മധുരമീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍.


 
മൂവയിരത്തി അഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും.


☆ മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി..

എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

☆ ഏപ്രിലിൽ ചില കാഴ്ചകൾ..

മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.


☆ മീനാക്ഷി കല്യാണം..

മധുരയിലെ വിശ്വാസ പ്രകാരം മീനാക്ഷി വിഷ്ണുവിന്റെ സഹോദരിയാണ്. മധുരയിൽ വച്ച് വിഷ്ണുവാണ് മീനാക്ഷി സുന്ദരേശ്വരനായ ശിവന് വിവാഹം നൽകിക്കൊടുത്തത്.

☆ ഐതീഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്ക്..

ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടർന്ന് ശിവ ഭക്തനായ ഇന്ദ്രൻ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുക ആയിരുന്നു. ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.


☆ ️ക്ഷേത്ര നിർമ്മിതി..

മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.


☆ ഗോപുരങ്ങൾ..

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ഗോപുരങ്ങളാണ്. പത്ത് ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 52 മീറ്റർ ഉയരത്തിൽ 1559ൽ നിർമ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളിൽ ഏറ്റവും ഉയരം കൂടിയ ഗോപുരം. മധുര രാജവായിരുന്ന മഹാവർമ്മൻ സുന്ദരപാണ്ഡ്യൻ 1216 - 1238 കാലയളവിൽ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് നിർമ്മിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ള ഗോപുരം. തട്ടുതട്ടായാണ് ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്.


☆ ക്ഷേത്രത്തിന്റെ ഉൾവശങ്ങൾ..

ക്ഷേത്രത്തിനുള്ളിലെ പ്രധാന ഭാഗമാണ് ഇത്. 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ദ്രാവിഡ ശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഈ രൂപങ്ങൾ.


☆ ️പൊൻതാമരക്കുളം..

ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ വലിയ കുളമാണ് ഇത്. പൊൻതാമരക്കുളം എന്നാണ് അറിയപ്പെടുന്നത്. 165 അടി നീളവും 135 അടി വീതിയുമാണ് ഈ കുളത്തിനുള്ളത്.

☆ ️മണ്ഡപങ്ങൾ..

ക്ഷേത്രത്തിനുള്ളിൽ നിരവധി മണ്ഡപങ്ങൾ ഉണ്ട്. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡപം, തുടങ്ങി നിരവധി മണ്ഡപങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.


☆ ️ആയിരം കൽമണ്ഡപം..

മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ ആയിരം കൽമണ്ഡപമാണ്. 1569ൽ നിർമ്മിച്ച ഈ മണ്ഡപത്തിന് 985 കൽത്തൂണുകൾ ഉണ്ട്.

☆ ️നടരാജ ശില്പം..

മീനാക്ഷി ക്ഷേത്രത്തിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഒരു ശില്പമാണ് ഇത്. 1966 മുതലാണ് ആയിരം കൽമണ്ഡപത്തിൽ മ്യൂസിയം ആരംഭിച്ചത്.

☆ മീനാക്ഷിയമ്മൻ വിഗ്രഹം..

ശിവക്ഷേത്രമാണെങ്കിലും പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പച്ചൈ ദേവി, മരഗതവല്ലി, താടഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിൽ മധുരൈ മീനാക്ഷി അറിയപ്പെടുന്നു.


☆ ഗോപുരത്തിലെ പ്രതിമകൾ..

ക്ഷേത്രഗോപുരത്തിൽ ആയിരക്കണക്കിന് ശില്പങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ് ഈ പ്രതിമകൾ. പതിനേഴാം നൂറ്റാണ്ടിൽ വരച്ചിട്ടുള്ള ചിത്രകലകളാണ് ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു വിസ്മയം.

Post a Comment (0)
Previous Post Next Post