മെയ്-28, വിപ്ലവങ്ങളുടെ രാജാവിന് 140-ാംമത് ജന്മദിനം.


മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീർ ദാമോദർ സവർക്കറുടെ 140-ാംമത് ജന്മദിനം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്ന വീർ സവർക്കറിന്റെ ത്യാ​ഗോജ്ജ്വലമായ ജീവിതത്തെ സ്മരിക്കാതെ ഭാരതത്തിന്റെ സ്വാതന്ത്ര്യകാല ചരിത്രം കടന്നു പോകില്ല. ഹിന്ദു സമൂഹത്തിന്റെ സാമൂഹിക ഐക്യത്തിനെ മുൻ നിർത്തിയായിരുന്നു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനം. ഭരണഘടനയിൽ ഇന്ത്യയുടെ ഹൈന്ദവ പാരമ്പര്യത്തിനെ മുൻനിർത്തിയുള്ള അടിസ്ഥാന നിയമ നിർമ്മാണം വേണമെന്ന് സവർക്കർ ആവശ്യപ്പെട്ടിരുന്നു.

റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്‌ട്രയായിരുന്നു വീര സവർക്കറുടെ ജന്മദേശം. 1883 മെയ് മാസം 28-ന് മഹാരാഷ്‌ട്രയിലെ ഭാഗൂരിൽ ദാമോദർ സവർക്കറുടെയും രാധാഭായിയുടേയും പുത്രനായി വിനായക് ദാമോദർ സവർക്കർ ജനിച്ചു. ദാമോദർ സവർക്കർക്ക് നാല് മക്കളായിരുന്നു. സവർക്കർ സഹോദരന്മാർ എല്ലാവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ രണ്ടു ജീവപര്യന്തം ശിക്ഷ നൽകിയ ഏക വിപ്ലവകാരിയാണ് സവർക്കർ. 1966 ഫെബ്രുവരി 26-ന് ഇരുപതിലധികം ദിവസം നീണ്ട ഉപവാസത്തിലൂടെ വീര സവർക്കർ പ്രാണത്യാഗം ചെയ്യുകയായിരുന്നു.

സവർക്കറുടെ 140-ാംആം ജന്മദിനത്തിലാണ് ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തത്. സവർക്കർ ജയന്തി ‘സ്വാതന്ത്ര്യ വീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാനാണ് മഹാരാഷ്‌ട്ര സർക്കാരിന്റെയും തീരുമാനം. സാമൂഹിക പരിഷ്‌കരണങ്ങൾക്കും തൊട്ടുകൂടായ്മയ്‌ക്കെതിരെയും സവർക്കർ നടത്തിയ പോരാട്ടങ്ങളെപ്പറ്റി യുവ തലമുറയെ ബോധവത്കരിക്കാൻ മഹാരാഷ്‌ട്ര സർക്കാർ എല്ലാ വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

Post a Comment (0)
Previous Post Next Post