട്ടിൽ (New Town). 10 കിലോവാട്ട് (10 kW) ശേഷിയുള്ള ഒരു ഗവേഷണ-പരീക്ഷണ (R&D) പദ്ധതിയായിരുന്നു ഇത്.

ഈ പൈലറ്റ് പ്രൊജക്റ്റ് വിജയകരമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ തോതിലുള്ള വാണിജ്യ ഫ്ലോട്ടിംഗ് സോളാർ പദ്ധതികൾ ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചു വരുന്നു. ഇത്തരം പദ്ധതികൾ ഊർജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, പുനരുപയോഗ ഊർജ്ജത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുന്നു. 

 




Post a Comment (0)
Previous Post Next Post