ഇന്ത്യൻ നാവികസേനയുടെ കരുത്ത് തെളിയിക്കുന്നതും തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിന് പുതിയൊരു നാഴികക്കല്ലുമായ "INS മാൽവാൻ" 2026 ജൂലൈ 22 ന് കമ്മീഷൻ ചെയ്തതിൽ നമുക്ക് ഏറെ അഭിമാനം പകരുന്നു. ഇതിൻ്റെ ആപ്തവാക്യം, 'മഹാമഹിമാനി പ്രതിരോധം' ചിഹ്നവും 'ആത്മനിർഭർ ഭാരത്' ആശയവുമാണ്. തദ്ദേശീയ എഞ്ചിനീയറിംഗിന്റെ മികവും 'ആത്മനിർഭർ ഭാരത്' ദർശനവും ഒത്തുചേരുമ്പോൾ, നമ്മുടെ കടൽത്തീരങ്ങൾ കൂടുതൽ സുരക്ഷിതമാവുകയാണ്.
മാഹി-ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW SWC) പൂർണ്ണമായും തദ്ദേശീയമായി ആസൂത്രണം ചെയ്ത്, രൂപകൽപ്പന ചെയ്ത് നിർമ്മിച്ച യുദ്ധക്കപ്പൽ. ഇന്ത്യൻ നാവികസേനയുടെ തീരദേശ സുരക്ഷ ശക്തമാക്കുന്നതിലും പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലും ആസൂത്രകരുടെയും, ഡിസൈനർമാരുടെയും, നിർമ്മാതാക്കളുടെയും, ക്രൂവിന്റെയും സമർപ്പണം അഭിനന്ദനാർഹമാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ആണ് ഈ യുദ്ധക്കപ്പൽ തദ്ദേശീയമായി നിർമ്മിച്ചത്. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ വച്ചാണ് കമ്മീഷനിംഗ് ചടങ്ങ് നടന്നത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗിന്റെ സാന്നിധ്യത്തിലാണ് കപ്പൽ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായത്. തീരദേശ പ്രതിരോധവും ആഴം കുറഞ്ഞ കടൽപ്രദേശങ്ങളിലെ പട്രോളിംഗുമാണ് ഇതിന്റെ പ്രധാന ചുമതലകൾ, സബ്‌മറൈൻ വേട്ട ശത്രുരാജ്യങ്ങളുടെ മുങ്ങിപ്പപ്പലുകളെ നിരീക്ഷിക്കാനും തകർക്കാനും ഉള്ള ശേഷി.
തീരദേശങ്ങളിലെ നിരീക്ഷണത്തിനും, മൈനുകൾ വിതറുന്നതിനും, തിരച്ചിൽ-രക്ഷാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. ഈ കപ്പലിൻ്റെ നീളം 78 മീറ്റർ, വീതി 11.26 മീറ്റർ. ഭാരം ഏകദേശം 900 ടൺ, വേഗത പരമാവധി 25 നോട്ട്സ് (മണിക്കൂറിൽ 46 കി.മീ), വാട്ടർ-ജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിക്കുന്ന നാവികസേനയിലെ ഏറ്റവും വലിയ വിഭാ ഗത്തിൽപ്പെടുന്ന കപ്പലുകളിൽ ഒന്നാണിത്. 7 ഓഫീസർമാരും 50 നാവികരും അടക്കം 57 പേരെ വഹിക്കാൻ ശേഷിയുണ്ട്.
ശത്രു മുങ്ങിപ്പപ്പലുകളെ കൃത്യമായി കണ്ടെത്താൻ DRDO വികസിപ്പിച്ച 'അഭയ്' ഹൾ-മൗണ്ടഡ് സോനാറും, ലോ-ഫ്രീക്വൻസി വേരിയബിൾ ഡെപ്ത് സോനാറും (LFVDS). ടോർപ്പിഡോ ലോഞ്ചറുകൾ, ആന്റി-സബ്‌മറൈൻ റോക്കറ്റ് ലോഞ്ചർ (RBU-6000), 30mm നേവൽ സർഫസ് ഗൺ, 12.7mm റിമോട്ട് കൺട്രോൾഡ് തോക്കുകൾ എന്നിവയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ആയുധങ്ങൾ. മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള മാൽവാൻ തീരദേശ കോട്ടയുടെ ഓർമ്മയിലാണ് ഈ കപ്പലിന് 'മാൽവാൻ' എന്ന് പേരിട്ടിരിക്കുന്നത്. 2003-ൽ സേവനത്തിൽ നിന്ന് വിരമിച്ച 'ഐഎൻഎസ് മാൽവാൻ' എന്ന ഇൻഷോർ മൈൻസ്വീപ്പറിന്റെ പേരിന്റെ പാരമ്പര്യം തുടരുകയാണ് ഈ പുതിയ യുദ്ധക്കപ്പൽ.
