ഇസ്രയേൽ എന്ന വിശുദ്ധ ഭൂമി ദൈവത്തിന്റെ വാഗ്ദത്ത ഭൂമി.


ഇസ്രയേൽ എന്ന വിശുദ്ധ ഭൂമി ദൈവത്തിന്റെ വാഗ്ദത്ത ഭൂമി, ഇന്നത്തെ പലസ്തീൻ അതിന്റെ ചരിത്രപരമായ വസ്തുതകൾ പരിശോധിക്കാതെ ഏതെങ്കിലും ഒരു ഭാഗത്ത് കക്ഷി ചേർന്നു കൊണ്ടുള്ള നിലവിളികളാണ് ഇപ്പോൾ കാണുന്നത്. ചരിത്രം കുഴിച്ചു നോക്കുക എന്ന് പറയുന്നത് പലപ്പോഴും വർത്തമാന കാലത്തിന് ഉപകാരപ്രദമായ കാര്യമല്ല എങ്കിലും ചില തെറ്റിദ്ധാരണകൾ വളർത്തുന്നതിനാൽ തീർച്ചയായും പരിശോധിക്കേണ്ടതാണ്.

സിറിയ, ലബനോൻ, തുർക്കി, ഇറാക്ക് ഗ്രീക്ക്, ജോർദ്ദാൻ, ഈജിപ്ത് മുതലായ രാജ്യങ്ങൾക്കിടയിലുള്ള ഒരു ഭൂപ്രദേശം ഇന്നത് ചുരുങ്ങി പലസ്തീൻ എന്ന് പറയുന്നുണ്ട് സെമിറ്റിക് മതങ്ങൾ എല്ലാം രൂപംകൊണ്ടതും വളർന്നതും ഈ ചുറ്റുപാടിന് മുൻനിർത്തിയാണ് അതുകൊണ്ടുതന്നെ മതപരമായ ഒരു ഇംപോർട്ടൻസ് ജൂത, ക്രിസ്ത്യൻ, ഇസ്ലാമിക്‌ വിഭാഗങ്ങൾക്ക് ഈ പ്രദേശത്തോട് ഉണ്ട്. കാലങ്ങളായി മതപരവും, രാഷ്ട്രീയമായും ഉള്ള അധിനിവേശം നടന്നപ്പോഴും അവിടെ ഓരോ മതത്തിന്റെയും influence  വർദ്ധിക്കുകയുണ്ടായി.

ഈ ജനതയെ  സത്യത്തിൽ ഒരു വിഭാഗമായി പരിഗണിക്കുക ആണെങ്കിൽ അവർ മതപരമായി വിഭചിച്ചു നിന്ന് മതത്തിനു വേണ്ടി യുദ്ധം നടത്തുന്നു എന്നെ പറയാൻ സാധിക്കുകയുള്ളൂ. എല്ലാ സെമെറ്റിക് വിഭാഗങ്ങളും മതപരമായി വളരെ പ്രത്യേകത കൊടുക്കുന്ന ഒരു പ്രദേശമാണിത്. ഈ മത വിഭാഗങ്ങളുടെ എല്ലാം വിശുദ്ധ ഭൂമികയാണിവിടം. സ്നേഹം, ദയ, കാരുണ്യം എല്ലാം ആണ് ദൈവം എന്ന് പറയുന്നവരുടെ പുണ്ണ്യ ഭൂമിക ഇന്ന് ഇതേ ദൈവങ്ങളുടെ പേരിൽ നരകം ആയി മാറുന്നത്.

ചരിത്രപരമായി നോക്കിയാൽ പുരാതന കാലം മുതൽ യുദ്ധങ്ങളും, സംഘർഷങ്ങളും മാത്രമാണ് ഇവർ പറയുന്ന പുണ്യഭൂമികയിൽ നടന്നിട്ടുള്ളത്. ഇന്ന് അതിന്റെ തുടർ ചലനങ്ങൾ നടക്കുന്നു എന്നെ മനസിലാക്കാൻ സാധിക്കൂ. മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ തന്നെ അറേബ്യയിലുള്ള മക്ക എന്ന പ്രദേശത്തേക്ക് കേന്ദ്രീകൃതമായെങ്കിലും അന്ന് ഈ ജൂത പ്രദേശം കീഴടക്കാൻ ഇസ്ലാമിന് സാധിക്കാത്തത് കൊണ്ടായിരിക്കാം അത് എന്ന് കരുതാം.

