ഈ അമൃത് മഹോത്സവത്തിൽ കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം പരിശോധിക്കാം.


“We the undersigned, beg to inform you that we are willing to give an undertaking to government not to commit anymore offences, for which we are at present convicted and we shall be thankful to government if they will deign to consider our request favorably and release us as soon as possible, as we are undergoing sufferings which we cannot sustain. We shall be personally thankful to you if you will arrange with government for our petition being granted.”

We are, Your obedient servants, Shripad Amrit Dange Nalini Bhushan Das Gupta"

File No- 421(Poll) Home Dept, 1924.

ഈ കത്തിനെ സാമാന്യമായി ഇങ്ങനെ മലയാളീകരിക്കാം…

”ഇപ്പോൾ ഞങ്ങൾ ശിക്ഷിക്കപ്പെട്ടിരിക്കുന്ന തരത്തിലുള്ള കുറ്റകൃത്യം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറപ്പ് തരാൻ തയ്യാറാണെന്ന് താഴെ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ വാക്ക് നൽകുന്നു. ഞങ്ങളുടെ ഈ അപേക്ഷ പരിഗണിച്ച് എത്രയും പെട്ടെന്ന് വിട്ടയച്ചാൽ ഞങ്ങൾ ഈ സർക്കാരിനോട് എന്നും നന്ദിയുള്ളവരായിരിക്കും. ഇപ്പോൾ തടവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകൾ അതിജീവിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല. ഞങ്ങളുടെ ഈ അപേക്ഷ സർക്കാരിലെത്തിച്ച് അനുവദിപ്പിച്ചാൽ അങ്ങയോട് ഞങ്ങൾ വ്യക്തിപരമായി നന്ദി ഉള്ളവരായിരിക്കുമെന്നും അറിയിക്കുന്നു. ഞങ്ങൾ അങ്ങയുടെ അനുസരണയുള്ള സേവകർ" ശ്രീപദ് അമൃത് ഡാങ്കേ. നളിനി ഭൂഷൺദാസ് ഗുപ്ത.

ഈ മാന്യന്മാർ പുറത്തിറങ്ങി അനുസരണയുള്ള സേവകരായി പൊതുപ്രവർത്തനം ചെയ്ത ചരിത്രം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ബ്രിട്ടനോട് പുലർത്തിയ മനോഭാവം ഇതോടു കൂടി ചേർത്ത് വായിക്കണം.

”ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണം എന്ന ആശയത്തെ ഞങ്ങൾ ഒരിക്കലും അനുകൂലിച്ചിട്ടില്ല. ചക്രവർത്തി തിരുമനസ്സിൻറെ പരമാധികാരം നിഷേധിക്കാനുള്ള വിപ്ലവം നടത്തുന്ന ഗൂഡാലോചനയിൽ ഞാൻ ഒരിക്കലും പങ്കാളിയായിട്ടില്ല. ബഹുമാനപ്പെട്ട കോടതി എന്നെ കുറ്റവിമുക്തനാക്കണം.”

കാൺപൂർ ​ഗൂഡാലോചനാ കേസിൽ അകത്തായ ഡാങ്കേ കോടതിയിൽ നടത്തിയ വെളിപ്പെടുത്തലാണിത്. ഇതേപ്പറ്റി പാർട്ടിക്കുള്ളിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം ഭാവിയിൽ സിപിഐയുടെ പിളർപ്പിന് ഒരു കാരണമാണ്.

1935 മുതൽ 47 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്ന പി.സി.ജോഷിയും, വൈസ്രോയി കൗൺസിലിലെ ആഭ്യന്തരവകുപ്പ് അംഗമായ സർ: റജിനാൾഡ് മാക്സ് വെല്ലും തമ്മിൽ 1942 മുതൽ 44 വരെ നടത്തിയ കത്തിടപാടുകൾ പരിശോധിച്ചാലും വടിവൊത്ത മാപ്പപേക്ഷയും നിർവ്യാജമായ സഹകരണ വാ​ഗ്ദാനവും കാണാം.

മാത്രമല്ല കത്ത് പോരായെങ്കിൽ പാർട്ടി രേഖകൾ മുഴുവൻ നേരിട്ടെത്തി സമർപ്പിച്ച് സംശയ ദൂരീകരണം നടത്താമെന്നും വിശ്വസ്ത വിധേയനായ ജോഷി ബ്രിട്ടീഷ് ഓഫീസർക്ക് വാക്ക് നൽകിയിട്ടുമുണ്ട്. വെറുതേ മാപ്പ് അപേക്ഷിച്ച് ഇറങ്ങുകയായിരുന്നില്ല 'വിപ്ലവകാരികൾ', സഞ്ചാര സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി മാറുകയും ചെയ്തു. ഇതാണ് കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം.

Post a Comment (0)
Previous Post Next Post