കണ്ടറിയണം നിതീഷ് കുമാറേ നിങ്ങൾക്ക് ഇനി എന്ത് സംഭവിക്കുമെന്ന്. ബീഹാറിലെ പുതിയ മഹാ ഗഡ്ബന്ധന് അഡ്വാൻസ് ആദരാഞ്‌ജലി.

ചന്ദ്രബാബു നായിഡു, ഉദ്ദവ് താക്കറേ, നിതീഷ് കുമാർ ഇവർക്കൊക്കെ ചില സമാനതകളുണ്ട്. നീണ്ടാകാലം BJP സഖ്യകക്ഷികൾ ആയിരുന്നവരാണ് ഇവർ. തെലുങ്കുദേശം നേതാവ് എന്നതിലുപരി NDA യിലെ എണ്ണം പറഞ്ഞ ദേശീയ നേതാവ് എന്ന സ്ഥാനത്തേക്ക് ഉയർന്നയാൾ ആയിരുന്നു ചന്ദ്രബാബു നായിഡു. എന്നാൽ പിന്നീട് പൊടുന്നനെ BJP ബന്ധം ഉപേക്ഷിച്ചു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ താഴെയിറക്കാൻ വേണ്ടി വിമാനം ചാർട്ട് ചെയ്തു പറന്നുനടന്ന ചന്ദ്രബാബു നായിഡുവിന്റെ പേര് ഇന്ന് പൊതുരംഗത്തു നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു.

BJP യുടെ മറ്റൊരു സ്വാഭാവിക സഖ്യകക്ഷി ആയിരുന്ന ശിവസേനയെ BJP സഖ്യത്തിൽ നിന്ന് അടർത്തി മാറ്റി ശിവസേനയുടെ ജീവരക്തമായ ഹിന്ദുത്വത്തെ ഒറ്റുകൊടുത്തു ഹിന്ദുവിരുദ്ധർക്കൊപ്പം ചേരുന്നതിൽ മുന്നിൽ നിന്ന സഞ്ജയ്‌ റാവത്ത് നിലവിൽ ആർതർ ജയിലിലുണ്ട്. കുടുംബ സ്വത്തായിരുന്ന ശിവസേനയെന്ന പാർട്ടിയും, തിരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടമാകുന്നതിന്റെ പരിഭ്രാന്തിയിൽ കോടതികൾതോറും കയറിയിറങ്ങുന്ന ഉദ്ദവ് താക്കറെ. ബീഹാറിലെ പുതിയ "മഹാ ഗഡ്ബന്ധൻ" വാർത്ത കണ്ടപ്പോൾ ഓർത്തുപോയി.

2014 മുതൽ എതിരാളികൾ BJP യുടെ രാഷ്ട്രീയ ഗിമ്മിക്ക് മാത്രമെന്ന് പരിഹസിച്ചിരുന്ന ഹിന്ദുവിന്റെ അഭിമാനവും, സ്വപ്നവുമായ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്ക് യാഥാർത്ഥ്യമാക്കി കൊടുക്കുന്നു. ഏകീകൃത സിവിൽകോഡ് എന്ന വജ്രായൂധം കൂടി ഇനി പുറത്തെടുക്കാനുണ്ട്. വിരാട ഭാവത്തിൽ 2024-ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന സാക്ഷാൽ നരേന്ദ്രമോദിയുടെ പ്രഭാവത്തിന് മുന്നിൽ നിതീഷ് കുമാർ വെറും ഈയാം പാറ്റ മാത്രമാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ JDU സഖ്യം ഇല്ലാതെയാണ് BJP 18 സീറ്റുകൾ നേടിയതും സഖ്യകക്ഷികൾ 6 സീറ്റ് നേടിയതും, JDU നേടിയത് 8 സീറ്റും. കണ്ടറിയണം നിതീഷ് കുമാറേ നിങ്ങൾക്ക്  ഇനി എന്ത് സംഭവിക്കുമെന്ന്. ബീഹാറിലെ പുതിയ മഹാ ഗഡ്ബന്ധന് അഡ്വാൻസ് ആദരാഞ്‌ജലി നേരുന്നു. 

Post a Comment (0)
Previous Post Next Post