ശസ്ത്രക്രിയയുടെ പിതാവിനെ ഇന്ന് ലോകം ആദരിക്കുന്നു.

പുരാതന ഭാരതത്തിന്റെ വൈദ്യശാസ്ത്ര പാരമ്പര്യത്തിനും ശസ്ത്രക്രിയാ വൈദഗ്ധ്യത്തിനും ആഗോളതലത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണിത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ മെഡിക്കൽ സ്ഥാപനങ്ങളിലൊന്നായ ലണ്ടനിലെ "റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗ്" (RCSED), ആധുനിക ശസ്ത്രക്രിയയുടെ അടിത്തറ പാകിയ സുശ്രുത മഹർഷിയെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു പ്രതിമ അവിടെ സ്ഥാപിച്ചിട്ടുണ്ട്.

ക്രിസ്തുവിനു മുൻപ് (BCE- 600) ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുശ്രുതൻ, മനുഷ്യചരിത്രത്തിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തുകയും അവ ക്രോഡീകരിക്കുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ പാശ്ചാത്യ ലോകം ഔദ്യോഗികമായി അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ആദരം. 'Father of Surgery' ആയി ഇന്ന് അദ്ദേഹത്തെ ലോകം ആദരിച്ചിരിക്കുന്നു.

സുശ്രുത മഹർഷി രചിച്ച 'സുശ്രുത സംഹിത' എന്ന ഗ്രന്ഥം ആയുർവേദത്തിലെയും, ശസ്ത്രക്രിയയിലെയും അടിസ്ഥാന പ്രമാണമായി ഇന്നും കണക്കാക്കപ്പെടുന്നു. നൂറിലധികം ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും, മൂക്ക് പുനർനിർമ്മിക്കുന്ന ശസ്ത്രക്രിയയെ കുറിച്ചും (Rhinoplasty/ Plastic Surgery) ഇതിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥത്തിൽ 184 അധ്യായങ്ങളും അതിൽ 1120 രോഗങ്ങൾ, 700 ഔഷധ സസ്യങ്ങൾ, 64 ധാതു-മൃഗജന്യ ഔഷധക്കൂട്ടുകൾ എന്നിവയെക്കുറിച്ച് വിവരഫലകത്തിൽ പ്രതിപാദിക്കുന്നു.

ഇൻസിഷനുകൾ (മുറിവുകൾ ഉണ്ടാക്കൽ), പ്രോബിങ് എന്നിവയ്ക്ക് പുറമെ അർശസ്സ് (Haemorrhoids), ഫിസ്റ്റുല, തിമിര ശസ്ത്രക്രിയ (Cataract surgery) എന്നിവ അദ്ദേഹം വിജയകരമായി നിർവ്വഹിച്ചിരുന്നതായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓസ്‌ട്രേലിയയിലെയും, ന്യൂസിലാൻഡിലെയും ശസ്ത്രക്രിയാ വിദഗ്ധരുടെ ഏറ്റവും പ്രധാനപ്പെട്ട ഈ മെഡിക്കൽ സ്ഥാപനത്തിലും (RACS) സുശ്രുത മഹർഷിയുടെ പ്രതിമ സ്ഥാപിച്ചിരിന്നു.

ലോകമെമ്പാടുമുള്ള പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധർ ഒത്തുചേരുന്ന എഡിൻബർഗിലെ റോയൽ കോളേജിൽ സുശ്രുതന്റെ പ്രതിമ സ്ഥാപിച്ചത് വഴി, ഭാരതീയ വൈദ്യ ശാസ്ത്രത്തിന്റെ മഹത്വം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ഇത് കേവലം ഒരു വ്യക്തിക്കുള്ള ആദരവ് മാത്രമല്ല, മറിച്ച് ഭാരതത്തിന്റെ പുരാതന വിജ്ഞാന ശാഖയ്ക്കുള്ള ആഗോള അംഗീകാരം കൂടിയാണ്.

 




Post a Comment (0)
Previous Post Next Post