കമ്മ്യൂണിസ്റ്റ്‌ പാർട്ടി സൃഷ്ടിച്ച വര്‍ഗ്ഗീയ ഭീതി വ്യാപാരത്തിന്റെ ഫലം ആണ് വർഗ്ഗീയ വാദികളുടെ ഈ കൊലവിളി മുദ്രാവാക്യം.



മണിപ്പൂർ കലാപത്തിന്റെ കാരണം മതമല്ല, അത് രണ്ട് ഗോത്രങ്ങൾക്കിടയിൽ നടക്കുന്ന സംഘർഷമാണെന്ന സത്യം മറച്ചു വെച്ചുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർ സൃഷ്ടിച്ച വര്‍ഗ്ഗീയ ഭീതി വ്യാപാരത്തിന്റെ ഫലം ആണ് "മുസ്ലിംലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗ്" റാലിയിൽ "അമ്പലനടയിൽ ഇട്ട് പച്ചയ്ക്ക് കത്തിക്കും" എന്ന രീതിയിൽ ഉയർന്നു വന്ന കൊലവിളി മുദ്രാവാക്യം. നിരോധിത ഭീകര സംഘടയായ പോപ്പുലർ ഫ്രണ്ട് വിളിച്ച കൊലവിളി മുദ്രാവാക്യം 'അവിലുും, മലരും, കുന്തിരിക്കവും കരുതിവച്ചോ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ". ഭീഷണി രണ്ടു തരത്തിലാണെങ്കിലും പക്ഷേ അർത്ഥം ഒന്നാണ്, അവർ ഒന്നാണ്. കരുതിയിരിക്കേണ്ടത് ഹൈന്ദവ സമൂഹവും.

കേരളത്തിൽ രമ്യതയോടെ വസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ മണിപ്പൂരില്‍ ''ഹിന്ദു ക്രിസ്ത്യാനിയെ വംശഹത്യ'' ചെയ്യുന്നുവെന്ന നുണ പ്രചരിപ്പിച്ച് കേരളത്തിലെ മുസ്ലിം വർഗ്ഗീയവാദികളെ കൊണ്ട് കേരളത്തിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും, തെറി വിളിപ്പിക്കുകയും ചെയ്യുന്നു. എന്തിന്? വോട്ടിന് വേണ്ടി. രാഷ്ട്രീയ വിളവെടുപ്പ് കൊഴുക്കാൻ വേണ്ടി. അതിനാണ് ഈ വര്‍ഗ്ഗീയ വിഭജനബോധം ഇളക്കി വിടുന്നത്. കേരളത്തിൽ എത്തുമ്പോൾ മെയ്തിയും, കുക്കിയുമില്ല, ക്രിസ്ത്യാനിയും ഹിന്ദുവുമാക്കി കള്ള കഥ പ്രചരിപ്പിക്കുന്നു.

ഒന്നോർക്കുക! നിങ്ങള്‍ കളിക്കുന്ന കളിക്കുന്ന കളി മാരകമായ ധ്രൂവീകരണത്തിനൊപ്പം ഭീതിവ്യാപാരവും കൂടി നടത്തുന്നു. കേരളത്തിൽ മതവർഗ്ഗീയ വാദികൾക്ക് അടിക്കാനുള്ള വടി വെട്ടികൊടുത്ത കമ്മ്യൂണിസ്റ്റുകളെ, നിങ്ങളാണ് ഇതിന് കാരണക്കാർ. അമ്പലനടയിൽ കെട്ടിതൂക്കി ഹിന്ദുക്കളെ മൊത്തത്തിൽ പച്ചക്കിട്ട് കത്തിക്കുമെന്ന് മുസ്ലീംലീഗ് വ്യക്തമാക്കിയ സ്ഥിതിക്ക് കോൺഗ്രസിന്റെയും, കമ്മ്യൂണിസ്റ്റിന്റെയും പൃഷ്ഠം താങ്ങി നടക്കുന്ന ഹിന്ദു സാമുദായിക സംഘടനാ നേതാക്കന്മാരുടെ നിലപാട് എന്തെന്നറിയാൻ കേരളത്തിലെ ഹൈന്ദവജനത കാത്തിരിക്കുന്നു.

Post a Comment (0)
Previous Post Next Post