കമ്മ്യൂണിസത്തോളം വരില്ല ഒരു കെട്ടുകഥയും.


ഏതോ ഒരു മിത്തിനെപ്പറ്റി എഴുതിയതിന് പ്രൊഫ: ടി.ജെ. ജോസഫ് മാഷിന്റെ കയ്യും പോയി ജോലിയും പോയി ഭാര്യയും നഷ്ടമായി കൂടെ നിൽക്കാൻ അന്ന് ഒരു ശാസ്ത്ര ബോധമുള്ളവരെയും കണ്ടില്ല.  പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തൊന്ന് ആക്കുന്ന ബില്ലിന് എതിരെ രംഗത്തു വന്ന ശാസ്ത്രബൊധം തലയ്ക്കു പിടിച്ച സിപിഎം. യുവതലമുറയോടു കള്ള് പോഷകാഹാരം നിറഞ്ഞ പാനിയമാണെന്നു പറഞ്ഞ സയന്റിഫിക് ടെമ്പറുള്ള സിപിഎം. 

സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കുന്നതും, പ്രത്യേകിച്ച് വിവേചനം നേരിടുന്ന മുസ്ലിം സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന ഏകീകൃത സിവിൽ കോഡിന് എതിരു നിന്ന സിപിഎം. ശാസ്ത്രബോധത്തിന് എതിരായി സ്ത്രീകളെ വെറും ചണ്ഡിപോലെ വലിച്ചെറിയുന്ന മുത്വലാക്ക് നിരോധനത്തിന് എതിരായിരുന്നു സിപിഎം. 

അള്ളാഹു മിത്താണോ എന്ന് ചോദ്യം; ”എല്ലാ വിശ്വാസവും കെട്ടുകഥയല്ല, അവരുടെ വിശ്വാസ പ്രമാണമാണിത്, അതിനെ മിത്ത് (കെട്ടുകഥ) എന്ന് പറയേണ്ടതില്ല, പക്ഷേ ഗണപതി കെട്ടുകഥയാണ്,” എന്ന് എം.വി ​ഗോവിന്ദൻ, "ദേ.. ദിതാണ്... ശാസ്ത്രബോധം തലയ്ക്കു പിടിച്ച സിപിഎം".

ലോട്ടറി ടിക്കറ്റ് വിൽക്കാൻ പച്ചക്കുതിരയെ വെച്ചവരാണ് സയന്റിഫിക് ടെമ്പറിനെ കുറിച്ച് ക്ലാസെടുക്കുന്നത്. എല്ലാം എന്തിന്? ഒരു പ്രത്യേക മതവിഭാഗത്തിന്റെ വോട്ടിന് വേണ്ടി ആകുമ്പോൾ ഈ "ശാസ്ത്രബോധം" ഒക്കെ ചുരുട്ടി കൂട്ടി കുപ്പത്തൊട്ടിയിൽ നിക്ഷേപിക്കും. സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ പഠിപ്പിക്കുന്നത് മഴ പെയ്യിക്കുന്നത് അല്ലാഹുവാണെന്നാണ്, സ്വഃസമുദായത്തിൽ പെട്ടവർക്ക്   സയന്റിഫിക് ടെമ്പർ ഒന്നും വേണ്ട എന്നു ഷംസീർ കരുതുന്നതു എന്തുകൊണ്ട് ?

പിണറായി സർക്കാരിന് വീണ്ടും ഭയം തുടങ്ങി കഴിഞ്ഞു. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഹിന്ദു സംഘടനകൾ ഷംസീറിനെതിരെ പരാതി നൽകിയിട്ടും ഒരു FIR  പോലും ഇടാത്ത പോലീസാണ് ശബരിമലയ്ക്ക് സമാനമായി പ്രതിക്ഷേധിച്ച ഭക്തർക്കെതിരെ സംഘംചേരൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ് വീണ്ടും കേസെടുത്തത്. കേരളത്തിൽ ഇതിലും വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കേസെടുത്തിട്ടില്ല, ഇതുകൂടി ചേർത്ത് വായിക്കണം.

Post a Comment (0)
Previous Post Next Post