പ്രധാനമന്ത്രി ആവാസ് യോജന (ലൈഫ്) എന്ന പദ്ധതിയെ കുറിച്ച് അറിയുക.


 

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നിരവധി പേർക്ക് ഗുണഭോക്താക്കൾ ആകാൻ സാധിച്ചു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി പ്രകാരം ഗുണം ലഭിച്ചവർ ഏറെയുണ്ട്. ഇനിയും നിരവധി പേര് പദ്ധതിയുടെ ഗുണഭോക്തക്കളാകാൻ കാത്തിരിക്കുന്നു.

ആനുകൂല്യം:

നഗരവാസികള്‍ക്ക് പദ്ധതി പ്രകാരം നാല് സബ്സിഡി നിരക്കിൽ ബാങ്ക് വായ്പ അനുവദിക്കും. നിലവിലെ ഭവനവായ്പ പലിശ നിരക്കായ 6.75 ശതമാനത്തില്‍ നിന്ന് 3.5 ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് പലിശയില്‍ ഇളവ് ലഭിക്കുക. 15 വര്‍ഷ കാലാവധിയുള്ള വായ്പയില്‍ ഏകദേശം  2.75 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴിയുണ്ടാകും.

ആര്‍ക്കൊക്കെ ലഭിക്കും?

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്ന വരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. പദ്ധതി നാല് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുക.

1. ചേരി നിര്‍മാര്‍ജ്ജന പരിപാടി:

സ്വകാര്യ സംരംഭകരുടെ സഹായത്തോടെയാണ് ചേരികളുടെ നവീകരണ പദ്ധതി നടപ്പാക്കുക. കേന്ദ്ര സര്‍ക്കാര്‍ വീടൊന്നിന് ഒരു ലക്ഷം രൂപ എന്ന കണക്കില്‍ നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കും. ചേരിയില്‍ കഴിയുന്നവര്‍ താമസിക്കുന്ന ഭൂമി വിട്ടുകൊടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആ ഭൂമി വികസിപ്പിച്ച് അര്‍ഹരായ എല്ലാവര്‍ക്കും വീട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഭൂമികളിലും സ്വകാര്യ ഭൂമികളിലുമുള്ള ചേരിവാസികളെ പരിഗണിക്കും.

2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭവന വായ്പ്പ എടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി:

വായ്പ അധിഷ്ഠിത സബ്‌സിഡ് പദ്ധതിയായി സഹായം അനുവദിക്കും. ഭവന വായ്പയ്ക്ക് 6.5 ശതമാനം പലിശ കേന്ദ്ര സബ്‌സിഡിയായി ലഭിക്കും. ഇതിലൂടെ നാല് ശതമാനം പലിശമാത്രമാണ് വീട്ടുടമ അടയ്‌ക്കേണ്ടി വരിക. നഗരങ്ങളിലെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളും (ഇ.ഡബ്ള്യു. എസ്) വരുമാനം കുറഞ്ഞ വിഭാഗങ്ങളും (എല്‍.ഐ.ജി) എടുക്കുന്ന ഭവന വായ്പകള്‍ക്കാണ് സബ്സിഡി. ഇ.ഡബ്ള്യു. എസ് വിഭാഗങ്ങള്‍ക്ക് 60 ചതുരശ്ര മീറ്ററും എല്‍.ഐ.ജി വിഭാഗങ്ങള്‍ക്ക് 30 ചതുരശ്ര മീറ്ററും വലുപ്പത്തിലുള്ള പാര്‍പ്പിടം ഒരുക്കുന്നതിന് എടുക്കുന്ന വായ്പയുടെ 15 വര്‍ഷത്തേക്കുള്ള 6.5 ശതമാനം പലിശവരെ സബ്സിഡി നല്‍കും.

3. നഗരത്തിലെ പിന്നാക്കക്കാര്‍ക്ക് പങ്കാളിത്വത്തിലൂടെ ചെലവു കുറഞ്ഞ വീട്: 

ഓരോ വീടിനും ഒന്നര ലക്ഷം രൂപയുടെ സഹായമാണ് അനുവദിക്കുക. നഗരത്തില്‍ ജീവിക്കുന്ന പിന്നാക്കകാര്‍ക്കാണ് ഈ ആനുകൂല്യമാണ് ലഭിക്കുക. പൊതുമേഖല- സ്വകാര്യ ബാങ്കുകളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി.നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ള്യു. എസ്) സ്വകാര്യ സംരംഭകരുടെയും മറ്റു ഏജന്‍സികളുടെയും പങ്കാളിത്തത്തില്‍ ചെലവ് കുറഞ്ഞ വീട് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീടൊന്നിന് ഒന്നര ലക്ഷം രൂപ തോതില്‍.

4. സാമ്പത്തിക സഹായം നേരിട്ട്:

നഗര പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുക. നിലവിലുള്ള വീട് നവീകരിക്കുന്നതിനോ, പുതിയത് പണിയുന്നതിനോ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. ഗുണഭോക്താവ് മുന്‍കൈ എടുത്ത് ഭവനനിര്‍മ്മാണം: മറ്റ് മൂന്ന് പദ്ധതികളിലും ഉള്‍പ്പെടാത്ത നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ (ഇ.ഡബ്ള്യു. എസ്) സ്വന്തം മുന്‍കൈ എടുത്ത് വീട് നിര്‍മ്മിക്കുകയോ വാങ്ങുകയോ ചെയ്യുകയാണെങ്കില്‍ 1.5 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും.

പൊതുമേഖല ബാങ്കുകള്‍ക്കു പുറമേ, സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. വായ്പ്പാ ദാതാക്കള്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ വായ്പ സബ്‌സിഡി കൈമാറും.

