റോബർട്ട് വാദ്രയുടെ കുടുംബം.
2001 ൽ റോബർട്ട് വാദ്രയുടെ സഹോദരി മിഷേൽ വാദ്ര ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 2001 ഏപ്രിൽ 16 ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബെഹ്‌റോറിന് സമീപം അവർ സഞ്ചരിച്ചിരുന്ന കാർ ദുരൂഹമായി മറിഞ്ഞുണ്ടായ അപകടത്തിൽ മിഷേൽ വാദ്രയും മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടു.
റോബർട്ട് വാദ്രയുടെ സഹോദരി മിഷേൽ അപകടത്തിൽ ദുരൂഹമായി മരിച്ച് രണ്ട് വർഷത്തിന് ശേഷം, റോബർട്ട് വാദ്രയുടെ സഹോദരൻ റിച്ചാർഡ് വാദ്രയെ മൊറാദാബാദിലെ ഒരു ഹോട്ടൽ മുറിയിൽ 2003 സെപ്തംബർ 20 ന് മരിച്ച നിലയിൽ കണ്ടെത്തി. എന്തുകൊണ്ടാണ് റിച്ചാർഡ് ആത്മഹത്യ ചെയ്തത് എന്നതിനെ ക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല.
2009ൽ റോബർട്ട് വാദ്രയുടെ പിതാവ് രാജേന്ദ്ര വദ്രയെ ന്യൂഡൽഹിയിലെ യൂസഫ് സരായ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജേന്ദ്രയുടെ കഴുത്തിൽ ഇരുമ്പ് ചരട് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഇപ്പോഴും ലഭ്യമല്ല.
(2002 ജനുവരിയിൽ റോബർട്ട് വാദ്ര തന്റെ പിതാവ് രജേന്ദ്ര വാദ്രയുമായും, സഹോദരൻ റിച്ചാർഡ് വാദ്രയുമായും ഉള്ള ബന്ധം വിച്ചേദിച്ചു കൊണ്ട് പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു. അവർ പ്രിയങ്കയുമായുള്ള ബന്ധം ദുരുപയോഗം ചെയ്ത് കൊണ്ട് തിരഞ്ഞെടുപ്പ് ടിക്കറ്റും ഫ്‌ളാറ്റുകളും ജോലിയും എന്തിനു സ്‌കൂൾ അഡ്മിഷൻ വരെ പണത്തിന് പകരമായി വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഇത്). ചുരുക്കി പറഞ്ഞാൽ വാദ്ര കുടുംബത്തിൽ ആകെ ബാക്കി ഉള്ളത് റോബർട്ട് വാദ്രയുടെ അമ്മ മൗറീൻ വാദ്ര മാത്രം. അവർ ആണെങ്കിൽ റോബർട്ട് വാദ്രയുടെ കമ്പനിയുടെ സൈലന്റ് പാർട്ണറും.
റോബർട്ട് വാദ്രയുടെ ബിസിനസ് വളർച്ച...
പ്രിയങ്കയുമായി വിവാഹം നടന്ന ഉടനെ, ആ വർഷം തന്നെ, അതായത് 1997-ൽ തന്നെ വാദ്ര ആർടെക്‌സ് എന്ന പിച്ചള കരകൗശല വസ്തുക്കളും ഫാഷൻ ആക്സസറികളും കൈകാര്യം ചെയ്യുന്ന കമ്പനി തുടങ്ങി. പിന്നീട്, ഹോസ്പിറ്റാലിറ്റിയിലും റിയൽ എസ്റ്റേറ്റിലും അദ്ദേഹം കടന്നു. 2007-ൽ റോബർട്ട് വാദ്ര സ്കൈ ലൈറ്റ് റിയാലിറ്റി, നോർത്ത് ഇന്ത്യ ഐടി പാർക്സ്, സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, റിയൽ എർത്ത് എസ്റ്റേറ്റ്സ്, എയർക്രാഫ്റ്റ് ചാർട്ടർ സ്ഥാപനമായ ബ്ലൂ ബ്രീസ് ട്രേഡിംഗ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു.
2010-ഓടെ, 29 ഉയർന്ന മൂല്യമുള്ള വസ്തുക്കൾ സ്വന്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ വിജയിച്ചു. DLF-ൽ നിന്ന് 80-കോടി രൂപ വായ്പ (പലിശ ഇല്ലാതെ, ഒരു ഈടും ഇല്ലാതെ️) ഉപയോഗിച്ച് ആയിരുന്നു ഇത്. ഇതിന് പുറമെ ബെഡാർവാൾസ് ഇൻഫ്രാസ്ട്രക്ചർ, വിആർഎസ് ഇൻഫ്രാസ്ട്രക്ചർ, നിഖിൽ ഇന്റർനാഷണൽ എന്നിവയിൽ നിന്നും ഉയർന്ന മൂല്യമുള്ള വസ്തുക്കൾ അദ്ദേഹത്തിന്റെ കമ്പനികൾ നേടിയെടുത്തു.
ഇവയിൽ ചിലത്...
ന്യൂഡൽഹിയിലെ 114 സ്യൂട്ട് റൂമുകൾ ഉള്ള ഹിൽട്ടൺ ഗാർഡൻ ഹോട്ടലിന്റെ ഉടമസ്ഥതയുള്ള സാകേത് കോർട്ട്യാർഡ് ഹോസ്പിറ്റാലിറ്റിയുടെ 50 ശതമാനം ഓഹരികൾ 31.7 കോടി രൂപയ്ക്ക് വാങ്ങി. 89.41 ലക്ഷം രൂപയ്ക്ക് ഡിഎൽഎഫ് അരാലിയാസ് കോംപ്ലക്സിൽ 10,000 ചതുരശ്ര അടി പെന്റ്ഹൗസ്. ഡിഎൽഎഫ് മഗ്നോളിയയിൽ ഏഴ് അപ്പാർട്ട്‌മെന്റുകൾ 5.2 കോടിക്ക്. ഡിഎൽഎഫ് ക്യാപിറ്റൽ ഗ്രീൻസിൽ 5.06 കോടിയുടെ അപ്പാർട്ടുമെന്റുകൾ.
