ഭാരതത്തെ തകർക്കാൻ തക്കം പാർക്കുന്നവർ.


 

1989-ൽ വളരെ ശക്തമായ സോവിയറ്റ് യൂണിയനെ എങ്ങനെയാണ് ഛിന്നഭിന്നമാക്കിയത്, അവരെ പുറത്ത് നിന്ന് ആരും വന്ന് ആക്രമിച്ചതല്ല. ഗ്ലാസ്നോസ്തും, പെരിസ്ട്രോയിക്കയും വളരെ നല്ല രണ്ട് സിദ്ധാന്തങ്ങളായിരുന്നു. പിന്നെ എന്തുകൊണ്ട് സംഭവിച്ചു? പിൽക്കാലത്ത് റഷ്യ നടത്തിയ പഠനത്തിൽ വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നത്.

സൈന്യത്തെ ഉപയോഗിക്കാതെ ഒരു രാജ്യത്തെ തകർക്കാം എന്നതിന്റെ ആദ്യ ഉദാഹരണമായിരുന്നു അത്. ആ യുദ്ധത്തിന്റെ പേരാണ് "ഇൻഫോർ മേഷൻ വാർ ഫെയർ". സാധാരണ ഒരു പൗരന്റെ മനസ്സിലുള്ള പ്രതീക്ഷ കെടുത്തുക. അവന് ജീവിക്കാൻ പറ്റിയ സാഹചര്യമല്ല എന്ന് അവൻ ഏറ്റവുമധികം വിശ്വസിക്കുന്ന ആൾക്കാരെ ഉപയോഗിച്ച് പറയിപ്പിക്കുക അവന്റെ മനസ്സിൽ വിഷം കുത്തി വെയ്പ്പിക്കുക. 

നമ്മെ നിയന്ത്രിക്കുന്ന ഭരണകൂടം നമുക്ക് എതിരായിട്ടാണ് എപ്പോഴും പ്രവർത്തിക്കുന്നത് എന്ന് ദൃശ്യ മാധ്യമ പത്ര സ്ഥാപനങ്ങളെ കൊണ്ട് പറയിക്കുക. അവന്റെ വാഗ്ദത്ത ഭൂമി ഈ ജനിച്ച് വളർന്ന സ്ഥലമല്ല മറിച്ച് മറ്റ് എങ്ങോ ആണന്ന് അവന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക അവന്റെ മണ്ണും പെണ്ണും ജോലിയും ഉടൻ നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുക. അങ്ങനെ അങ്ങനെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുത്തിയ അവനെ ഉപയോഗിച്ച്  ഭരണ കൂടത്തിനെതിരെ യുദ്ധം ചെയ്യിക്കുക. ഇത് തിരിച്ചറിഞ്ഞ റഷ്യ ഇതേ ഫിലോസഫി ഉപയോഗിച്ച് ക്രിമിയ പിടിച്ചടക്കി കൂടാതെ ചൈനയും ഇതേ പാത പിൻതുടരുന്നു.

ഇനിയാണ് നമ്മുടെ കാര്യം പറയാൻ പോകുന്നത്. പാകിസ്ഥാൻ ഇന്ത്യ വിഭജനത്തിന് ശേഷം 1948, 1965, 1971 തുടങ്ങിയ വർഷങ്ങളിൽ നമ്മോട് അവർ യുദ്ധം ചെയ്ത് അമ്പേ പരാജയപ്പെട്ടു. ഇപ്പോൾ അവർക്ക് മനസ്സിലായി നേരിട്ട് യുദ്ധം ചെയ്താൽ ഒരിക്കലും പാകിസ്ഥാന് ഇന്ത്യയോട് ജയിക്കാൻ പറ്റില്ല എന്ന്. 1999 -ൽ ജനറൽ മുഷാറഫ് പട്ടാളക്കാരെയുന ഭീകരരെയും വെച്ച് ഇന്ത്യയിൽ നുഴഞ്ഞു കയറ്റം നടത്തിയെങ്കിലും അവിടേയും അവർ പരാജയപ്പെട്ടു. അപ്പോൾ അവർ ചിന്തിച്ചു ഇനി ഇവരെ യുദ്ധം ചെയ്ത് തോൽപ്പിക്കാനാകില്ല മറിച്ച് ഇവർ സ്വയം ഇവർ തന്നെ  നശിക്കാനുള്ള പദ്ധതി അവർ രൂപകല്പ്പന ചെയ്തു. ഭാരതത്തെ ഭാരതമായി പിടിച്ച് നിറുത്തുന്ന ചില ഘടകങ്ങൾ/ ചില ശക്തികൾ ഉണ്ട്. അതിനെ ലക്ഷ്യം വെയ്ക്കുക. അതിന്റെ പേരാണ് മുകളിൽ പറഞ്ഞ ഇൻഫർമേഷൻ വാർ ഫെയർ. 