കേന്ദ്ര ഗ്രാന്‍റ് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ ഹൗസിങ് ബോര്‍ഡുകള്‍ പോലുള്ള ഏജന്‍സികള്‍ക്കോ നിര്‍ദ്ധന വിഭാഗങ്ങള്‍ക്കുള്ള വീടു നിര്‍മ്മാണം ഏറ്റെടുക്കാം. പലിശയിളവു നല്‍കുന്ന തൊഴികെയുള്ള പദ്ധതികള്‍ കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയായിട്ടാണ് നടപ്പാക്കുക.

നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കു വേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടത് അനിവാര്യമാണ്. ഗൃഹനാഥയുടെ പേരില്‍ മാത്രമായോ പുരുഷന്റെയും സ്ത്രീയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീടനുവദിക്കുക.

ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവു പദ്ധതി തുടക്കത്തിലേ നടപ്പാക്കും. ഇതനുസരിച്ച് ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകൾ നിർമ്മിച്ചു കഴിഞ്ഞു.

തുടക്കത്തില്‍ 500 'ക്ലാസ് ഒന്ന്' നഗരങ്ങള്‍ക്ക് ഊന്നല്‍നല്‍കും. 2015മുതല്‍ '17വരെ 100 നഗരങ്ങളിലും 2017 മുതല്‍ '19വരെ 200 നഗരങ്ങളിലും തുടര്‍ന്ന് ബാക്കി നഗരങ്ങളിലും പദ്ധതി നടപ്പാക്കും. നഗരങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തും.

എല്ലാവര്‍ക്കും വീട് പദ്ധതിയുടെ കീഴില്‍ സാങ്കേതിക മിഷനും പ്രവര്‍ത്തിക്കും. ആധുനിക വീടു നിര്‍മാണം, പുതിയ സാങ്കേതിക വിദ്യകള്‍, പരിസ്ഥിതി സൗഹൃദ നിര്‍മ്മാണരീതി, സംസ്ഥാനങ്ങളിലെ മികച്ച നിര്‍മ്മാണ രീതികള്‍ പരസ്പരം കൈമാറല്‍ എന്നിവയ്ക്കു വേണ്ടിയാണിത്.

ആവാസ് യോജന നഗര പ്രദേശങ്ങളിൽ പ്രകാരം അകെ തുക ' 4 ലക്ഷം രൂപ നൽക്കുന്നു അതിൽ കേന്ദ്ര സർക്കാർ വിഹിതമായി 1.5 ലക്ഷം രൂപയാണ് നൽകുന്നത്, ബാക്കി വരുന്ന തുകയിൽ 50,000 രൂപ സംസ്ഥാന സർക്കാറും 2 ലക്ഷം രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വഹിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  കേന്ദ്ര സർക്കാർ നൽകുന്ന  പ്ലാൻ ഫണ്ടിൽ നിന്നുമാണ് ഫണ്ട്‌ നൽകുന്നത്. കൂടുതൽ തുക കേന്ദ്ര സർക്കാർ സ്ഥാപനമായ ഹഡ്കോ പോലെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കുന്നതിന്ന തദ്ദേശസ്വയംഭരണ സ്ഥാപനണൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

2019 ൽ ലൈഫ് മിഷൻ്റെ രണ്ടാം ഘട്ട പദ്ധിയായ ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ  ഹഡ്കോയിൽ നിന്നും 3000 കോടി രൂപ ഗ്രാമീണ മേഖലയിലേക്കും 1000 കോടി നഗര മേഖലയിലേക്കും കൊടുത്തിട്ടുണ്ട്.

ലൈഫ് മിഷൻ്റെ രണ്ടാം ഘട്ട പദ്ധതിയിൽപ്പെടുന്ന ഗ്രാമീണ മേഖലയിലെ 136000 ഗുണഭോക്താക്കൾക്കും നഗര മേഖലയിലെ 50000 ഗുണഭോക്താക്കൾക്കും ഹഡ്കോ വായ്പയുടെ പ്രയോജനം ലഭിച്ചു.

EWS 3 ലക്ഷം രൂപയിൽ വാർഷിക വരുമാനം ഉള്ളവർക്ക് 6 ലക്ഷം വരെയുള്ള ബാങ്ക് ലോൺ നൽകും സ്വയം തൊഴിൽ ഉള്ളവരും സ്വന്തം വരുമാനം തെളിക്കുന്ന രേഖകൾ ഹാജരാക്കണം. ആർക്കെങ്കിലും സബ്സിഡി ലഭിക്കാത്തവർ ഉണ്ടെങ്കിൽ ജില്ലയിലെ ലീഡ് ബാങ്ക് മനേജർന്മാരേയും സംസ്ഥാന സ്റ്റേറ്റ് ലവൽ ബാങ്കിംങ്ങ് കമ്മിറ്റിയെയും സമീപിക്കാം.

ലൈഫും/ അവാസ് യോജനയും തമ്മിലുള്ള വ്യത്യാസം എന്ത് ?

കേരളത്തിൽ ഗ്രാമ പഞ്ചയത്തുകളിൽ അവാസ് യോജന പദ്ധതിക്ക് കേരള സർക്കാർ നൽകിയ പേരാണ് ലൈഫ്മിഷൻ എന്ന് അറിയപ്പെടുന്നത്. നിലവിൽ പദ്ധതിയുടെ ഭാഗമായി ലിസ്റ്റിൽ ഉള്ളവർക്ക് എല്ലാം ഘട്ടം ഘട്ടമായി പദ്ധതിയുടെ ഗുണം ലഭിച്ചു തുടങ്ങും.

Post a Comment (0)
Previous Post Next Post