ജലീലിന്റെ പഴയ സിമിയൻ വിഷം പുറത്തു ചാടി.


1988- ൽ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്ന കാലത്ത് 'സിമി' സ്ഥാനാർഥിയായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റു. പിറ്റേ വർഷവും യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വീണ്ടും തോറ്റു. പിന്നീട്  മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്എഫിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് അംഗം മാത്രമായി ഒതുങ്ങിപ്പോയി, അവിടുന്നും തെറ്റി ഇടത് സ്വതന്ത്രനായി. 

ഇത്തവണത്തെ തീരുമാനം പക്ഷേ പിഴച്ചില്ല. മൂന്നുവട്ടം തവനൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായി MLA ആയി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി തുടങ്ങി പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പ് വരെ എത്തി ആ പ്രയാണം. തുടർന്ന്  പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷൻ എന്ന പേരിൽ ചട്ടങ്ങൾ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജരാക്കി ആദ്യ വെടി പൊട്ടിച്ചു. 

ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയിലിരിക്കെ എംജി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്തു. വീണ്ടും അടുത്ത വെടി, മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുത്തതും അഴിമതി ആരോപണത്തിൽ എത്തി. 

പിന്നീട് ശ്രീ നാരായണ സർവ്വകലാശാലയ്ക്ക് മുസ്ലിം വിസി വേണം എന്ന് മന്ത്രി വാശി പിടിച്ചു എന്ന വെള്ളാപള്ളിയുടെ ആരോപണം. സർക്കാർ വാഹനത്തിൽ മന്ത്രി ഖുറാൻ വിതരണം നടത്തി എന്ന ആരോപണം. യു എ ഇ കോൺസുലേറ്റുമായി അനധികൃത ബന്ധം. മലയാള മാധ്യമം നിരോധിക്കാൻ യു എ ഇ ഭരണാധികാരിക്ക് കത്ത്. ഈന്തപഴത്തിൽ സ്വർണ്ണക്കടത്ത്  ഇപ്പോൾ ഇതാ കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടും.

കിട്ടിയ സമയം കൊണ്ട് തന്നാലാവുന്നത് ചെയ്തു തീർത്തു. നിരോധിത തീവ്രവാദ സംഘടനയായ സിമി (ഇന്നത്തെ SDPI-PFI) സ്ഥാനാർത്ഥിയായി നിന്ന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ജലീൽ സാഹിബിന് കഴിഞ്ഞു. പല മാർഗ്ഗങ്ങൾ പരാജയപ്പെട്ടിട്ടും ഒടുക്കം ആശിച്ചത്  ഒക്കെ നേടാനും സാക്ഷാത്കരിക്കാനും ഒക്കെ സാഹിബിന് കഴിഞ്ഞത് വിപ്ലവ ചെന്താരകത്തിൻ്റെ വഴിയിലൂടെ മാത്രമാണ് എന്ന് ആരും മറക്കരുത്. 

56 ശതമാനം ഹിന്ദുക്കൾ ഉള്ള 24 ശതമാനം മുസ്ലിങ്ങൾ ഉള്ള ഒരു മണ്ഡലത്തിൽ അധികാര കേന്ദ്രത്തിൽ എത്താൻ പറ്റുന്ന എളുപ്പവഴി മതേതര വിജ്രംഭിതനായി നിന്ന് ഇടത് കുപ്പായത്തിൽ വിലസുന്നതാണ് എന്ന് വൈകിയാണെങ്കിലും സാഹിബ് തിരിച്ചറിഞ്ഞിരുന്നു.

പക്ഷേ, മതരാഷ്ട്ര പ്രണയക്കാരുടെ പറുദീസയിൽ എത്തിയപ്പോൾ സിമിയൻ സഖാവ് ഭാരതത്തെ നോക്കി സ്വയം മറന്ന് അങ്ങ് കൂവിപ്പോയി. വിവേചന ബുദ്ധിയില്ലാത്ത ഒരു കൂട്ടം ജീവികളെ  പറ്റിച്ച്  നേതാവായി വിലസി ഒടുക്കം അറിയാതെ കൂവി സിറിയൻ വിഷത്തിന്റെ തനിക്കൊണം വീണ്ടും വെളിപ്പെട്ടു.

Post a Comment (0)
Previous Post Next Post