ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനി IAC-1 വിക്രാന്ത് ക്ലാസ്സിന്റെ അധികമാരും അറിയാത്ത ജന്മചരിത്രം.


1985 ലാണ് ഇന്ത്യൻ നേവി അടുത്ത15 വർഷത്തിൽ സമാഹരിക്കേണ്ട എസ് ആർ പ്ലാനിൽ (സ്റ്റാഫ് റിക്വർമെന്റ് പ്ലാൻ 1985- 2000) മൂന്ന് എയർക്രാഫ്റ്റ് ക്യാരിയറുകൾ ആവശ്യമുണ്ടെന്ന തീരുമാനത്തിൽ എത്തുന്നത്. ഇന്ത്യയുടെ നീണ്ടുകിടക്കുന്ന കിഴക്ക്- പടിഞ്ഞാറൻ തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി എപ്പോളും സജ്ജമായ രണ്ട് എയർക്രാഫ്റ്റ് ക്യാരിയറുകളും, ഒരെണ്ണം മറ്റുള്ള എയർക്രാഫ്റ്റ് ക്യാരിയറുകൾ റീഫിറ്റ്& റിപ്പയറിന് വിധേയമാക്കുമ്പോൾ സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിക്കാം എന്നും കണക്കാക്കി അങ്ങനെ മൊത്തം 3 എണ്ണം വേണമെന്ന തീരുമാനമെടുക്കുന്നു.

1988 ഡിസംബറിൽ ഫ്രാൻസ് ഡിസിഎൻഎസ് കമ്പനിയുമായി (ഇപ്പോൾ നേവൽ ഗ്രൂപ്പ്) എയർക്രാഫ്റ്റ് ക്യാരിയറിന്റെ പ്രൊഡക്ഷൻ& കോൺസെപ്റ്റ് ഡിസൈൻ തയ്യാറാക്കാൻ 'ഇന്ത്യൻ നേവി' കരാറാകുന്നു. 1990 മാർച്ചിൽ ഫ്രഞ്ച് കമ്പനി എയർക്രാഫ്റ്റ് ക്യാരിയർ കോൺസെപ്റ്റ് ഡിസൈൻ തയ്യാറാക്കി നൽകുന്നു. തുടർന്ന് ഇന്ത്യൻ നേവി അവരുടെ സ്റ്റാഫ്‌ റിക്വയർമെന്റ് പ്ലാനും,  ഈ തയ്യാറാക്കിയ കോൺസെപ്റ്റ് ഡിസൈനും അന്നത്തെ ഗവർമെന്റിന് കൈമാറുന്നു. 

പിന്നെ പതിവുപോലെ ഗവർമെന്റ് ഒരു തീരുമാനവും എടുക്കാതെ ഈ ഫയലുകൾക്ക് മുകളിൽ അടയിരുന്നു, അങ്ങനെ നീണ്ട 9 വർഷത്തെ ഇടവേളയ്ക്കു ശേഷം  ഒടുവിൽ 1999 ൽ വാജ്പേയ് മന്ത്രിസഭയിലെ ഡിഫൻസ് മിനിസ്റ്ററായി വന്ന ജോർജ്ജ് ഫെർണാണ്ടസ് ഫയലുകൾ പൊടിതട്ടി പുറത്തെടുത്ത് ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു. മെയ് 1999 ൽ ക്യാബിനറ്റ് കമ്മിറ്റി ഈ പദ്ധതിക്ക് അപ്രൂവൽ നൽകി. കൂടാതെ 1725.24 കോടി രൂപ പദ്ധതി ചെലവായും കണക്കാക്കുന്നു.

2002 ൽ ഇന്ത്യൻ നേവിയുടെ അഭ്യർത്ഥന പ്രകാരം 30 മിഗ്ഗ്- 29K വിമാനങ്ങൾ കൂടി ഇതിലേക്കായി വാങ്ങുവാനും തീരുമാനമായി. കലക്രമേണ വീണ്ടും മാറ്റങ്ങൾ ഉണ്ടായി, കുറഞ്ഞത് 35000 ടണ്ണെജുള്ള ക്യാരിയർ വേണമെന്ന ആവശ്യവും അംഗീകരിച്ചു. പദ്ധതി ചെലവിനായി അനുവദിക്കേണ്ട തുക 3261 കോടിയാക്കിയും, പ്രൊജക്റ്റ് ഡെലിവറി 2010 ഡിസംബർ മാസത്തിൽ നടത്തണമെന്ന കണക്കുകൂട്ടലിൽ എല്ലാം ഒന്ന് പുനർനിർണ്ണയം നടത്തി. 

2010 ൽ ഡെലിവറി കൊടുക്കാൻ തീരുമാനിച്ചു, അതിനു വേണ്ടി തയാറാക്കിയ ക്യാബിനറ്റ് ഫണ്ട് പാസാക്കി. പദ്ധതി പക്ഷേ ആന്റണിയുടെ കഴിവില്ലായ്മ മൂലം വൈകി. വീണ്ടും ക്യാബിനറ്റ് കമ്മിറ്റി അപ്പ്രൂവൽ നൽകി പണി തുടങ്ങി വെയ്ക്കുന്നു. 2013-ൽ യുപിഎ സർക്കാരിന് എന്നന്നേക്കുമായി അന്ത്യം സംഭവിക്കുന്നു. പിന്നീട് ഇവിടെ ആരംഭിക്കുന്നു IAC-1 വിക്രാന്തിന്റെ കഥ.

"വിക്രാന്തിന്റെ കമ്മീഷനിംഗ് ദിവസമായ ഇന്ന് കപ്പലിന്റെ പിതൃത്വ അവകാശ വാദവുമായി ചില രാഷ്ട്രീയ പോസ്റ്റുകൾ കാണാനിടയായി. അക്കൂട്ടർക്കായി ഇതെല്ലാം ഒന്ന് പൊടിതട്ടി എടുത്തു എന്നുമാത്രം".

Post a Comment (0)
Previous Post Next Post