🔷 ഭാരതത്തിന്റെ സമ്പദ്ഘടന. നമുക്കറിയാം ഇന്ന് ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയാണ് ഇന്ത്യ. വിദേശ മാധ്യമങ്ങൾ നമ്മുടെ സമ്പദ്ഘടനയെ പുകഴ്ത്തിയാലും ഇവിടത്തെ മാധ്യമങ്ങൾ ഒരിക്കലും പുകഴ്ത്തില്ല. മറിച്ച് അവർ പറയും തൊഴിലില്ലായ്മ വർദ്ധിച്ചു. പെടോൾ ഡീസലിന് വില കൂടുതലാണ്. വിലക്കയറ്റം ഭീമമാണ്. ഇന്ത്യ പട്ടിണി സൂചികയിലും, അടിസ്ഥാന വികസനത്തിലും 135 ആം സ്ഥാനത്താണ്. ഇവിടെ ജീവിക്കാൻ രക്ഷയില്ല. (ഈ റിപ്പോർട്ടുകൾ കൃത്രിമമായി ഉണ്ടാക്കാൻ കോടികൾ കൈപറ്റി ഇതിനായി ഇന്റർ നാഷണൽ ലെവലിൽ NG0 പ്രവർത്തിക്കുന്നുണ്ട്. ഇത് പ്രചരിപ്പിക്കാനും പണം കൊടുക്കുന്നുണ്ട്)

🔷 മുമ്പെങ്ങും ഇല്ലാത്ത രീതിയിലാണ് ഇന്ത്യൻ സൈന്യത്തെകുറിച്ച് ആക്ഷേപങ്ങളും തെളിവുകളും ചോദിക്കുന്നത്. നമ്മൾ സർജിക്കൽ സൈട്രക്ക് നടത്തി. തെളിവ് എവിടെ? ചുമ്മാതാണ്. ബാലാക്കോട്ടിൽ ജയ് ഷേ മുഹമ്മദിന്റെ ആസ്ഥാനവും 400 തീവ്രവാദികളേയും കൊന്നു പറഞ്ഞത് വായൂസേനാ അദ്ധ്യക്ഷനാണ്. ലോകം വിശ്വസിച്ചു. എന്നാൽ നമ്മുടെ മാധ്യമങ്ങൾ പറഞ്ഞത് വെറുതെ പറയുകയാണ് എന്ന്. CDS ബിപിൻ റാവത്ത് സാർ അപകടത്തിൽ മരണപ്പെട്ടു. ആയിരക്കണക്കിന് പേർ സ്മയിലി ഇട്ട് പബ്ലിക് ആയിട്ട് ആഘോഷിച്ചു. ചിലർ CDS കൊല്ലപ്പൈടേണ്ടതാണ് എന്ന് വരെ പറഞ്ഞു.

🔷 ഇന്ന് ജുഡിഷ്യറി എന്ത് തീരുമാനം എടുത്താലും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അതിന്റെ പുറകിൽ കേന്ദ്രം ഭരിക്കുന്നവരാണ് ചെയ്യിച്ചത് എന്ന പ്രചരണം അഴിച്ചുവിടുന്നു. നിങ്ങൾക്കീ വർത്തമാന കാലത്ത് നീതി കിട്ടുമെന്ന് കരുതുന്നുണ്ടോ നിഷ്കളങ്കരേ എന്ന് പറഞ്ഞ് ചില നാലാംകിട രാഷ്ട്രീയ നേതാക്കൾ പോസ്റ്റിടുന്നു. കൂടാതെ ജഡ്ജിയെ കുറ്റം പറയുന്നു. ആ ജഡ്ജിക്ക് എന്തോ ഉപയോഗം ഉള്ളതുകൊണ്ടാണ് ഈ വിധി പറഞ്ഞത് എന്ന് ജനങ്ങളുടെ ഉള്ളിൽ വിഷം കുത്തി കയറ്റുന്നു.

