സെക്കുലറിസം എല്ലാവരെയും ബഹുമാനിക്കാൻ പഠിപ്പിക്കുന്നു. സെക്കുലറസത്തിലൂടെ സൗദി പോലത്തെ മൂന്നാം ലോക രാജ്യങ്ങൾക്ക് ഒന്നാം ലോക രാജ്യമായി മാറാൻ പറ്റും എന്ന് റൈഫ് ബദാവി തന്റെ ബ്ലോഗിൽ ഒരിക്കൽ എഴുതിയിരുന്നു. മറ്റൊരിക്കൽ റൈഫ്, മത നിയമങ്ങൾക്ക് പകരം ശാസ്ത്രത്തെ സ്വീകരിക്കുന്ന ശാസ്ത്രജ്ഞരെ ശിക്ഷിക്കണം എന്ന് പറഞ്ഞ ഒരു പുരോഹിതനെ തന്റെ ബ്ലോഗിൽ കളിയാക്കി. അത് പോലെ മതത്തിന്റെ പേരിൽ നടക്കുന്ന മോറൽ പോലീസിംഗിനെയും, ലിംഗ വിവേചനങ്ങളെയും വിമർശിച്ചു. വാലന്റയിൻസ് ദിനത്തിൽ ഫ്ലവർ ഷോപ്പുകൾ തല്ലിപൊളിക്കുന്ന സദാചാര പോലീസിനെ വിമർശിച്ചു.
അതി ശക്തമായ സെൻഷർഷിപ്പ് നിലവിൽ ഉള്ള സൗദിയിൽ " ഫ്രീ സൗദി ലിബറൽ നെറ്റ് വർക്ക്" എന്ന പേരിൽ ഒരു ഓൺലൈൻ ഫോറത്തിലൂടെ സ്വാതന്ത്ര്യത്തിനും; സമത്വത്തിനും, സെക്കുലറലിസത്തിനും വേണ്ടി ആ ധീരൻ നിരന്തരം ബ്ലോഗുകൾ എഴുതി. ഒടുവിൽ മതഭരണകൂടം അവനെ പിടികൂടി. അവനു മേൽ ആരോപിച്ച കുറ്റം Apostasy (മത വർജ്ജനം) ആണ്. മതം ഉപേക്ഷിക്കുന്നത് പോലും അവിടെ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പക്ഷേ Apostasy തെളിയിക്കാൻ അവർക്കായില്ല. ഇന്റർനെറ്റിലൂടെ ഇസ്ലാമിനെ ആക്ഷേപിച്ചു എന്ന കുറ്റം ചാർത്തി അവനെ ശിക്ഷിച്ചു.
പത്ത് വർഷം ജയിൽ ജീവിതം. ആയിരം ചാട്ടവറടികൾ. പക്ഷേ അത്രയും അടികൾ ഒരുമിച്ച് ഒരാൾക്ക് താങ്ങില്ല. അത് കൊണ്ട് ഇരുപത് തവണയായി പൊതു വേദിയിൽ വെച്ച് അടികൾ നൽകാൻ തീരുമാനം. ഒരു തവണ അവനെ പള്ളിക്ക് മുന്നിൽ ആർത്തു വിളിക്കുന്ന മതജീവികൾക്ക് മുന്നിൽ വച്ച് ചാട്ടവറിന് അടിച്ചു. ബാക്കി തവണകൾ അവന്റെ അനാരോഗ്യം കാരണവും അന്തർദേശീയ തലത്തിലുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം കാരണവും നിരന്തരം മാറ്റി വെക്കപ്പെട്ടു.
അവന്റെ ഭാര്യ കാനഡയിൽ അഭയാർത്ഥി ആയി ജീവിച്ച് അവന്റെ സ്വാതന്ത്ര്യത്തിനായി ശ്രമിക്കുന്നു. റൈഫിന് വേണ്ടി വാദിച്ച അവന്റെ വക്കീലിനെയും റൈഫിന്റെ സഹോദരിയെയും അറസ്റ്റ് ചെയ്തു. പത്ത് വർഷത്തെ ശിക്ഷ കഴിഞ്ഞ് കഴിത്ത വർഷം റൈഫ് ജയിൽ മോചിതനായി. പക്ഷേ സൗദിയിൽ നിന്ന് പുറത്തു പോകാൻ ആവില്ല. പത്ത് കൊല്ലം പാസ്പോർട്ട് കിട്ടില്ല. ഇത്ര ക്രൂരമായി ശിക്ഷിക്കപെടാൻ എന്താണ് ഈ ചെറുപ്പക്കാരൻ ചെയ്ത കുറ്റം. ലിബറലിസവും, സെക്കുറലിസവും പറഞ്ഞതോ ? സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതോ ? ബ്ലോഗ് എഴുതിയതിനോ?
1948-ന് മുമ്പ് തന്നെ ജൂത ജനതയോടും അറേബ്യൻ മത നേതൃത്വത്തിനും ഇതേ നിലപാട് തന്നെ ആയിരുന്നു. 1935 ൽ ജറുസലേം ഗ്രാന്റ് മുഫ്തി ആയിരുന്ന ഹജ് അൽ അമിനി ഹുസൈനി ജൂതൻമാരുടെ ജീവിതത്തെ വിളിച്ചത് "ലിബറൽ ആശയങ്ങളുടെ അധിനിവേശം" എന്നാണ്. അവരുടെ സിനിമകളും, മാഗസിനുകളും നമ്മുടെ ധാർമ്മികതയെ കളങ്കപെടുത്തുന്നു. ഷോർട്ട് ഇട്ട് നടക്കുന്ന ജൂത പെൺകുട്ടികൾ നമ്മുടെ ആൺകുട്ടികളെ വഴി തെറ്റിക്കും എന്നൊക്കെ ആയിരുന്നു മറ്റ് ആരോപണങ്ങൾ. ഈ വിരോധം കത്തി കയറി ആണ് 1948 ൽ ഇസ്രയലിനെ ആക്രമിക്കുന്ന സാഹചര്യത്തിൽ എത്തിച്ചത്.
ഇതേ സൗദി, ഇസ്രയലിനെ തീവ്രവാദ രാഷ്ട്രം എന്ന് വിളിക്കുന്നതാണ് ഇരട്ടതാപ്പ്. നമ്പർ 1, സെക്കുലിറസം തൊട്ടു തീണ്ടിയിട്ടില്ലാത്ത രാജ്യമായ സൗദി റൈഫ് ബദാവിയോട് ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നതും ഇസ്രയലിനെ തീവ്രവാദ രാഷ്ട്രമാക്കുന്നതും സപ്പോർട്ട് ചെയ്യുന്ന മീഡിയ വാണത്തിന്റെ ഇരട്ടതാപ്പ് നമ്പർ 2 ആണ്. അടുപ്പ് കല്ല് കൂട്ടി വെച്ച് ഇവിടെ ദിവസേന ചെയ്യുന്ന ഫോക്കസ് ഔട്ടിന് ഒക്കെ മതരാഷ്ട്രത്തിൽ ആണെങ്കിൽ ആയിരം തല്ലുകളും ജയിൽ ജീവിതവും ഒക്കെയാണ് ശിക്ഷ. റൈഫ് ബദാവി പറഞ്ഞ പോലെ "ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക".