നഗരത്തിലെ രണ്ട് പ്രധാന ആശുപത്രികളിൽ നിന്ന് 95,000 മുതൽ 130,000 വരെയാണ് ഇരകളുടെ ഏകദേശ കണക്ക്. നഗരത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട ഏകദേശം ഒരു ലക്ഷം സ്ത്രീകളിൽ ഏകദേശം 10000 പേർ ആത്മഹത്യ ചെയ്തു. കിഴക്കൻ പ്രഷ്യ, പോമറേനിയ, സിലേഷ്യ എന്നിവിടങ്ങളിൽ 1.4 ദശലക്ഷം ഇരകളിൽ മരണനിരക്ക് വളരെ കൂടുതലാണെന്ന് കരുതപ്പെടുന്നു. മൊത്തത്തിൽ രണ്ട് ദശലക്ഷം ജർമ്മൻ സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതായി കരുതപ്പെടുന്നു, ഭൂരിപക്ഷമല്ലെങ്കിൽ ഗണ്യമായ ഒരു ന്യൂനപക്ഷം ഒന്നിലധികം തവണ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായി.
യുദ്ധം ജയിക്കാനും ശത്രുവിനെ അപമാനിക്കാനും സ്ത്രീകളെ കരുവാക്കുന്ന രീതി ഫാഷിസത്തിന്റെ കൂടെപ്പിറപ്പാണ്. കമ്മ്യൂണിസ്റ്റ് ഐഡിയോളജിയുടെയും നാസിസത്തിന്റെയും അടിത്തട്ട് ആശയമാണ്. പക്ഷെ ഈ മത്സരത്തില്‍ ജയിച്ചത് കമ്മ്യൂണിസമായിരുന്നു, സ്റ്റാലിനായിരുന്നു. പോള്‍പോട്ടിന്റെ കമ്മ്യൂണിസറ്റ് വിപ്ലവത്തില്‍ ഗ്രാമങ്ങള്‍ പട്ടണങ്ങളെ വളയുന്നതിന്റെ ഭാഗമായി കമ്പോഡിയയില്‍ ഗര്‍ഭിണികളെ ആശുപത്രിയില്‍ നിന്നിറക്കി വിട്ടപ്പോള്‍ അവര്‍ തെരുവില്‍ കിടന്നാണ് പ്രസവിച്ചത്. പലരും രക്തം വാര്‍ന്ന് മരിച്ചു എന്ന് ദി ഗാർഡിയൻ പത്രം തെളിവുകൾ നിരത്തി പറയുന്നു.