ഭാരതത്തിൻ്റെ അടുത്ത യാത്ര സൂര്യനിലേയ്ക്കാണ്. ചാന്ദ്രയാത്ര പോലെ ലളിതമാവില്ല സൗരയാത്ര. ചന്ദ്രൻ ഭൂമിയുടെ നാലിലൊന്നു മാത്രം വലുപ്പമുള്ള ഒരു കുഞ്ഞു ഉപഗ്രഹമാണ്. എന്നാൽ സൂര്യൻ അങ്ങനെയല്ല. ഭൂമിയേക്കാൾ മില്ല്യൺ മടങ്ങ് വലുപ്പമുള്ള കത്തുന്ന ഒരു തീഗോളമാണ് സൂര്യൻ. സൂര്യനു മുന്നിൽ നമ്മുടെ ഭൂമിയൊക്കെ ചിത്രങ്ങളിൽ കാണുന്ന പോലെ കടുകുമണിയളവിലേ ഉള്ളൂ. അങ്ങനെയുള്ള ഭീമാകാരനായ സൂര്യനിലേയ്ക്ക് എങ്ങിനെയാണ് ISROയ്ക്ക് എത്തിപ്പെടാനാവുക? അതൊരിക്കലും സാധ്യമല്ല. അപ്പൊ നമ്മൾ സൂര്യനിലേയ്ക്ക് പോകുന്നുവെന്ന് പറയുന്നതോ?
ISROയുടെ അടുത്ത ലക്ഷ്യം ആദിത്യL1, ചന്ദ്രയാൻ ദൗത്യത്തിന്റെ വൻ വിജയത്തിന് ശേഷം, സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ-1 ദൗത്യം സെപ്റ്റംബർ ആദ്യവാരം വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. സുര്യനിലെ സൗരക്കാറ്റിനെ കുറിച്ചും, മറ്റ് നിഗുഢ അറിവുകളും ലോകത്തിന് മുമ്പിൽ എത്തിക്കാൻ ഇസ്രോ തയ്യാറായി കഴിഞ്ഞു. ഭൂമിയിൽ നിന്ന് സൂര്യനിലേയ്ക്ക് 1.5 മില്ല്യൺ കിലോമീറ്റർ സഞ്ചരിച്ച് അവിടെ നിന്ന് സൂര്യനെ വീക്ഷിക്കും. യഥാർത്ഥത്തിൽ ഭൂമിയ്ക്കും സൂര്യനുമിടയിലുള്ള ദൂരം 151.21 മില്ല്യൺ കിലോമീറ്ററാണ്. അതായത് നമ്മൾ സഞ്ചരിക്കാൻ പോകുന്നത് മൊത്തം ദൂരത്തിൻ്റെ നൂറിലൊന്ന് കിലോമീറ്റർ മാത്രമാണ്.
ചന്ദ്രയാൻ 3ന്റെ വിജയത്തിന് ശേഷം പ്രധാനമന്ത്രി ഇസ്ട്രാക്കിലെ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെ ചരിത്ര പ്രഖ്യാപനങ്ങൾ നടത്തി. ഓഗസ്റ്റ് 23 "ദേശീയ ബഹിരാകാശ ദിന"മായി പ്രഖ്യാപിക്കുകയും, വിക്രം ലാൻഡർ ഇറങ്ങിയ പ്രദേശത്തെ പ്രധാനമന്ത്രി നല്‍കിയ പേര് "ശിവശക്തി പോയിന്‍റ്" എന്ന പേര് പ്രധാനമന്ത്രി ലോകത്തോട് പറയുകയും ചെയ്തു. ശിവ ശക്തി എന്നാൽ സ്ത്രീ- പുരുഷ ഐക്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഈ പ്രപഞ്ചത്തെ കൂടുതൽ അറിയുമ്പോഴാണ് നമ്മളൊക്കെ എത്ര നിസ്സാരമാണ് എന്ന സത്യം നാം തിരിച്ചറിയുന്നത്. ആ തിരിച്ചറിവ് 'ഞാൻ' എന്ന അഹങ്കാരം ഇല്ലാതാക്കുമെങ്കിൽ ശാത്രബോധവും ആത്മീയത തന്നെയല്ലേ?