പ്രതിഷേധിക്കുന്നതിനായി ഓഗസ്റ്റ് 5 കോൺഗ്രസ് തിരഞ്ഞെടുത്തത് മന:പൂർവ്വം; രാമക്ഷേത്രത്തെയാണ് കോൺഗ്രസ്സ് അപമാനിച്ചത്.


ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് അടിത്തറയിട്ടത്. കോൺഗ്രസ് ആ ദിവസം തന്നെ പ്രതിഷേധത്തിനായി തിരഞ്ഞെടുത്തത് മനഃപൂർവ്വം. കോൺഗ്രസ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നത് രാമഭക്തരോടുള്ള അവഹേളനം. ഇത് വെളിപ്പെടുത്തുന്നത് അവരുടെ പ്രീണന രാഷ്‌ട്രീയം കൂടിയാണ്. അത് പ്രോത്സഹിപ്പിക്കാനുള്ള സന്ദേശമാണ് ഇതുവഴി അവർ നൽകുന്നത്.

കോൺഗ്രസിന്റെ ഇത്തരം പ്രവൃത്തികൾ അപമാനിച്ചത് ഇന്ത്യയുടെ വിശ്വാസത്തെയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും അവഹേളിക്കുന്നതിനൊപ്പം അയോദ്ധ്യാ ദിവസത്തെയും അവർ അപമാനിച്ചു. ഈ പാർട്ടിയുടെ ഇത്തരം പ്രവർത്തനങ്ങളെ ജനങ്ങൾ അപലപിക്കുകയാണ്.

Post a Comment (0)
Previous Post Next Post