കർഷക പുത്രനായ ധൻകറിന്റെ വിജയം ഭാരതത്തിന് അഭിമാനം.


ഭാരതത്തിന്റെ 14-ാമത് ഉപരാഷ്‌ട്രപതിക്ക് ആശംസകൾ. കർഷക പുത്രനായ ജഗദീപ് ധൻകർ ഉപരാഷ്‌ട്രപതി സ്ഥാനത്തെത്തിയത് രാജ്യത്തിന് മുഴുവൻ ആഹ്ലാദം നൽകുന്ന കാര്യമാണ്. കാലങ്ങളായി തുടരുന്ന പൊതുപ്രവർത്തന ജീവിതത്തിലൂടെ സമൂഹവുമായി നിരന്തരം ചേർന്ന് പ്രവർത്തിച്ചിരുന്ന ആളാണ് ജഗദീപ് ധൻകർ. പൊതുജനങ്ങൾ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളും അവരുടെ അനുഭവങ്ങളും അടുത്തറിയുന്ന ധൻകർജിയുടെ പരിചയസമ്പത്ത് രാജ്യസഭയ്‌ക്ക് ഏറെ ഗുണം ചെയ്യും.

ഉപരാഷ്‌ട്രപതി സ്ഥാനവും രാജ്യസഭാ ചെയർമാൻ ചുമതലയും അലങ്കരിക്കാൻ പോകുന്ന അദ്ദേഹം ഭരണഘടനയെ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ നേട്ടത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യയുടെ 14-ാമത് ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗദീപ് ധൻകർ 528 വോട്ടുകൾ നേടിയാണ് വിജയം കൈവരിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 200 വോട്ടുകൾ പോലും (182) തികയ്‌ക്കാനായില്ല.

Post a Comment (0)
Previous Post Next Post