1.21 കോടി രൂപയ്ക്ക് ഡൽഹിയിലെ അൾട്രാ-പോഷ് ഗ്രേറ്റർ കൈലാഷ്-II ഏരിയയിൽ DLF -ന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ട്. ഇതിനൊക്കെ പുറമേ ബിക്കാനീർ, മനേസർ, പൽവാൽ, ഹസൻപൂർ, മേവാത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും വാദ്രയുടെ സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടി.
റോബർട്ട് വാദ്രയ്ക്ക് എതിരെയുള്ള ആരോപണങ്ങളിൽ ചിലത്...
2011 ഒക്ടോബറിൽ അരവിന്ദ് കെജ്‌രിവാൾ, റോബർട്ട് വാദ്ര രാഷ്ട്രീയ ആനുകൂല്യങ്ങൾക്ക് പകരമായി DLF ലിമിറ്റഡിൽ നിന്ന് ഈടില്ലാതെ 65 കോടി രൂപ പലിശരഹിത വായ്പയും DLF ന്റെ ഭൂമി ഇടപാടുകളിൽ നിന്ന് വൻ തുക കമ്മീഷൻ ആയും വാങ്ങി എന്നും ആരോപിച്ചു.
റോബർട്ട് വാദ്ര, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഡിഎൽഎഫ് എന്നിവർക്കെതിരെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിന്റെ കാലത്ത് ഹരിയാനയിലെ അമിപൂർ ഗ്രാമത്തിൽ 2013ൽ നടന്ന 50 ഏക്കർ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണിത്. 2008-ൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഭൂമി ഇടപാടിൽ നിന്ന് 50 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം വാദ്ര നടത്തിയെന്നാണ് ആരോപണം.
റോബർട്ട് വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, ബിക്കാനീറിലെ കോളയാട്ടിൽ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായുള്ള ഭൂമി കൈക്കലാക്കിയെന്ന് ആരോപിച്ച് 2015 സെപ്തംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വാദ്ര 69.55 ഹെക്ടർ ഭൂമി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും വ്യാജ ഇടപാടുകളിലൂടെ 'അലെജെനറി ഫിൻലീസിന്' അമിത വിലയ്ക്ക് വിൽക്കുകയും ചെയ്തു എന്നാണ് കേസ്.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം ഇടപാടിൽ വാദ്രയ്ക്കും കൂട്ടാളികൾക്കും കിക്ക്ബാക്ക് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2009-ൽ ആരോപിച്ചിരുന്നു. ഇഡി പറയുന്നതനുസരിച്ച്, 'കിക്ക്ബാക്കുകളുടെ' ഭാഗമായി വാദ്ര ലണ്ടൻ ആസ്ഥാനമായുള്ള 12, ബ്രയാൻസ്റ്റൺ സ്‌ക്വയറിൽ 1.9 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന സ്വത്ത് വാങ്ങിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്.
എല്ലാ ഇന്ത്യൻ വിമാന താവളങ്ങളിലെയും സുരക്ഷാ പരിശോധനകളിൽ നിന്ന് നേരത്തെ വാദ്രയെ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്ന 32 എൻട്രികളുള്ള പട്ടികയിൽ, "ശ്രീ റോബർട്ട് വാദ്ര" എന്ന ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള 31 എണ്ണവും പദവികളും സ്ഥാനങ്ങളും നിർവ്വചിച്ചിരിക്കുന്നതാണ്. രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാന മന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്പോലെയുള്ള പദവികൾ. (റോബർട്ട് വാദ്രയുടെ പേര് ഉൾപ്പെടുത്തിയതിനെ ച്ചൊല്ലിയുള്ള കോലാഹലങ്ങൾക്ക് ശേഷം 2015 ൽ മോഡി സർക്കാർ ഈ പട്ടികയിൽ നിന്ന് റോബർട്ട് വാദ്രയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്).
റോബർട്ട് വാദ്രയുടെ ആഢംബര വാഹന കളക്ഷൻ...
ടോപ്പ് എൻഡ് ബൈക്കുകൾ- സുസുക്കി ഇൻട്രൂഡർ, സുസുക്കി ബൊളിവാർഡ്, ഹയബൂസ, ഹാർലി-ഡേവിഡ്‌സൺ, ഡ്യുക്കാറ്റി. ആഡംബര കാറുകളായാലും.. ബ്ലാക്ക് 500 മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു-7 സീരീസ്, ജാഗ്വാർ, പോർഷെ പനാമേര, ടൊയോട്ട ലാൻഡ് ക്രൂയിസർ, റേഞ്ച് റോവർ.
1997-ൽ പ്രിയങ്കയുമായുള്ള വിവാഹ സമയത്ത് വെറും 30 ലക്ഷം മാത്രം ആസ്തി ഉണ്ടായിരുന്ന റോബർട്ട് വാദ്രയുടെ ഇന്നത്തെ ആസ്തി എന്നത് 2.1 ബില്യൺ ഡോളർ ആണ്, എന്നു വെച്ചാൽ സുമാർ 17,250 കോടി ഇന്ത്യൻ രൂപ.
ഇത് ഒന്നൊന്നര മരുമകൻ തന്നെ അല്ലെ?