അപൂര്‍വ്വമായൊരു നേട്ടം ബഹിരാകാശ മേഖലയില്‍ സ്വന്തമാക്കിയിരിക്കുകയാണ് ഭാരതം. ഇനി ഇന്ത്യയും റോക്കറ്റ് തിരിച്ചിറക്കും. യുഎസ്സിനും റഷ്യക്കും മാത്രമുള്ള നേട്ടം കരസ്ഥമാക്കിയത്. വിക്ഷേപിച്ച റോക്കറ്റുകളെ താഴെയിറക്കുന്ന സാങ്കേതിക വിദ്യയാണ് നമ്മൾ സ്വന്തമാക്കിയത്. അതും വളരെ കുറഞ്ഞ ചിലവിൽ. എങ്ങനെയാണ് ഏത് രീതിയിലാണ് ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് ഉപകാരപ്പെടുക എന്നല്ലേ? മറ്റ് ഗ്രഹങ്ങളില്‍ നിന്ന് സുരക്ഷിതമായി ഇനി റോക്കറ്റുകളെ തിരിച്ചറക്കാന്‍ ഇന്ത്യക്ക് എളുപ്പത്തില്‍ സാധിക്കും.
ലോകത്തെ തന്നെ അപൂര്‍വ്വം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ സ്വന്തമാക്കാനായിട്ടുള്ളത്. ബഹിരാകാശ മേഖലയില്‍ അതുകൊണ്ട് ഇന്ത്യക്കിത് വലിയ ചുവടുവെപ്പാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ അഭിമാനിക്കാന്‍ വകയുള്ളതാണ് ഇക്കാര്യം.
ഇതിന്റെ വിശദ വിവരങ്ങളിലേക്ക്..
1) റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ രാജ്യമായിട്ടാണ് ഇന്ത്യ മാറിയിരിക്കുന്നത്. ശനിയാഴ്ച്ച നമ്മുടെ തിരുവനന്തപുരത്തെ തുമ്പയില്‍ വെച്ചായിരുന്നു ഈ പരീക്ഷണം നടത്തിയത്.
2) അമേരിക്കയും, റഷ്യയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍.
3) രോഹിണി റോക്കറ്റ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. നൂറ് കിലോമീറ്ററോളം ഉയരെ എത്തിയ റോക്കറ്റിനെയാണ് കൃത്യമായി കടലില്‍ തിരിച്ചിറക്കിയത്.
4) ഇനി ശ്രീഹരിക്കോട്ടയില്‍ നടത്തുന്ന പരീക്ഷണത്തില്‍ കൂറ്റന്‍ ജിഎസ്എല്‍വി തന്നെ തിരിച്ചിറക്കും.
5) റോക്കറ്റുകളെ മറ്റ് ഗ്രഹങ്ങളില്‍ നിന്ന് തിരിച്ചുകൊണ്ടു വരാന്‍, അതും ചെലവ് കുറഞ്ഞ രീതിയില്‍ സാധ്യമാക്കാന്‍ ഇപ്പോഴത്തെ ലോഞ്ചിംഗ് കൊണ്ട് സാധിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറയുന്നു. അത് മാത്രമല്ല ഏജന്‍സിയുടെ ഭാവി ദൗത്യങ്ങളെയും ഇത് സഹായിക്കും. ശുക്രന്‍, ചൊവ്വ ദൗത്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിലേക്ക് കൂടി ഈ സാങ്കേതിക വിദ്യ ഉപകാരപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്. ഐഎഡി അഥവാ ഇന്‍ഫ്‌ളാറ്റബിള്‍ എയറോഡൈനാ മിക് ഡിസറേറ്റര്‍ ഗെയിം ചേഞ്ചറാണിത്.
6) ഒരേ സമയം ഒരു റോക്കറ്റിനെ തിരിച്ചിറക്കുന്നതിലൂടെ വലിയ നേട്ടവും, ചെലവും കുറയ്ക്കാന്‍ ബഹിരാകാശ ഏജന്‍സികള്‍ക്കും രാജ്യത്തിനും സാധിക്കും.
