സയന്റിഫിക് ടെമ്പർ ഷോ അവസാനിച്ചോ?


ഷംസീര്‍ ഗണപതി മിത്താണെന്ന് പറഞ്ഞോ? ഇല്ല പറഞ്ഞിട്ടില്ല. മനുഷ്യന്റെ ശരീരവും ആനയുടെ തലയുമുള്ള ഒരു..ര്..(വ്യക്തമല്ല) ആണ് എന്നാണ് ഷംസീര്‍ പറഞ്ഞത്. ഗണപതി എന്ന വാക്ക് കേട്ടില്ല. ഇനി മനുഷ്യന്റെ ശരീരവും ആനയുടെ തലയുമുള്ള.. എന്താണെന്ന് പറയാന്‍ ധൈര്യം കാട്ടാന്‍ ഷംസീറിന് ഉണ്ടായിരുന്നില്ല. പേര് പറഞ്ഞില്ല തുപ്പി കാണിച്ചു എന്നു പറഞ്ഞതു പോലെയായി. എന്നാല്‍ ഷംസീര്‍ പറഞ്ഞത് ഗണപതിയുടെ വിശദീകരണവുമായി രൂപപരമായി ഒത്തുപോകുന്നതാണ്. ഗണപതി മിത്താണ് എന്ന ഒരു ഒറ്റവാക്ക് പറഞ്ഞിട്ടില്ല. 

'ഗണപതി മിത്താണെന്ന് പറഞ്ഞതോ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോഴാണ് മിത്തിനെ മിത്ത് എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടതെന്ന് എംവി ഗോവിന്ദന്‍  തിരിച്ച് ചോദിച്ചത്. അതേ ഗോവിന്ദന്‍ തന്നെ ഇപ്പോള്‍ ഓന്ത് നിറം മാറി, ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്ന്. ഗണപതി ഒരു വിശ്വാസം ആണെന്ന് താന്‍ പറഞ്ഞെന്നാണ് എംവി ഗോവിന്ദന്‍ ഇപ്പോള്‍ കിടന്ന് ഉരുളുന്നത്. ഗണപതി വിശ്വാസമാണോ, അല്ലയോ എന്നാരെങ്കിലും ചോദിച്ചിരുന്നോ? അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും വിരുദ്ധ അഭിപ്രായമുണ്ടോ? മിത്തിനെ മിത്തല്ലാതെ പിന്നെയെന്ത് വിളിക്കും എന്ന് അന്ന് എം.വി ഗാവിന്ദന്‍ ചോദിച്ചതാണ്. അതിനെയാണ് സയന്റിഫിക് ടെമ്പര്‍ വെച്ച് അളക്കാൻ നോക്കിയത്. അതിനെയാണ് ഭരണഘടനാ തത്വം എന്ന് രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞത്. 

വിശ്വാസി സമൂഹത്തിന്റെ ശക്തി കാരണം അവസാനം പറഞ്ഞത് മാറ്റിപറയേണ്ടി വരികയും, അത് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവമോ ബൗദ്ധിക സത്യസന്ധതയോ ആത്മധൈര്യമോ ഇരുവര്‍ക്കും ഇന്ന് ഇല്ലെന്ന് തെളിയിച്ചു. ഗണപതി കെട്ടുകഥയല്ല എന്ന അടവുനയം സ്വീകരിക്കേണ്ടി വന്നത്. മതഭയവും പ്രീണനരാഷ്ട്രീയവും കാരണം അശാസ്ത്രീയവും, യാഥാര്‍ത്ഥ്യ വിരുദ്ധവുമായ നിലപാടുകൾ ഒരു മതത്തിന്റെ തൊഴുത്തിൽ മാത്രം കെട്ടാൻ ഇവർ ശ്രമിച്ചത്. പ്രീണന രാഷ്ട്രീയക്കാർക്ക് സയന്റിഫിക് ടെമ്പര്‍ ഷോ ഇതോടു കൂടി അവസാനിപ്പിക്കേണ്ടി വന്നു. 

Post a Comment (0)
Previous Post Next Post