ഭൈരവ് ലൈറ്റ് കമാൻഡോ ബറ്റാലിയൻ (BLCB) നടത്തുന്ന ഈ നൂതന പരിശീലന രീതികൾ അവരുടെ പോരാട്ടവീര്യവും ശാരീരികക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമാണ്. അതിവേഗത്തിലുള്ള ചലനങ്ങളും കൃത്യതയാർന്ന ഫയറിംഗും സമന്വയിപ്പിച്ചു കൊണ്ടുള്ള പരിശീലനളാണ്. യുദ്ധഭൂമിയിൽ സ്ഫോടനങ്ങളോ കഠിനമായ ശാരീരിക നീക്കങ്ങളോ ഉണ്ടാകുമ്പോൾ സൈനികർക്ക് പെട്ടെന്ന് തലകറക്കമോ ദിശാബോധം നഷ്ടപ്പെടുകയോ ചെയ്തേക്കാം.
റോളിംഗ് മാന്യൂവറുകൾക്ക് ശേഷം ഉന്നം പിടിക്കുന്നത് വഴി, ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേഗം സ്വയം നിയന്ത്രണം വീണ്ടെടുക്കാൻ അവർ പ്രാപ്തരാകുന്നു. ഏത് കഠിനമായ ശാരീരികാവസ്ഥയിലും ചിന്തിക്കാൻ സമയം കളയാതെ തന്നെ ആയുധം പ്രവർത്തിപ്പിക്കാനുള്ള കഴിവ് ഇതിലൂടെ വികസിപ്പിക്കുന്നു. ഹൃദയമിടിപ്പ് വളരെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും, ശ്വസനം നിയന്ത്രിച്ച് കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് വെടിയുതിർക്കാൻ ഈ പരിശീലനം സഹായിക്കുന്നു.
പരിശീലന രീതികൾ:
സൈനികർ തുടർച്ചയായി ഉരുളുകയോ കഠിനമായ കായികാഭ്യാസങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നു. ഇത് ശരീരത്തിന്റെ ബാലൻസിനെ താൽക്കാലികമായി ബാധിക്കുന്നു. ശാരീരിക ചലനങ്ങൾ നിർത്തിയ ഉടൻ തന്നെ സെക്കന്റുകൾക്കുള്ളിൽ ശത്രുവിനെ കണ്ടെത്തുകയും തോക്ക് ഉന്നം വെക്കുകയും ചെയ്യുന്നു. ലക്ഷ്യം തെറ്റാതെ വെടിയുതിർക്കുന്നു.
കമാൻഡോ യൂണിറ്റുകളുടെ ഇത്തരം കഠിനമായ പരിശീലനങ്ങൾ അവരെ ഏത് ഭൂപ്രകൃതിയിലും സാഹചര്യത്തിലും ശത്രുവിനെ നേരിടാൻ സജ്ജരാക്കുന്നു. ഭൈരവ് ബറ്റാലിയന്റെ ഈ രീതികൾ ആധുനിക യുദ്ധതന്ത്രങ്ങളിൽ 'റിഫ്ലെക്സീവ് ഫയറിംഗ്' എന്നറിയപ്പെടുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു.
ഭൈരവ് ബറ്റാലിയന്റെ ആപ്തവാക്യം, "അഭയം ഭൈരവ്" (ഭയമില്ലാത്ത കരുത്ത്) എന്നാണ് ഇവരുടെ മോട്ടോ. ഈ കമാൻഡോ വിഭാഗത്തിന്റെ രൂപീകരണത്തോടെ, വലിയ യുദ്ധങ്ങളിലേക്ക് നീങ്ങാതെ തന്നെ അതിർത്തിയിലെ ചെറിയ കടന്നുകയറ്റങ്ങളെയും പ്രകോപനങ്ങളെയും അതിവേഗം അടിച്ചമർത്താൻ ഇന്ത്യൻ സേനയ്ക്ക് സാധിക്കുന്നു.
