തൊഴിലുറപ്പ് പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, തൊഴിലുറപ്പ് പദ്ധതിക്ക് എതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങൾ തിരിച്ചറിയുക.


 

🔸ഒരു മാസം 20 പ്രവർത്തി ദിനങ്ങൾ മാത്രമേ പാടുള്ളൂ എന്നത് നുണ പ്രചരണം മാത്രം. 

🔸100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ നൽകിയ 1000 രൂപ ബോണസ് നിങ്ങളിൽ എത്തിയോ?

🔸എല്ലാ കുറ്റങ്ങളും കേന്ദ്രസർക്കാരിലേക്ക് കെട്ടിവെയ്ക്കാതെ 100 തൊഴിൽ ദിനങ്ങൾ കേരളസർക്കാരിനു നൽകി കൂടെ?

🔸കാലത്തിന് അനുസരിച്ചുള്ള കൂലി വർദ്ധന വരാനിരിക്കെ കൂലി കൂട്ടണമെന്ന ആവശ്യം എന്തിനുവേണ്ടി?

🔸കേന്ദ്രസർക്കാർ നൽകുന്ന 311 രൂപ കൂലിയുടെ കൂടെ 289 രൂപ കേരള സർക്കാർ കൂട്ടി ചേർത്ത് തൊഴിലാളികൾക്ക് 600 രൂപ കൂലി നൽകി കൂടെ?

🔸സംഘടന നേതാക്കൾ മാർച്ചിന്റെ ചെലവിന് എന്ന പേരിൽ പിരിച്ചെടുക്കുന്ന കോടികൾ  (50 രൂപ വീതം കേരളത്തിലെ 65 ലക്ഷം തൊഴിലാളികളിൽ നിന്ന് പിരിക്കുന്നത് 32.5 കോടി രൂപ) എത്തുന്നത് ആരുടെ കൈകളിൽ? 

🔸അറ്റന്റെൻസ് രജിസ്റ്ററിൽ ഒപ്പിട്ടു തൊഴിലുറപ്പ് ജോലിക്ക് ഹാജരാകാതെ സിപിഎം- കോൺഗ്രസ് ഉൾപ്പെടെ ഉള്ളവരുടെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കുക. 

തൊഴിലുറപ്പ് തൊഴിലാളികളുടെ ചോരയും നീരും ഊറ്റി ക്കുടിക്കുന്ന ഇത്തിൾക്കണ്ണികളായി CPM ഉം CITU എന്ന തൊഴിലാളി സംഘടനയും മാറിയിരിക്കുന്നു. തൊഴിലുറപ്പ് കേന്ദ്ര സർക്കാർ നിർത്താൻ പോകുന്നു എന്ന വ്യാജ പ്രചരണം നടത്തിയാണ് ഇവർ തൊഴിലാളികളെ സമരത്തിനിറക്കുന്നത്.

ഒരു തൊഴിലാളിയിൽ നിന്നും 50 രൂപ വെച്ച് വാങ്ങിയാൽ എത്ര കോടി രൂപ പാർട്ടിയിലേക്ക് എത്തും? ഇവർ ഉന്നയിക്കുന്ന ആരോപണത്തിന് കഴമ്പുണ്ടോ ? കേന്ദ്രസർക്കാർ തൊഴിലുറപ്പ് നിർത്താൻ തീരുമാനിച്ചിട്ടില്ല എന്നു മാത്രമല്ല കൂടുതൽ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കാൻ ആണ് തീരുമാനം.

തൊഴിലുറപ്പ് കൂലി 179 ൽ നിന്നും 311 ലേക്ക് എത്തിച്ചത് ആര്?

കേരളത്തിൽ മാത്രം ഉള്ള കമ്മികൾ സമരം ചെയ്താൽ കേന്ദ്രസർക്കാർ തീരുമാനം മാറ്റുമോ? തൊഴിലുറപ്പ് തൊഴിലാളികളെ നിങ്ങൾ ഇനിയെങ്കിലും CPM ന്റെ ചതിയും വഞ്ചനയും തിരിച്ചറിയണം.. അവർ പല തരത്തിൽ പല നുണകളും പറഞ്ഞ് നിങ്ങളെ സമീപിക്കും. അവർക്കാവശ്യം നിങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണവും ജാഥക്ക് നീളം കൂട്ടാൻ ആളെയുമാണ്. 

അല്ലാതെ ഇവരിവിടെ പിരിവെടുത്ത് സമരം നടത്തിയത് കൊണ്ട് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് നിയമങ്ങളിലും നടത്തിപ്പിലും ഒരു മാറ്റവും വരുത്തില്ല എന്ന് മനസിലാക്കുക. നാളിതുവരെ നുണ പറഞ്ഞല്ലാതെ ഒരു സമരത്തിനും ഇടതുപാർട്ടികൾ ആളുകളെ സംഘടിപ്പിച്ചിട്ടില്ല. ഇത്തരം നുണകൾ പറഞ്ഞ് പിരിവിന് വരുന്ന സഖാക്കന്മാരെ ആട്ടിയോടിക്കാൻ എന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കഴിയുന്നോ അന്ന് വരെ അവർ നിങ്ങളുടെ തലച്ചോറിനെ പണയപ്പെടുത്തി കൊണ്ടിരിക്കും.

ഒന്നു മാത്രം മനസിലാക്കുക കേന്ദ്രസർക്കാർ നിങ്ങളോടൊപ്പമാണ്.

Post a Comment (0)
Previous Post Next Post