ശാസ്ത്രം വേദങ്ങളിൽ നിന്നാണ് യഥാർത്ഥത്തിൽ ഉണ്ടായതെന്നും എന്നാൽ ഇത് പാശ്ചാത്യരുടെ കണ്ടുപിടിത്തമെന്ന നിലയിൽ അവതരിപ്പിക്കപ്പെടുക ആയിരുന്നുവെന്നും ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാഋഷി പാണിനി സംസ്‌കൃത, വേദ സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
'ബീജഗണിതം, വർഗ്ഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള ആശയങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ചത്തിന്റെ ഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവയെല്ലാം ആദ്യമായി വേദങ്ങളിലാണ് കണ്ടെത്തിയത്. അവ അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് എത്തി. പിന്നീട് അത് പാശ്ചാത്യ രാജ്യത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവതരിക്കപ്പെട്ടു',
'അന്നത്തെ കാലത്തെ ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത് സംസ്കൃതമായിരുന്നു. എന്നാൽ സംസ്കൃതത്തിന് അന്ന് ലിപി ഉണ്ടായിരുന്നില്ല. അവ പറഞ്ഞും കേട്ടുമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. പിന്നീടാണ് സംസ്കൃതത്തിന് ദേവനാഗിരി ലിപി വന്നത്'.
'സംസ്കൃത വ്യാകരണ നിയമങ്ങൾ എഴുതിയ വ്യക്തി പാണിനി ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭാഷയുടെ വാക്യഘടന, ശാസ്ത്ര ചിന്തകൾ കൈമാറ്റം ചെയ്യുന്നതിന് അനുയോജ്യമായിരുന്നു. ലോകത്തിലെ പ്രശ്സ്ത എഞ്ചിനീയർമാരും, ശാസ്ത്രജ്ഞരും സംസ്കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.
സംസ്കൃതം എന്നത് കമ്പ്യൂട്ടറുകളുടെ ഭാഷയ്ക്ക് അനുയോജ്യമാണ്. ആർട്ടിഫിഷ്യല് ഇന്‌റലിജെൻസിനെ കുറിച്ച് പഠിക്കുന്നവർ സംസ്കൃതം പഠിക്കുന്നുണ്ട്. സംസ്കൃതം എങ്ങനെ കണക്ക് കൂട്ടലിന് വേണ്ടി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്', ഐഎസ്ആർഒ ചേയർമാൻ സോമനാഥ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിനെ "ശിവശക്തി" എന്ന പേര് പ്രധാനമന്ത്രി പറഞ്ഞതാണ് കേരളത്തിലെ ഇപ്പോഴത്തെ വിവാദം. ഈ രാജ്യത്തിന്റെ സാംസ്കാരിക ദർശനങ്ങളും, പേരുകളും, ചിഹ്നങ്ങളും ഉപയോഗിക്കാതെ പിന്നെ ഏത് രാജ്യത്തിന്റെ പൈതൃകമാണ് ഉപയോഗിക്കേണ്ടത്? ഇനിയും ഈ രാജ്യത്തിന്റെ പാരമ്പര്യങ്ങൾ ഉപയോഗിക്കും, അത് കണ്ടു പൊട്ടുന്നവർ ജനങ്ങളെ ശല്യപ്പെടുത്താതെ ഒരു വശത്തേക്ക് മാറി നിന്ന് കരയണമെന്ന് അഭ്യർത്ഥിക്കുന്നു.