അണ്ണാമലൈയിലൂടെ തമിഴ്നാടിനെ ബിജെപി ഇളക്കി മറിക്കുകയാണ്.


ഡിഎംകെ യുടെ വക്താവിന്റെ ഒരു ഇന്റർവ്യൂ കാണാൻ ഇടയായി അതിൽ അയാൾ കൃത്യമായി പറയുന്നുണ്ട് തമിഴ്നാടിന്റെ ഭാവി രാഷ്ട്രീയം ഡിഎംകെ യും, ബിജെപിയും തമ്മിൽ ഉള്ള ഫേസ്  ടു ഫേസ് battle ആയിരിക്കുമെന്ന്. കാണുന്ന കാഴ്ചകളും വായിക്കുന്ന റിപ്പോർട്ടുകളും അത് തന്നെയാണ് തോന്നിപ്പിക്കുന്നത് തമിഴ് നാട്ടിൽ ബിജെപി വളരുകയാണ് പ്രതീക്ഷിച്ചതിലും ഒരുപാട് വേഗത്തിലാണ്.

അണ്ണാമലൈ എന്ന IPS കാരനെ തമിഴ്മക്കൾക്ക് വിശ്വാസമാണ് മാത്രമല്ല ദ്രാവിഡ പൊളിറ്റിക്സ് മാറ്റി നിർത്തിയാൽ ഹിന്ദു ചിന്ത തീവ്രമായ ഒരു ജനത ആണ് തമിഴ് ജനത.

അവർ ബിജെപിയെ അവർ സ്വീകരിക്കില്ല എന്ന് ഒരിക്കലും പറയാൻ പറ്റില്ല മാത്രമല്ല ജയലളിത ഇല്ലാതായതോടെ എ ഐ ഡിഎംകെ വൻ തകർച്ചയിലാണ് കൂടാതെ പാർട്ടിയുടെ പിളർപ്പും, വിഭാഗീയതയും ആ പ്രസ്ഥാനത്തെ വളരെ തകർത്തിരിക്കുന്നു

ആ സാഹചര്യത്തിൽ ഡിഎംകെ യ്ക്ക് എതിരാളി ആയി ബിജെപി ഉയർന്നു വരാനുള്ള സാധ്യത വളരെയധികം ആണ്.

അണ്ണാമലൈയ്ക്ക് മുൻപ് 2021 നിയമസഭയിൽ 4സീറ്റുകൾ നേടിയത് തന്നെ നല്ലൊരു മുന്നേറ്റം ആയിരുന്നു ആ സ്ഥിതിക്ക് മുന്നോട്ടുള്ള കാലത്തെ രാഷ്ട്രീയം ബിജെപിക്ക് കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അണ്ണാമലൈയിൽ വിശ്വാസം ഉണ്ട്, പ്രതീക്ഷയും ഉണ്ട് അയാളെ എനിക്കിഷ്ടമാണ് കാരണം ഞാൻ ആദ്യമായി കണ്ട അദ്ദേഹത്തിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം കൃത്യമായി പറയുന്നുണ്ട് എന്റെ അണികളെയും, ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് എന്റെ ആദ്യ കർത്തവ്യമെന്ന്. അങ്ങനെ ഒരു നേതാവിനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും.

Post a Comment (0)
Previous Post Next Post