അന്ന് വാഴ്ത്തി പാടിയവർക്ക് ഇന്നന്തേയ്.. മൗനം ഭജിക്കുന്നു?


 

അന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ പോലീസിന് നേരേ ചൂണ്ടിയ ഒരു ചൂണ്ടു വിരലിന്റെ അവകാശിയെ സ്ത്രീത്വത്തിന്റെ പ്രതീകമെന്നു വാഴ്ത്തിപ്പാടിയ മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു പ്രബുദ്ധ മല്ലൂ സൈബറിടങ്ങൾ. ഇന്ന് ഈക്കൂട്ടർ എന്തുകൊണ്ട് മൗനവൃതം സ്വീകരിക്കുന്നു.

വീട്ടിൽ വളർത്തിയ വിപ്ലവം എന്ന് വാഴ്ത്തിപ്പാടാൻ അന്ന് താരലോകത്തെ നിലപാടിന്റെ രാജകുമാരനും അദ്ദേഹത്തിനു അകമ്പടി സേവിക്കാൻ മോളിവുഡിലെ എണ്ണമറ്റ താരങ്ങളുമുണ്ടായിരുന്നു. അന്ന് കാക്കിയിട്ട ധാർഷ്ടൃത്തെ തന്റേടത്തോടെ നേരിട്ട, ലാത്തിയിൽ നിന്നും സഹപാഠിയെ രക്ഷിച്ച ഒരുവളെന്ന നരേഷൻസ് പാടി നടക്കാൻ പാണന്മാർ ധാരാളമുണ്ടായിരുന്നു.

ഇവിടുത്തെ പ്രമുഖ സ്ത്രീപക്ഷ വാദികളും, സാംസ്കാരിക നായകരും, സെക്ക്യൂലറിസ്റ്റുകളുംഅന്ന് പെണ്ണേ... നീ തീയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു. കാരണം, ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ തട്ടമിട്ട പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരമുണ്ടല്ലോ. അവൾ ചൂണ്ടിയ വിരലുകൾ കേന്ദ്രസർക്കാരിന് എതിരെയും ആയിരുന്നല്ലോ.

ഇന്ന് നമ്പർ 1 കേരളത്തിൽ, ആ തലസ്ഥാനത്ത് മകൾക്ക് വേണ്ടി യാത്രാസൗജന്യം തേടി പോയപ്പോൾ നേരിട്ട  അനീതിയെ ചോദ്യം  ചെയ്ത അച്ഛനെ തെമ്മാടിക്കൂട്ടങ്ങൾ തല്ലിച്ചതച്ചപ്പോൾ  ഉശിരോടെ ചോദ്യം ചെയ്ത പെണ്ണിനെ  പെൺമയുടെ പര്യായമായി ആരും വാഴ്ത്തിപ്പാടുന്നില്ല. "പെണ്ണേ, നീ ഒരുപാട് പെൺമക്കൾക്ക് പ്രചോദനമാണ്" എന്നു വാഴ്ത്തിപ്പാടാൻ താരലോകത്തെ ചെറിയ തമ്പുരാക്കന്മാർക്ക് കഴിയുന്നില്ല.

തനിക്കൊപ്പം വന്ന അച്ഛനെ തല്ലിച്ചതയ്ക്കുന്നത് കാണേണ്ടി വന്ന പെൺകുട്ടിയുടെ  മനോവേദനയെ പ്രതി  ഒരു സ്ത്രീപക്ഷവാദിക്കും നൊന്തിട്ടില്ല. കാരണം, ഈ പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരം പേറുന്ന ഒരു പേരോ അടയാളമോ ഇല്ല. അവൾ ചോദ്യം ചെയ്തത് കൺമുന്നിൽ നടന്ന അനീതി കണ്ടിട്ടും ഒന്നും ചെയ്യാതിരുന്ന  സഖാവ്  പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് ദൈവത്തിന്റെ പോലീസിനെയാണ്. 

ഈ പെൺകുട്ടി ചൂണ്ടിയ വിരൽ നിയമവ്യവസ്ഥകൾ രണ്ട് രീതിയിൽ തരംതിരിക്കുന്ന അധികാര വർഗ്ഗങ്ങൾക്ക് എതിരെയാണ്. ഇവിടുത്തെ റോട്ടൺ വ്യവസ്ഥിതിക്ക് എതിരെയാണ്. അതിനാൽ തന്നെ ഈ ചൂണ്ടിയ വിരലിന്  കൈയ്യടിയോ പൂച്ചെണ്ടുകളോ കിട്ടില്ല.

മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു വെൽ പ്ലാൻഡ് ഡ്രാമയ്ക്ക്, ഒരു കലാപ ആഹ്വാനത്തിന് ഒക്കെ ഇവിടെ ലഭിക്കുന്ന നിറഞ്ഞ സ്വകാര്യത എങ്ങനെ ഒരു റിയൽ ലൈഫ് ഇൻസിഡൻറിന്, ഒരു പാവം മനുഷ്യൻ്റെയും പെൺമക്കളുടെയും   ധാർമ്മിക രോഷത്തിന് എങ്ങനെ ലഭിക്കാനാണ്? ഇവിടെ വേണ്ടത് കെട്ടുക്കഥകളും ഫേക്ക് ഡ്രാമകളുമാണല്ലോ.

Post a Comment (0)
Previous Post Next Post