യുസിസി നവോത്ഥാനം തുലയട്ടെ, ശരി-അത്ത് നിയമം സിന്ദാബാദ്.


കേരള നവോത്ഥാനത്തിൻറെ പരിണാമ ചരിത്രത്തിൻറെ ഒരു സവിശേഷ മുഹൂർത്തമായി ഇന്ന് സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് ദേശിയ സെമിനാർ  ഭാവിയിൽ വിലയിരുത്തപ്പെടും. ഇപ്പോൾ അതിനെ ശരിഅത്ത് സമ്മേളനം എന്ന് തെറ്റുകൂടാതെ വിളിക്കാം. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള തലയെടുപ്പുള്ളയാളുകൾ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും സിഎസ്ഐ, ആദിവാസി ക്ഷേമസമിതി, കെപിഎംഎസ് എന്നീ സംഘടനകളുടെ പ്രതിനിധികളുടെ പേപ്പറുകളേക്കാളും കേരള മുസ്ലീ ജമാഅത്ത്, ഹജ്ജ് കമ്മറ്റി, സമസ്ത, മുജാഹിദ്, മർക്കസ്, വിസ്ഡം ഗ്രൂപ്പ് എന്നീ സംഘടനകളുടെ പണ്ഡിത ശ്രേഷ്ടന്മാരുടെ പ്രബന്ധങ്ങൾക്കാണ് സ്വാധീനശേഷി ഉണ്ടാവുക.

ഏകീകൃത സിവില്‍കോഡിനെതിരായ സിപിഎം സംഘടിപ്പിക്കുന്ന ശരിയത്ത് സെമിനാറില്‍ മുസ്ലിം സമുദായത്തിലെ ഒരു വനിതയ്ക്കു പോലും സംസാരിക്കാൻ ഇടമില്ല. മുസ്ലിം സമുദയത്തിലെ ബഹുഭാര്യാത്വം, സ്വത്ത് പങ്കിടല്‍ എന്നിവയില്‍ ഏകസിവില്‍ കോഡ് സ്ത്രീകള്‍ക്കൊപ്പമാണെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് സിപിഎം മുസ്ലിം സമുദായത്തെ കൊണ്ട് ശക്തിയുക്തം എതിര്‍ക്കുന്നത്. മുസ്ലിം പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന വേദി ആയതിനാലാണ് മുസ്ലിം വനിതകളെ ഒഴിവാക്കിയത്.ഇതാണ് കമ്മ്യൂണിസ്റ്റുകൾ സ്വപ്നം കണ്ട "വോട്ടുബാങ്ക് നവോത്ഥാനം". 

ഏതായാലും മുസ്ലിം പണ്ഡിതന്മാരുടെ ഒരു വലിയ നിര തന്നെ പരിപാടിയിൽ സംബന്ധിക്കുന്നത് കൊണ്ട് മുസ്ലിം സമുദായത്തിലെ ലിംഗ അസമത്വങ്ങളെ കുറിച്ചുള്ള ഒരു പൊതു ചർച്ചയായി പരിപാടി മാറുമെന്ന് പ്രതീക്ഷിക്കരുത്. നടക്കാൻ പോകുന്ന പരിപാടിയെ കുറിച്ച് ദേശാഭിമാനിയിൽ വന്ന വാർത്തയിൽ "പങ്കെടുക്കുന്നവരുടെ ലിസ്റ്റിൽ സ്ത്രീ സംഘടനകളുടെ പ്രതിനിധികളുടെ, പേരൊന്നും കണ്ടില്ല. മുസ്ലീം സ്ത്രീകൾക്ക് പറയാനുള്ളത് അവരേക്കാളും നന്നായി പറയാൻ അറിയാവുന്നവരാണ് എൻ. അലി അബ്ദുള്ളയെ, ഉമർ ഫൈസിയെ, എം.അബ്ദുൽ സലാം ബാഖവിയെ, ടി.പി. അബ്ദുള്ളക്കോയ മദനിയെ, ഹുസൈൻ മടവൂരെ" കപട നവോത്ഥാനക്കാർ ധരിച്ച് വെച്ചിരിക്കുന്നത്.

വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്തവകാശം എന്നിവയിലെല്ലാം മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന ചില്ലറ വിവേചനങ്ങൾക്കുള്ള കൃത്യമായ പരിഹാര മാർഗ്ഗങ്ങൾ ഈ സമ്മേളനത്തിൽ നിന്നുണ്ടായോ? മുസ്ലിം ഫെമിനിസത്തിൻറെ തന്നെ ഒരു കിതപ്പ് ഈ സമ്മേളനത്തോട് കൂടി ഉണ്ടായാൽ അത്ഭതമാവില്ല. നീതിയും, തുല്യതയും ഇസ്ലാമിൻറെ അടിത്തറ അല്ലാത്തതു കൊണ്ട് ആ മതത്തിനകത്ത് സ്ത്രീവിമോചനം സാധ്യമാവുക തന്നെ ചെയ്യും എന്ന് വാദിക്കുന്ന പേപ്പറുകളും സമ്മേളനത്തിൽ അവതരിപ്പിക്ക പ്പെടുമെന്ന് ഒരു അടിമ കമ്മിയെ വിശ്വസിപ്പിക്കാം ഇസ്ലാം മതത്തിൻറെ വിമോചന സാധ്യതകൾ തർക്കമുള്ള കാര്യമാണല്ലോ. 

വോട്ട് ബാങ്ക് രാഷ്ട്രീയവും അതിനാവശ്യമായ പച്ചക്കുള്ള പ്രീണനവുമാണെങ്കിലും, സമ്മേളനത്തിന് അതിനപ്പുറമുള്ള മാനങ്ങളില്ല. നരേന്ദ്ര മോഡി സർക്കാർ രാജ്യത്താകമാനം ഏക സിവിൽ കോഡ് കൊണ്ടു വരുന്നത് മുസ്ലിം സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പ് വരുത്താനാണ്. തുല്യനീതി, ലിംഗ സമത്വം എന്നീ  ആശയങ്ങളെ മുസ്ലിം സമുദായങ്ങളിലേക്ക് ബിജെപി കൊണ്ടു വന്നാൽ പിന്നെ ഇടതുപക്ഷ കപട പ്രത്യേയശാസ്ത്രത്തിന് കേരളത്തിൽ പുല്ലുവില കിട്ടില്ലെന്ന് ഭയമാണ് ഏക സിവിൽ കോഡെന്ന് തെറ്റിദ്ധാരണ യോഗം കൊണ്ട് പറഞ്ഞുറപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് കപട നവോത്ഥാന വാദികളെ നമ്പിക്കൂടാ ഇസ്ലാമിലെ സമത്വം ഏത് ലെവലാണെന്ന് ഇക്കൂട്ടർ ഇപ്പോൾ വ്യക്തമാക്കി തരുന്നു.

Post a Comment (0)
Previous Post Next Post