കേരളത്തിൽ പുലയർ എന്ന് വിളിക്കപ്പെടുന്ന സമുദായമാണ് തമിഴ്നാട്ടിലെ സംഘകാല പണ്ഡിതർ. പൂണൂൽ ഇല്ലാത്ത സന്യാസിമാർ. ആ ശൈവ സന്യാസ സമൂഹമാണ് ഹൈന്ദവ ധർമ്മത്തിൻ്റെ ആദിഗുരുക്കന്മാരും, സനാതന സംസ്ക്കാരത്തിന്റെ അടിത്തറയും.
പരമശിവനിൽ നിന്ന് നന്ദികേശനും, നന്ദിയിൽ നിന്ന് അഗസ്ത്യരും, അഗസ്ത്യരിൽ നിന്ന് ഈ ശൈവ ഗുരുപരമ്പരകളും ആത്മവിദ്യ അഭ്യസിച്ചു എന്നാണ് ആചാര്യന്മാർ പറയുന്നത്. സംസ്കൃത വിരോധവും, ദ്രാവിഡ വാദവുമൊന്നും ഇവരുടെ പക്കൽ ചിലവാകില്ല. കാരണം പരമശിവൻ്റെ കയ്യിലുള്ള ഢമരുവിൻ്റെ ഒരു വശത്തു നിന്ന് തമിഴും, മറുവശത്തു നിന്ന് സംസ്കൃതവും ഉണ്ടായി എന്ന് വിശ്വസിക്കുന്നവരാണിവർ.
ആഗമ ശാസ്ത്രങ്ങൾ ലോകത്തിന് സംഭാവന ചെയ്ത ആദിയോഗി പരമ്പരയിലെ ഇപ്പോഴത്തെ ഗുരുക്കന്മാരാണ് ഈ നിരന്നു നിൽക്കുന്നതെന്ന് ഓർക്കുമ്പോൾ ഒരു നിമിഷം ഓരോ ഭാരതീയൻ്റേയും സിരകളിലൂടെ, സ്വഃസംസ്ക്കാരത്തിൻ്റെ പഴമയും, തനിമയും പുളകംകൊള്ളിച്ച് കടന്നു പോകും.
ഹര ഹര മഹാദേവ്!