7) ഒരു റോക്കറ്റിനെ പലവട്ടം ഉപയോഗിക്കാന്‍ ഇതിലൂടെ പ്രാപ്തമാക്കും.
8) ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ഭാരിച്ച നിര്‍മ്മാണ ചെലവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
9) റോക്കറ്റുകളെ തിരിച്ചു കൊണ്ടു വരുന്നത് ഐഎഡി സംവിധാനം ഉപയോഗിച്ചാണ് എന്ന് നേരത്തേ പറഞ്ഞുവല്ലോ, ശബ്ദത്തേക്കാള്‍ മൂന്നരയിരട്ടി വേഗത്തില്‍ കുതിക്കുന്ന റോക്കറ്റിനെ വരെ ഇത് താഴെ എത്തിക്കും.
10) റോക്കറ്റിന്റെ നാലാമത്തെ ഭാഗത്താണ് ഉപഗ്രഹങ്ങളും നിയന്ത്രണ സംവിധാനങ്ങളും ക്യാമറകളും മറ്റും ഘടിപ്പിക്കുന്നത്. ഈ ഭാഗത്താണ് ചെറിയ പാരച്യൂട്ടിന്റെ വലിപ്പമുള്ള ഐഎഡി ചുരുട്ടിവെക്കുന്നത്. ഉപഗ്രഹങ്ങള്‍ വേര്‍പ്പെട്ട് കഴിഞ്ഞാല്‍, ഭൂമിയില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശ പ്രകാരം സ്വയം വികസിക്കും. തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വിടര്‍ന്നും ചുരുങ്ങിയും റോക്കറ്റിന്റെ വേഗത നിയന്ത്രിച്ച് ഭൂമിയിലേക്ക് നീങ്ങും. ഗതി നിയന്ത്രിക്കാനും കൃത്യമായ സ്ഥലത്ത് ഇറക്കാനും കഴിയും.
11) തീ പിടിക്കാത്ത കെവ്‌ളോർ ഫാബ്രിക് പോളി ക്ലോറോഫെറീന്‍ ഉപയോഗിച്ച് തിരുവനന്തപുരം വിഎസ്എസിലാണ് ഇത് നിര്‍മ്മിച്ചത് കേരളക്കാർക്ക് ഒന്നുകൂടി അഭിമാനിക്കാം.
12) നിയന്ത്രണ സംവിധാനങ്ങളും സ്വയം വിടരാനുള്ള ന്യൂമാറ്റിക് സംവിധാനങ്ങളും വികസിപ്പിച്ചതും തിരുവനന്തപുരത്തെ എല്‍പിഎസിയിലാണ്. ഐഎഡി ഘടിപ്പിച്ച് വിക്ഷേപിച്ച രോഹിണി ആര്‍എച്ച് 300 സൗണ്ടിംഗ് റോക്കറ്റ് 84 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ബഹിരാകാശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവര്‍ത്തനം നിര്‍ത്തി. ഉടന്‍ തന്നെ ഐഎഡി വിടര്‍ത്തിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും റോക്കറ്റിനെ സുരക്ഷിതമായി കടലില്‍ തിരിച്ചിറക്കി.
ചന്ദ്രനിൽ ആദ്യമായി ജലസാന്നിധ്യമുണ്ടന്ന് കണ്ടു പിടിച്ചത് ഭാരതമാണ്. മാത്രമല്ല ചൊവ്വ പര്യവേഷണം ആദ്യ പ്രാവശ്യം കൊണ്ട് സാധ്യമാക്കി, വെറും 450 കോടി രൂപ ചിലവിലാണ് അതു നിറവേറ്റിയത്. ലോകത്തെ പ്രമുഖ വൻകിട കമ്പനികളിൽ എല്ലാം CEO മാർ ഇന്ത്യാക്കാരാണ്. നമ്മൾ ഇന്ത്യാക്കാർ വിശ്വഗുരു ആയിരുന്നു. അത് ഇപ്പോഴും അങ്ങനെ തന്നെ.