🔷 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. കൂടാതെ  ലോകം മുഴുവൻ ബഹുമാനിക്കുന്ന ഇലക്ഷൻ സമ്പ്രദായമാണ് നമ്മുടേത്. എന്നാൽ ഒരു പ്രത്യേക കക്ഷിക്ക് ഭൂരിപക്ഷം കിട്ടിയില്ലങ്കിൽ അവർ ജയിച്ചില്ലങ്കിൽ അവർ ഉടൻ വോട്ടിംഗ് മെഷീനെ കുറ്റം പറയും. വോട്ടിംഗ് മെഷീനിൽ ക്രിത്രിമം കാണിക്കുന്നത് കൊണ്ടാണ് അവർക്ക് ഭൂരിപക്ഷം കിട്ടിയത് എന്ന് പറയും ഇന്ത്യയുടെ ശാപമെന്തന്നാൽ അത് വിദ്യാഭ്യാസമുള്ളവർ പോലും വിശ്വസിക്കുന്നു എന്നുള്ളതാണ്. ഇലക്ഷൻ കമ്മിഷൻ ഇലക്ടോണിക് വോട്ടിംഗ് മെഷീൻ തെറ്റാണ് എന്ന് സ്ഥാപിക്കാൻ ഒരാഴ്ച വെല്ലുവിളിച്ചു. കേജരിവാൾ പോലും പോയില്ല. പലപ്പോഴും ഒരു 70% പോലും പോളിംഗ് പോലും പോകാത്തത് "നമ്മൾ എന്തിനാ വോട്ട് ചെയ്യുന്നത്" എന്ന ഒരു മനോഭാവം ജനങ്ങളുടെ ഇടയിൽ വളർത്താൻ ഇവർക്ക് സാധിച്ചു.  

🔷 നമ്മുടെ വിദേശ നയം No.1 ആണ്. ഇതാ റഷ്യയും യുക്രൈൻ യുദ്ധത്തിൽ പോലും നാം അത് കാണിച്ചു. ഓയിൽ ഡിപ്ലോമസി കാരണം ഇന്ധനം വില കൂടിയില്ല. നമ്മുടെ അയൽ രാജ്യങ്ങൾ പട്ടിണിയിലാണ്. അവിടെ എണ്ണ വില മൂന്നും നാലും ഇരട്ടിയാണ്. യൂറോപ്പിൽ എണ്ണ വില 5 ഇരട്ടിയായി. ഗ്യാസ് കിട്ടാനില്ല. അഥവാ കിട്ടണമെങ്കിൽ പത്ത് ഇരട്ടി വില കൊടുക്കണം. പഴയ കൽക്കരി ചൂളകൾ കത്തിച്ചാണ് അവർ ഭക്ഷണം ഉണ്ടാക്കുന്നത്. എന്താ കാരണം? അവരുടെ വിദേശനയം. എന്നാൽ നമ്മളോ? ഇന്ത്യയ്ക്ക് എന്താണ് ഉപയോഗം ആ ഡിപ്ലോമസിയാണ് സ്വീകരിക്കുന്നത്. ഈ കാര്യങ്ങൾ ഏതെങ്കിലും മാധ്യമങ്ങൾ പറയുന്നുണ്ടോ? അവർ പറയുന്നത് മത നിന്ദ ഓ..എല്ലാം തീർന്നു. ഇനി ഇന്ത്യ തവിട് പൊടിയായി എന്നൊക്കെയാണ്.

