ഒരു ഷൂനക്കലിന്റെ ചരിത്രം...


ആൻഡമാനിലെ സെല്ലുലാർ ജയിലിൽ ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്, ക്രൂരമായ പീഡനങ്ങൾക്കിരയായി കിടന്ന സാവർക്കറെ, ശിക്ഷ ഇളവിന് വേണ്ടി എല്ലാ തടവുകാരും കൊടുക്കുന്ന ക്ലെമൻസി പെറ്ററ്റീഷന്റെ പേര് പറഞ്ഞാണല്ലോ കുറച്ചുകാലമായി ഷൂനക്കി എന്ന വിളിച്ചു കൊണ്ടിരിക്കുന്നത്. രാഹുൽ മഹാത്മജിയുടെ മുത്തശ്ശി ഇന്ദിര ഗാന്ധി സവർക്കറെ എങ്ങനെയാണ് ആദരിച്ചിരുന്നത് എന്നതിന് ചരിത്രവും തെളിവുകളും ഉള്ളപ്പോഴാണ് രാഹുലിന്റെ ഈ നാടകം. അപ്പോൾ രാഹുലിന്റെ മുതുമുത്തച്ഛൻ സാക്ഷാൽ ജവാഹർലാൽ നെഹ്‌റു നടത്തിയ ഒരു ഷൂ നക്കലിന്റെ ചരിത്രം പറയാതിരിക്കുന്നത് ശരിയല്ലല്ലോ.

സംഭവം 1923 ലാണ്, യുവാവായ ജവഹർലാലൈൻ പിതാവ് മോത്തിലാൽ രാഷ്ട്രീയത്തിൽ പിച്ചവെപ്പിക്കുന്ന കാലം.  പഞ്ചാബ് പ്രവിശ്യയിലെ നഭ പ്രദേശത്ത് അകാലികൾ പ്രക്ഷോഭം ആരംഭിച്ചു. അവിടുത്തെ രാജാവിനെ പുറത്താക്കി ബ്രിട്ടീഷുകാർ പൂർണ്ണ അധികാരം സ്ഥാപിച്ചതിനെതിരെ ആയിരുന്നു സമരം. 1923 സെപ്റ്റംബർ 22 നു സമരത്തിൽ പങ്കെടുക്കാൻ ജവാഹർലാൽ നെഹ്‌റു, കെ സന്താനം, ആചാര്യ ഗിദ്വാനി എന്നിവർ നഭയിൽ എത്തി. എത്തിയ പാടെ  പോലീസ് അറസ്റ്റ് ചെയ്ത്,മൂവരെയും ചേർത്ത് വിലങ്ങുവെച്ച് നഭയിലെ ജെയ്‌തു പോലീസ് സ്റ്റേഷൻ സെല്ലിൽ അടച്ചു. അവിടെനിന്നും പിറ്റേന്ന് നാഭ ജില്ലാ ജയിലിൽ അടച്ചു. പരസ്പരം കൂട്ടിക്കെട്ടിയുള്ള ആ കിടപ്പിനെക്കുറിച്ച് നെഹ്‌റു ആത്മകഥയിൽ പറയുന്നുണ്ട്. 

നഭയിലേക്ക് പോയ ജവഹർലാലിന്റെ വിവരം ഒന്നും കിട്ടാതിരുന്നപ്പോൾ മോത്തിലാൽ അവിടെ പാഞ്ഞെത്തി. എങ്ങനെയും മകനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. അപ്പോഴേക്കും സർക്കാർ ഉത്തരവ് ലംഘിച്ചതിനും, ക്രിമിനൽ ഗൂഢാലോചനക്കും അറസ്റ്റ് ചെയ്ത വരെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ആദ്യമൊക്കെ എനിക്ക് വക്കീലിനെ ഒന്നും വേണ്ട എന്ന് വീരവാദം പറഞ്ഞിരുന്ന ജവാഹർലാൽ കാര്യം കൈവിട്ടു പോയപ്പോൾ വക്കീലിനെ അന്വേഷിക്കാൻ തുടങ്ങി. അപ്പോഴേക്കും മോത്തിലാൽ കെ ഡി മാളവ്യയെ ജവഹർലാലിനു വേണ്ടി നിയോഗിച്ചു കഴിഞ്ഞിരുന്നു. മാളവ്യയും, മോത്തിലാലും ബ്രിട്ടീഷ് അധികാരികളോട് സംസരിച്ചുറപ്പിച്ച ഡീൽ പ്രകാരം എന്തൊക്കെ സംഭവിച്ചാലും ഇനിയൊരിക്കലും നഭയിൽ പ്രവേശിക്കില്ല എന്ന് രേഖാമൂലം എഴുതിക്കൊടുത്ത് ഷൂ നക്കിയതിൻ പ്രകാരം ജവഹർലാലിനെ മോചിപ്പിച്ചു.


