അങ്കൻവാടി കുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുക അനുവദിച്ചത് കേന്ദ്രം; പദ്ധതിയുടെ പേരുമാറ്റി തങ്ങളുടേതെന്ന അവകാശ വാദം തുടർന്ന് പിണറായി സർക്കാർ.


അങ്കൻവാടികുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമായിട്ടും പദ്ധതി സംസ്ഥാന സർക്കാരിന്റേത് ആണെന്ന അവകാശവാദം തുടർന്ന് മന്ത്രിമാർ. കേന്ദ്രം പദ്ധതിക്കായി അനുവദിച്ച തുകയുടെ പകർപ്പ് അടക്കം ജനം ടി വി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത സമൂഹ്യമാദ്ധ്യങ്ങളിലടക്കം പ്രചരിക്കുമ്പോഴും പദ്ധതി സംസ്ഥാന സർക്കാരിന്റേതാണെന്ന് ഒരു മടിയുമില്ലാതെ പ്രചരിപ്പിക്കുകയാണ് സിപിഎമ്മും സർക്കാരും.

പാലും മുട്ടയും കുഞ്ഞുങ്ങൾക്ക് നൽകുന്നത് തങ്ങളുടെ പദ്ധതിയാണെന്ന വലിയ പ്രചാരണമായിരുന്നു സംസ്ഥാന സർക്കാർ നടത്തിയത്. സർക്കാരിന്റെ ഈ വാദങ്ങളെ പൊളിച്ചടിക്കിയായിരുന്നു ജനം ടിവിയുടെ വാർത്ത. ഈ വർത്തയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ശിശു വികസന വകുപ്പിന് കീഴിലെ 33115 അങ്കണവാടികൾക്കാണ് ഈ സേവനം ലഭിക്കുക. ഈ പദ്ധതിക്കായി 2022 മാർച്ച് പത്താം തിയതി കേന്ദ്രസർക്കാർ 58 കോടി രൂപയാണ് സംസ്ഥാന സർക്കാരിന് അനുവദിച്ചത്. എന്നാൽ കേന്ദ്ര പദ്ധതിയെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയാക്കി മാറ്റി രാജ്യത്ത് ആദ്യമായി അങ്കണവാടി കുട്ടികൾക്കായി പാലും മുട്ടയും വിതരണം ചെയ്തത് പിണറായി സർക്കാർ ആണെന്ന വലിയ പ്രചാരണമാണ് മന്ത്രിമാരടക്കം നടത്തുന്നത്.

ജൂൺ പതിനഞ്ചാം തീയതി പോഷകാഹാരം പദ്ധതിക്കായി കേന്ദ്രസർക്കാർ വീതമായ 60 കോടി രൂപയും അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. കുഞ്ഞുങ്ങളുടെ പോഷക ആഹാരത്തിന് വേണ്ടി കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപയാണ് എല്ല വർഷവും സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിലേക്ക് വകയിരുത്തുന്നത്. എന്നാൽ ഈ തുക ഉപയോഗിച്ച് യാതൊരു മടിയും ഇല്ലാതെ തങ്ങളുടെ പദ്ധതിയാക്കി മാറ്റി മേനി നടിക്കുകയാണ് സംസ്ഥാന സർക്കാർ.

ഇന്ത്യ ഒട്ടാകെ അംഗൻവാടികൾ വഴി കുട്ടികൾക്ക് പോഷക ആഹാരം നൽകുന്ന പദ്ധതി ആണ് സപ്ലിമെന്ററി ന്യൂട്രീഷൻ പ്രോഗ്രാം എന്നുള്ളത് അംഗൻവാടി വഴി രാജ്യത്തെ നൽകുന്ന പല പദ്ധതിയെ ഒരുമിച്ചു പറയുന്നത്  അംബ്രല്ല പദ്ധതി എന്നാണ് പറയുക. അതിൽ ഒരു പദ്ധതിയാണ് സപ്ലിമെന്ററി ന്യൂട്രീഷൻ പ്രോഗ്രാം അംഗൻവാടിയിലെ ഒരുകുട്ടിക്ക് കേന്ദ്രസർക്കാർ ചിലവാക്കുന്ന തുക 

ഈ കഴിഞ്ഞ മാസം ജൂണിൽ കേന്ദ്രസർക്കാർ കേരളത്തിലെ അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പോഷൻ പദ്ധതിക്ക്‌ നൽകിയ കേന്ദ്ര ഫണ്ട്.

ജനറൽ വിഭാഗം

₹ 60,33,50,000/- കോടിരൂപ 

ജൂൺ 31, 2022 

₹ 57,26,66,000/- കോടിരൂപ മാർച്ച് 10 , 2022 

ST  വിഭാഗം വിഭാഗം അംഗൻവാടി നൽകിയത്

₹ 1,95,74,000/-കോടിരൂപ  മാർച്ച് 10 , 2022 

SC വിഭാഗം അംഗൻവാടി നൽകിയത് 

₹ 6,02,41,000/- കോടിരൂപ 

അപ്പോൾ കേരളത്തിൽ ഉൾപ്പെടെയുള്ള അംഗൻവാടികൾ വഴി പാലും മുട്ടയും നൽകുന്നത് എങ്ങനെ എന്ന് എല്ലവർക്കും മനസ്സിലായല്ലോ അല്ലെ. ഇത് അടീച്ചുമാറ്റീയ പിണറായി വിജയന്റെ ഔദാര്യമല്ല, കേന്ദ്ര പദ്ധതിയാണ് 

അക്ഷയ പാത്ര  എന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ്  നമ്മുടെ കുഞ്ഞുങ്ങൾ "അവർ ആരോഗ്യത്തോടെ വളരട്ടെ നാടിന്റെ അഭിമാനമാകട്ടെ".

വിശദവിവരങ്ങൾ അറിയാൻ: https://www.akshayapatra.org/anganwadi-feeding

https://www.akshayapatra.org/donate-to-anganwadi-feeding#.YunFLIphkFw.whatsapp

Post a Comment (0)
Previous Post Next Post