ജൂത, ക്രിസ്തീയ, ഇസ്ലാമിക്‌ കഥകളെല്ലാം  ഈ പ്രദേശത്തോട് അനുബന്ധിച്ച് ഉണ്ടായ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ അതേ കഥ ഫോളോ ചെയ്യുന്ന ഇസ്ലാമിനും ഇതൊരു പുണ്യഭൂമി തന്നെയാണ് എന്നാൽ മുസ്ലിം മൗലീകവാദികൾ ഓർക്കേണ്ട ഒരുകാര്യം ഉണ്ട് നിങ്ങളുടെ മൂന്നാം സ്ഥാനത്തുള്ള പുണ്യ സ്ഥലമാണ് ഇസ്രായേൽ എന്നാൽ മറ്റു രണ്ടു വിഭാഗങ്ങൾക്കും ഏറ്റവും പ്രധാനമായ പുണ്യ സ്ഥലം കൂടിയാണിത്. സ്വാഭാവികമായി ഈ മൂന്ന് വിഭാഗങ്ങളും പരസ്പ്പരം യോജിച്ചു കൊണ്ടല്ലാതെ ജിഹാദ് കൊണ്ട് ഇതിന് ഒരു പരിഹാരം ഉണ്ട് എന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്. 

CE-600 കളുടെ അവസാനത്തിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായിരുന്ന  ഇന്നത്തെ പലസ്തീൻ ഇസ്രായേൽ അടങ്ങുന്ന പ്രദേശം ഒട്ടോമൻ ഖിലാഫത്ത് പിടിച്ചെടുത്തു. 1920 ന് മുമ്പ് ഒട്ടോമൻ സിറിയയുടെ ഭാഗമായി കിടന്നിരുന്ന ഈ പ്രദേശത്തെ ബ്രിട്ടീഷ് മാൻഡേറ്റിന് കീഴിലാക്കുകയും കാലാകാലങ്ങളായുള്ള പല ആക്രമങ്ങളിലും ചിതറി പോയ ജൂത സമൂഹത്തിന് അവരുടെ മാതൃരാജ്യമായ ഇസ്രയേൽ എന്ന ഈ പ്രദേശത്തേക്ക് തിരിച്ചുവരാനുള്ള ഒരു മൂവ്മെന്റ് ഏകദേശം ഇതേ കാലഘട്ടത്തിൽ തന്നെ ഉണ്ടാവുകയും ചെയ്തു.

ലീഗ് ഓഫ് നാഷണൽസിന്റെ പിന്തുണയോടു കൂടി അവിടേക്ക് ഉണ്ടായ ജൂത കുടിയേറ്റം ജിഹാദികളുടെ നേതൃത്വത്തിൽ മതപരമായ വിഭാഗീയത രൂക്ഷമക്കുകയും ചെയ്തു. ഇവിടെ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഈ ജൂത കുടിയേറ്റം നടക്കുന്നതിന് മുമ്പും അവിടെ  ക്രിസ്തീയ ജൂത വിഭാഗങ്ങളുണ്ട് പക്ഷേ ഒരു ചെറിയ ന്യൂനപക്ഷമായിരുന്നു എന്നുള്ളതാണ്. സ്വാഭാവികമായി ഈ കുടിയേറ്റം വന്ന സമയത്ത് ഉണ്ടായ വിഭാഗീയത പലവിധ സംഘർഷങ്ങൾക്കും കാരണമാവുകയും ഇന്ത്യാ വിഭജനത്തിൽ ഒക്കെ ഉണ്ടായ പോലെ രണ്ടു രാജ്യമായി വിഭജിക്കാം എന്ന് UN തീരുമാനം ബ്രിട്ടൻ നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന് 1948 ൽ ഇസ്രായേൽ എന്ന രാജ്യം സ്ഥാപിക്കപ്പെടുകയും വെസ്റ്റ് ബാങ്ക് ഗാസാ എന്നിങ്ങനെ വേർതിരിക്കുകയും ചെയ്തു. എന്നാൽ  അറബ് രാജ്യങ്ങളും അവിടുത്തെ മുസ്ലീങ്ങളോ ഇത് അംഗീകരിക്കാതെ പൂർണ്ണമായ അവകാശം താങ്കൾക്ക് വേണമെന്ന് പറഞ്ഞുകൊണ്ട് പ്രക്ഷോഭത്തിന് വരികയും ചെയ്തു. കാരണം പരിശോധിച്ചാൽ ആ ഭൂമികയുടെ അവകാശം എന്നത് ഈ സെമറ്റിക് മത കഥകൾ വച്ചു ഒരോ വിഭാഗത്തിനും അത് വളരെ പ്രധാനപെട്ടതായി അവർ കരുതുന്നു എന്നതാണ് വാസ്തവം. അതായത് ഒരു കഥയിൽ വിശ്വസിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ അവകാശവാദം. 

