ഈജിപ്തിലെ പുരാതന ക്ഷേത്രത്തിൽ നിന്നും നിർണ്ണായക കണ്ടെത്തലുമായി ഗവേഷകർ.


 ഈജിപ്തിലെ പുരാതന ക്ഷേത്രത്തിൽ നിന്നും മമ്മിഫൈ ചെയ്ത ആട്ടിൻ തലകൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഈജിപ്തിന്റെ തെക്കൻ മേഖലയിലാണ് 2,000-ത്തിലധികം ആട്ടിൻ തലകളാണ് കണ്ടെത്തിയത്. ഫറവോ റാംസെസ് രണ്ടാമന്റെ മരണത്തിന് 1000 വർഷങ്ങൾക്ക് ശേഷം നടന്ന ആരാധനയിൽ വഴിപാടായി സമർപ്പിച്ചതാകാം ആട്ടിൻ തലകളെന്നാണ് വിലയിരുത്തൽ. അബിഡോസിലെ ന്യൂയോർക്ക് സർവകലാശാലയിലെ യുഎസ് പുരാവസ്തു ഗവേഷകരാണ് ഇവ കണ്ടെത്തിയത്. ഈജിപ്തിന്റെ ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.


മമ്മിഫൈ ചെയ്ത ഈ വലിയ കൂട്ടം ആട്ടിൻ തലകളുടെ കണ്ടെത്തൽ ബിപിഡസ് കാലഘട്ടത്തിൽ അബിഡോസിലെ ആട്ടുകൊറ്റന്മാരുടെ അഭൂതപൂർവമായ ആരാധനയ്ക്കിടെ വഴിപാടായി ഉപയോഗിച്ചിരിക്കാം, കൂടാതെ അബിഡോസിലെ റാംസെസ് രണ്ടാമൻ രാജാവിന്റെ വിശുദ്ധീകരണം അദ്ദേഹത്തിന്റെ മരണശേഷം ആയിരത്തോളം വർഷങ്ങൾ നീണ്ടുനിന്നു.


ഏകദേശം 4,000 വർഷങ്ങൾക്ക് മുൻപുള്ള കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രതിമകൾ, പുരാതന വൃക്ഷങ്ങളുടെ അവശിഷ്ടങ്ങൾ, തുകൽ വസ്ത്രങ്ങൾ, ഷൂകൾ എന്നിവയും കണ്ടെത്തി. ആട്ടിൻ തലകൾ കണ്ടെടുത്ത പ്രദേശത്ത് നിന്നും സമാന രീതിയിൽ പശുക്കൾ, നായ്‌ക്കൾ, കലമാൻ,കീരി എന്നിവയുടെ മമ്മികളും കണ്ടെടുത്തിരുന്നു. ബിസി 1304 മുതൽ 1237 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഭരണാധികാരിയാണ് ഫറവോ റാംസെസ്. ഈ കണ്ടെത്തൽ റാംസെസ് രണ്ടാമന്റെ ആരാധനലത്തെ കുറിച്ചും അതിനെ ചുറ്റിപ്പറ്റി നടന്നിരുന്ന മറ്റ് സംഭവവികാസങ്ങളെ കുറിച്ചുമുള്ള നിർണായക വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് ഭരണകൂടം.



Post a Comment (0)
Previous Post Next Post