എന്നാൽ തനിക്കൊപ്പം അറസ്റ്റിലായ സഹപ്രവർത്തകരെ മോചിപ്പിക്കാനുള്ള ഒരു കാര്യവും ജവാഹർലാലോ മോത്തിലാലോ ചെയ്യാതെ അവരെ ബ്രിട്ടീഷ് ജയിലിൽ ഉപേക്ഷിച്ച് അച്ഛനും മകനും നഭയിൽ നിന്ന് തീവണ്ടികയറി. പിന്നീടൊരിക്കലും വിശ്വപ്പാ ആ മണ്ണിൽ കാൽ കുത്തിയിട്ടില്ല.

ഈ സംഭവത്തെക്കുറിച്ച് നെഹ്‌റു തന്റെ ആത്മകഥയിൽ പറയുന്നത് നോക്കൂ... 

'I took shelter behind the advice of friends and made of it as a pretext to cover my own weakness. For after all it was my own weakness and disinclination to go to Nabha Gaol again that kept me away, and I have always felt a little ashamed of thus deserting a colleague. As often with us all, discretion was preferred to valour.”

അതിന്റെ പരിഭാഷ... 

"ഞാൻ എന്റെ സുഹൃത്തുക്കളുടെ ഉപദേശത്തിന് പുറകിൽ സുരക്ഷിതമായ ഒരു താവളം ഒരുക്കി, എന്റെ അധൈര്യത്തേയും ദൗർബല്യത്തെയും മറച്ചു വയ്ക്കാനൊരു  ഉപായം ആക്കി ഞാനതിനെ മാറ്റി.എല്ലാത്തിനും ഉപരിയായി നാഭ ജയിലിലേക്ക് വീണ്ടും പോകേണ്ടി വരുമോ എന്ന എന്റെ അധൈര്യവും, ദൗർബല്യവും, വൈമനസ്യവും ആണ് എന്നെ ആ പ്രവർത്തിയിൽ നിന്നും അകറ്റി നിർത്തിയത്. ഒരു സുഹൃത്തിനെ അത്തരമൊരു സാഹചര്യത്തിൽ ഒറ്റു കൊടുത്തു എന്നതിൽ ഞാൻ എല്ലായ്പ്പോഴും ഒരല്പ്പം നാണക്കേട് അനുഭവിച്ചിട്ടുണ്ട്. മിക്കപ്പോഴും നമുക്കിടയിൽ സംഭവിക്കുന്നത് പോലെ നമ്മളെല്ലാം ധൈര്യത്തെക്കാൾ കൂടുതൽ  വിവേകത്തെയാണല്ലോ തിരഞ്ഞെടുക്കാറ്”.

അതായത് രണ്ടു വർഷത്തെ ജയിൽശിക്ഷ പോലും അനുഭവിക്കാൻ തയ്യാറാകാതെ ബ്രിട്ടീഷുകാരന്റെ കാൽക്കൽ സാഷ്ടംഗം വീണു മാപ്പിരന്ന ചെരുപ്പുനക്കിയുടെ പിൻതലമുറയിലെ "റൗൾ വിൻസി" (രാഹുൽ) എന്ന വ്യാജഗാന്ധിയാണ്‌ വീരസവർക്കറെ വെല്ലുവിളിക്കുന്നത്.


നെഹ്‌റു പിന്നെയും പലപ്രാവശ്യം ജയിലിൽ കിടന്നിട്ടുണ്ട്, അതൊക്കെ അദ്ദേഹത്തിന് വിശ്രമിക്കാനും എഴുതാനുമുള്ള സുഖവാസം ആയിരുന്നു. ഒരിക്കൽ പോലും കാലാവധി പൂർത്തിയാക്കിയല്ല ജയിലിൽ നിന്ന് പുറത്ത് വന്നിട്ടുള്ളത്. ആരുടെയൊക്കെ ഷൂ നക്കിയിട്ടാണ് ഒരിക്കൽ പോലും ശിക്ഷ കാലാവധി പൂർത്തിയാക്കാതെ നെഹ്‌റു ജയിൽ മോചിതനായത് എന്ന സത്യങ്ങൾ ചരിത്രത്തിൽ ചാരം മൂടിക്കിടക്കുന്നുണ്ട്.

Post a Comment (0)
Previous Post Next Post