ആ ഒരു കാര്യമാണ് ഇന്നും ലോകത്തു ഈ സ്ഥലം ഇത്രമേൽ ചർച്ചിക്കുന്നതിനുള്ള ഏകകാരണം. ഇസ്രായേൽ രൂപീകരണവും അത് അംഗീകരിക്കാത്ത മറുവിഭാഗവും  1948 ന് ശേഷം നടന്ന യുദ്ധവും സംഘർഷങ്ങളുടെയും ചരിത്രം എല്ലാവർക്കും അറിയാവുന്നതുമാണ്. ചരിത്രപരമായ പരിശോധിച്ചാൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽ വരുന്നത് 1948 ൽ ആണെങ്കിൽ പലസ്തീൻ എന്ന രാജ്യം നിലവിൽ വരുന്ന 1988 ലാണ് അതിനു മുമ്പുള്ള പലസ്തീനെ സത്യത്തിൽ മുസ്ലിങ്ങളോ അറബ് രാജ്യങ്ങളോ പോലും അംഗീകരിച്ചില്ല എന്നുള്ളതാണ് വാസ്തവം.

1948-ൽ  ഇസ്രായേൽ, പലസ്തീൻ വിഭജനം അംഗീകരിക്കാതെ നടന്ന ഓരോ പ്രക്ഷോപങ്ങളിലും ഓരോ യുദ്ധങ്ങളിലും ഇസ്രായേൽ പലസ്തീന്റെ അവശിഷ്ടഭാഗങ്ങളെ പിടിച്ചെടുക്കുകയും ഇസ്രായേലിനോട് ചേർക്കുകയും ചെയ്തു. ഇതിന് വഴിവച്ചു കൊടുത്തത് കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ പോലുള്ള അക്രമങ്ങൾ കാരണമാണ്. ഈ ആക്രമണത്തിന്റെയും ഫലം മറ്റൊന്നാവില്ല ഒരുപക്ഷെ പലസ്തീൻ എന്ന രാജ്യം ഒരു ചരിത്ര സ്വപ്നം മാത്രമായി മാറിയേക്കാനും സാധ്യതയുണ്ട്. 

സത്യത്തിൽ അന്ന് കരാർ അംഗീകരിച്ചു കൊണ്ട് രണ്ടു രാജ്യമായി തുടരുകയാണെങ്കിൽ ഇന്നീ സംഘർഷങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു. ഇന്ത്യ- പാക്ക് വിഭജന ശേഷം ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ അവകാശ അതിർത്തികൾ കൂടെ തങ്ങളുടേതാണ്, ഈ വിഭജനം തങ്ങൾ അംഗീകരിക്കില്ലെന്നും പറഞ്ഞുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ എന്താണ് സംഭവിക്കുക? അതു തന്നെയാണ് അവിടെയും സംഭവിച്ചിട്ടുള്ളത്.

ഇന്ന് പലസ്തീന് വേണ്ടി കരയുന്നവരെല്ലാം ഈ വസ്തുത മനസ്സിലാക്കാതെയാണ് കണ്ണീരൊഴുക്കുന്നത്. മാത്രമല്ല ഇസ്രായേൽ ജനത എന്നാൽ വെറും ജൂതന്മാർ ആണ് എന്ന തെറ്റിദ്ധാരണയും ഉണ്ട്. ഇസ്രായേൽ ജനസംഖ്യയുടെ 18 മുതൽ 20 ശതമാനം വരെ  മുസ്ലിങ്ങളാണ് ഇസ്രായേൽ നിയമ നിർമ്മാണ സഭയിൽ പോലും മുസ്ലിം  പ്രാതിനിധ്യമുണ്ട്. അതുകൊണ്ട് പലസ്തീന് വേണ്ടി മതം നോക്കിയും, വോട്ട് ബാങ്ക് നോക്കിയും കരയുന്നവർ കുറച്ചു കരച്ചിൽ ഇസ്രായേലിലെ മുസ്ലീങ്ങൾക്ക് വേണ്ടിയും കരയാം.

Post a Comment (0)
Previous Post Next Post