🔷 ലോകത്ത് എവിടെയെങ്കിലും ഭൂരിപക്ഷത്തിന് ഇല്ലാത്ത അവകാശം ന്യൂനപക്ഷത്തിനുണ്ടോ? അതും പോട്ടെ. ന്യൂനപക്ഷത്തെ പേടിച്ച് ജീവിക്കുന്നത് കാണിച്ചു തരാമോ? ഭൂരിപക്ഷത്തെ മതം മാറ്റുന്ന ന്യൂനപക്ഷം. ഇതൊയൊക്കെ ആണങ്കിലും നമ്മൾ കേൾക്കുന്നത് എന്താണ്? ജാതി അവഗണന. ഇല്ലാത്ത മാറ് മറയ്ക്കൽ. മുലച്ചി പറമ്പ്. എന്നിവ വീണ്ടും പറഞ്ഞ് ആ ഭൂരിപക്ഷ സമുദായങ്ങളെ ഒരിക്കലും യോജിപ്പിക്കാതിരിക്കാനുള്ള പ്രവർത്തികൾ. ചിലർക്ക് സംവരണം ഉണ്ട്, ചിലർക്ക് ഇല്ല. അങ്ങനെ അവരെ ഭിന്നിപ്പിച്ച് ഭരിക്കുന്നു. 

എന്നാൽ നൂന പക്ഷത്തിന്റെ കാര്യം വന്നാലോ? അവർക്ക് വേണ്ടി മാത്രം നിയമങ്ങൾ ഉണ്ടാക്കുന്നു.  ഇതും കൂടാതെ ഹിന്ദുമതം എല്ലാവരേയും ഉൾകൊള്ളുന്ന മതമായിട്ടും മറ്റുള്ള മതത്തിൽ പെട്ടവരെ മതനിന്ദ നടത്തി എന്ന് പറഞ്ഞ് ആളി കത്തിച്ച് പരസ്പ്പരം അക്രമങ്ങൾ നടത്തുന്നു. എന്നിട്ട് ആ ന്യൂനപക്ഷങ്ങളോട് പറയുന്നു "നിങ്ങൾക്ക് നീതിയും, ന്യായവും കിട്ടില്ല", എന്നിട്ട് ഇതേ ന്യൂനപക്ഷങ്ങൾ കാശ്മീരിൽ പ്രശ്നം ഉണ്ടാക്കിയാൽ അവർക്ക് കുട പിടിക്കുകയും ചെയ്യും.

ഇന്ന് ഇവർ കൊച്ചു കുട്ടികളെ വച്ച് പോലും വിഷം ചീറ്റുന്ന പ്രസ്താവനകൾ. ഇതിനെ  കോൺടാക്ട്റ്റ്ലസ് വാർ ഫെയർ എന്ന് പറയും. അവസാനമായി നമുക്ക് ഒരു വാട് സാപ്പ് മെസേജ് കിട്ടിയാൽ നാം ഉടനെ വായിച്ചിട്ട് അടുത്തയാൾക്ക് ഫാർവേർഡ് ചെയ്യും. അത് ശരിയായിരിക്കാൻ സാധ്യയുണ്ടോ എന്ന് പോലും അന്വേഷിക്കില്ല. എന്ന് വച്ചാൽ ഈ ക്ഷുദ്ര ശക്തികൾ നമ്മളെ വച്ച് തന്നെ അവരുടെ ലക്ഷ്യം നിറവേറ്റുകയാണ്.

CAA, കർഷക സമരം, ലത്തീൻ സഭക്കാരുടെ കൂടംകുളം, വിഴിഞ്ഞം സമരങ്ങൾ എല്ലാത്തിന്റെയും പുറകിൽ പൈസ മുടക്കാൻ ആള് ഉണ്ട്. (തമിഴ് നാട്ടിൽ ഈയിടക്ക് ഹിന്ദുവിനെതിരെ കൊലവിളി നടത്തിയ ഫാദർ പൊന്നയ്യൻ   ലത്തീൻ പള്ളിയുടെ പള്ളീലച്ചനാണ്) ഇവരുടെ ഒക്കെ ഉദ്ദേശം "ഇന്ത്യയെ ടുക്കഡേ ടുക്കഡേ കർനാ" അതായത് ഇന്ത്യയെ ശിഥിലമാക്കുക, തകർക്കുക, ആയതിനാൽ കരുതിയിരിക്കുക.

Post a Comment (0)
Previous Post Next Post