INS മംഗ്രോൾ എന്നത് ഇന്ത്യൻ നാവികസേനയുടെ ഒരു ആന്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) വിഭാഗത്തിൽപ്പെടുന്ന യുദ്ധക്കപ്പലാണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ആണ് ഈ യുദ്ധക്കപ്പൽ നിർമ്മിച്ചത്. 2026 ഒക്ടോബർ 12-ന് (ഇന്നലെ) മുംബൈയിലെ നേവൽ ഡോക്‌യാർഡിൽ വച്ച് ഈ കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.
ശബ്ദമില്ലാത്ത വേട്ടക്കാരൻ ശത്രുക്കളുടെ മുങ്ങിക്കപ്പലുകളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. തീരദേശങ്ങളിലെയും ഉൾക്കടലുകളിലെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം DRDO വികസിപ്പിച്ചെടുത്ത അത്യാധുനിക സോനാറുകളും, ടോർപ്പിഡോ ലോഞ്ചറുകൾ, 30mm നേവൽ സർഫസ് ഗണ്ണയം വഹിച്ച് അതിശക്തമായ ആക്രമണം നടത്താൻ പ്രാപ്തമാണ്.
തീരദേശങ്ങളിലെയും കുറഞ്ഞ ആഴമുള്ള കടൽഭാഗങ്ങളിലെയും അന്തർവാഹിനി വിരുദ്ധ പോരാട്ടങ്ങൾ, സമുദ്ര നിരീക്ഷണം, മൈൻ വെയർ ഓപ്പറേഷനുകൾ എന്നിവ നടത്തുക. ഈ കപ്പലിന് 78 മീറ്റർ നീളവും, 25 നോട്ട്സ് (മണിക്കൂറിൽ ഏകദേശം 46 കി.മീ) വേഗതയുമുണ്ട്. ജലപ്രവാഹ അധിഷ്ഠിത പവറുള്ള വാട്ടർജെറ്റ് പ്രൊപ്പൽഷൻ എഞ്ചിനുകളാണ് ഇതിലുള്ളത്. ഇത് കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഉയർന്ന വേഗതയും ചടുലതയും നൽകുന്നു.
ഗുജറാത്തിലെ ഒരു പ്രമുഖ തീരദേശ തുറമുഖ പട്ടണമായ 'മംഗ്രോൾ' എന്ന സ്ഥലപ്പേരിൽ നിന്നാണ് കപ്പലിന് ഈ പേര് ലഭിച്ചത്. (മുമ്പ് 1983-2004 കാലഘട്ടത്തിൽ സർവീസ് നടത്തിയിരുന്ന ഒരു മൈൻസ്വീപ്പറിനും ഈ പേരുണ്ടായിരുന്നു) ഇന്ത്യയിലെ പ്രമുഖ കപ്പൽനിർമ്മാണ ശാലയിൽ പൂർണ്ണമായും നിർമ്മിച്ച ഇത് 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷ ഉറപ്പാക്കാനും ശത്രുക്കളുടെ കടന്നുകയറ്റങ്ങൾ തടയാനും INS മംഗ്രോളിന്റെ സാന്നിധ്യം നാവികസേനയ്ക്ക് വലിയ കരുത്ത് പകരും.
