11 വർഷം ആന്റമാനിലെ സെല്ലുലാറിൽ ആയിരുന്നു വീര സവർക്കർ! ആന്റമാൻ ജയിലിനെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങളൊക്കെ ഒന്നു പഠിക്കണം. ഇല്ലെങ്കിൽ കാലാപാനി സിനിമ എങ്കിലും കാണണം.
നിവർന്നു നിൽക്കാൻ പോലും സാധിക്കാത്ത, മര്യാദക്ക് വെട്ടം പോലും കടക്കാത്ത ഇരുട്ട് മുറിയിൽ പതിനൊന്ന് വർഷത്തോളം ഒരു മനുഷ്യൻ നിങ്ങള്‍ക്കും എനിക്കും വേണ്ടി കിടന്നിട്ടുണ്ട്.. നെഹ്‌റു ഉൾപ്പടെയുള്ള ഒരു നേതാവും ഇങ്ങനെ ഈ ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല എന്നും നിങ്ങളൊക്കെ അറിയണം.. തീർത്തും പുറം ലോകം ആയി ബന്ധം ഇല്ലാത്ത ഒറ്റപ്പെട്ട 11 വർഷം. അവിടെയുംതീർന്നില്ല, 3 വർഷം മറ്റു ജയിലുകളിൽ... അവിടെ നിന്ന് വീണ്ടും 13 വർഷം വീട്ടു തടങ്കലിൽ.
അതായത് ഒരു പുരുഷായുസ്സ് മുഴുവൻ നിങ്ങള്‍ക്കും എനിക്കും വേണ്ടി യാതന മാത്രം അനുഭവിച്ച ഒരു മനുഷ്യനെ ചെരുപ്പ് നക്കി ആക്കിമാറ്റി എങ്കിൽ നിങ്ങളെയൊക്കെ ഒരു പേര് മാത്രമേ വിളിക്കാൻ ഉള്ളു.. "നന്ദിയില്ലാത്തവന്മാർ".
14 വയസ്സ് എന്ന് പറയുമ്പോൾ ഞാനും നിങ്ങളും എന്ത് ചെയ്യുകയായിരുന്നു എന്ന് ഊഹിക്കാം. ആ പ്രായത്തിൽ സ്വാതത്ര്യ ഗീതം രചിച്ചയാളാണ് വീര സവർക്കർ. വാക്കുകളിലെ അഗ്നി ആളി പടരും എന്ന് ഉറപ്പുള്ളത് കൊണ്ട് ബ്രിട്ടീഷുകാർ പ്രസിദ്ധീകരണം തടഞ്ഞു വെച്ചു, അങ്ങനെ തടഞ്ഞു വെച്ച ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിച്ചത് സ്വന്തന്ത്ര്യം കിട്ടിയപ്പോൾ മാത്രമാണ്. വീര സവർക്കറിന്റെ വാക്കുകളെ പോലും ബ്രിട്ടീഷ് ഭരണകൂടം ഭയന്നിരുന്നു എന്നത് ഈ ചരിത്രം മാത്രം നോക്കിയാൽ മനസിലാവും. എന്നിട്ട് ചില നന്ദി ഇല്ലാത്ത സങ്കര ജന്മങ്ങൾക്ക് ഈ വീര പോരാളിയെ പുച്ഛം.
സവർക്കർ മാപ്പ് എഴുതി കൊടുത്തത്രെ...
മാപ്പ് എഴുതി കൊടുത്തു എങ്കിൽ എന്താണ് തെറ്റ്.. മാപ്പ് എഴുതി നൽകിയാൽ ഈ ഇരുണ്ട, നിവർന്നു നിൽക്കാൻ പോലും സാധിക്കാത്ത കാരാഗൃഹത്തിൽ നിന്ന് പുറത്തു വരാം എന്ന തോന്നൽ അദ്ദേഹത്തിൽ ഉണ്ടായി എങ്കിൽ എവിടെയാണ് നിങ്ങളൊക്കെ തെറ്റ് കണ്ടത്? തൻ്റെ ജീവിതം ഇവിടെ തീരാൻ ഉള്ളതല്ല എന്ന സാമാന്യ ചിന്ത തന്നെയാണ് അദ്ദേഹത്തിനെ കത്ത് എഴുതാൻ പ്രേരിപ്പിച്ചത് എന്നത് തീർച്ച.
അന്നത്തെ കോൺഗ്രെസ്സുകാരും കമ്മൂണിസ്റ്റുകാരും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒരു പോറൽ പോലും ഏൽക്കാതെയാണ് ജീവിച്ചത്. ഒരു വർഷം പോലും തികച്ച് ജയിലിൽ കിടക്കാത്ത നെഹ്റുവും, കമ്മിയും, കോങ്ങിയും മാപ്പു മാത്രമല്ല, ബ്രിട്ടീഷുകാരുടെ എവിടെ ഒക്കെ നക്കിയിട്ടായിരിക്കും പുറത്തിറങ്ങി വിലസി ജീവിച്ചത്. ബ്രിട്ടന്റെയും, കമ്മൂണിസ്റ്റ് ചൈനയുടെയും ചാരപ്പണിയും ഉണ്ടായിരുന്ന ഡബിൾ നക്കികൾക്ക് കാലാപാനി ജയിലറയിലെ പീഡനങ്ങൾ മനസ്സിലാകണമെന്നില്ല. വീരസവർക്കർ തന്റെ പിതാമഹന്മാരെ അവസരത്തിനൊത്ത് മാറ്റാൻ ശ്രമിച്ചിട്ടില്ല. വീണിടത്ത് കിടന്ന് ഉരുളാനും വേണം ഇറ്റാലിയൻ രക്തത്തിലെ ഒരു തൊലിക്കട്ടി.
ജീവിതത്തിന്റെ എല്ലാ സുഖലോലുപതയും അനുഭവിച്ചു ജീവിക്കുന്ന രാഹുൽ ഗണ്ഡിയെപ്പോലുള്ള ചില ജന്മങ്ങൾ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും കുറിച്ചിട്ടു.. "സവർണക്കർ മാപ്പെഴുതി, സവർക്കർ ചെരുപ്പ് നക്കി" എന്ന്. ഇറ്റാലിയൻ ഗണ്ഡിയോട് ഒന്നേ പറയാനുള്ളൂ, സ്വന്തം കയ്യിലിരിപ്പിലെ അഹങ്കാരം കൊണ്ട് സൂററ്റ് കോടതി ശിക്ഷിച്ചതിന് ആ വീര പുരുഷൻ എന്തുപിഴച്ചു. രാഷ്ട്രീയ എതിർപ്പുകൾ ആവാം.. പക്ഷേ എനിക്കും നിങ്ങള്‍ക്കും വേണ്ടി തൻ്റെ ജീവിതം മുഴുവൻ ദുരിത പൂർണമാക്കിയ ഒരു മനുഷ്യനെ പരിഹസിച്ചും, നിന്ദിച്ചു കൊണ്ടും ആവരുത്.