ഇന്ത്യൻ പൗരന്മാർക്ക് വിസ വേണ്ട, 56 രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ പാസ്പോർട്ട് മാത്രം മതി?

ഹെൻലി പാസ്‌പോർട്ട് സൂചികയും, വിദേശകാര്യ മന്ത്രാലയത്തിന്റെ വിവരങ്ങളും അനുസരിച്ച്, നിലവിൽ (2026-ൽ) ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് മുൻകൂട്ടി വിസ എടുക്കാതെ ഏകദേശം 56 മുതൽ 60 വരെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ, ഇതിൽ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ട്. ഈ രാജ്യങ്ങളിലെല്ലാം "പൂർണ്ണമായും വിസ വേണ്ട എന്ന് അർത്ഥമില്ല. ഇതിനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം പറ്റും.

വിസ പൂർണ്ണമായും വേണ്ടാത്ത രാജ്യങ്ങൾ.

ഇത്തരം രാജ്യങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് വിസയുടെ ഒരു ആവശ്യവുമില്ല. ടിക്കറ്റും പാസ്‌പോർട്ടും മാത്രം മതിയാകും. വിമാനത്താവളത്തിൽ എത്തുമ്പോൾ പാസ്‌പോർട്ടിൽ എൻട്രി സ്റ്റാമ്പ് അടിച്ചു നൽകും. ഉദാഹരണങ്ങൾ.. നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, മലേഷ്യ, തായ്‌ലൻഡ് (തായ്‌ലൻഡും മലേഷ്യയും നിലവിൽ ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാത്ത യാത്ര അനുവദിക്കുന്നുണ്ട്).

വിസ ഓൺ അറൈവൽ.

ഈ രാജ്യങ്ങളിലേക്ക് പോകുമ്പോൾ നാട്ടിൽ നിന്ന് മുൻകൂട്ടി വിസ എടുക്കേണ്ടതില്ല. പക്ഷേ അവിടെയുള്ള എയർപോർട്ടിൽ എത്തുമ്പോൾ വിസയ്ക്കായി അപേക്ഷിക്കുകയും ചെറിയൊരു തുക ഫീസ് നൽകുകയും വേണം. ഉദാഹരണങ്ങൾ... മാലദ്വീപ്, ഇന്തോനേഷ്യ (ബാലി), കംബോഡിയ, ലാവോസ്.

ഇ-വിസ / ഇ.ടി.എ.

യാത്ര പുറപ്പെടുന്നതിന് മുൻപായി ഓൺലൈൻ വഴി അപേക്ഷിച്ച് വാങ്ങുന്ന വിസയാണിത്. എംബസിയിൽ നേരിട്ട് പോകേണ്ടതില്ല. ഉദാഹരണങ്ങൾ... ശ്രീലങ്ക, കെനിയ. ഈ രാജ്യങ്ങളിലേക്ക് പോകുമ്പോൾ വിസയുടെ നൂലാമാലകൾ ഇല്ലെങ്കിലും താഴെ പറയുന്ന രേഖകൾ കയ്യിൽ കരുതേണ്ടത് നിർബന്ധമാണ്.

കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള ഇന്ത്യൻ പാസ്‌പോർട്ട്, മടക്കയാത്രയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ. യാത്രയ്ക്കുള്ള പണം കയ്യിലുണ്ടെന്നതിന്റെ രേഖ. ചുരുക്കത്തിൽ, 56-ലധികം രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസ എടുക്കാതെ പോകാം എന്നത് ശരിയാണെങ്കിലും, പോകുന്ന രാജ്യം Visa-Free ആണോ അതോ Visa on Arrival ആണോ എന്ന് കൃത്യമായി മനസ്സിലാക്കി വേണം യാത്ര പ്ലാൻ ചെയ്യാൻ.

 


Post a Comment (0)
Previous Post Next Post