ധീര സ്വാതന്ത്ര്യസമര സേനാനികളിൽ സവർക്കർ ഉണ്ടെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ തിരിച്ചറിവിന് നന്ദി.


സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരെ ‘സിപിഎം കേരള’യുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയ ഈ തിരിച്ചറിവിന് നന്ദി. വിനായക് ദാമോദർ സവർക്കർ കേവലം ഹിന്ദുത്വവാദിയും, ഭീരുവും ആണെന്ന നിലപാട് തിരുത്തിയ കേരള സിപിഎമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിൽ വി.ഡി സവർക്കറും ഉണ്ടെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ തിരിച്ചറിവ് നല്ലതാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളിലെ മറ്റൊരു കാപട്യം കൂടി ഇപ്പോൾ വെളിച്ചത്തായിരിക്കുന്നു. സവർക്കർ ധീരദേശാഭിമാനിയെന്ന് ബംഗാളിലെ സിപിഎം പണ്ടേ അംഗീകരിച്ചതാണ്. 1987ൽ കമ്മ്യൂണിസ്റ്റ് സർക്കാർ പുറത്തിറക്കിയ "ഇന്ത്യാസ് സ്ട്രഗിൾ ഫോർ ഫ്രീഡം; ആൻ ആൽബം" എന്ന പുസ്തകത്തിൽ ദേശീയ പ്രസ്ഥാനത്തിന് സവർക്കറുടെ സംഭാവനകൾ എടുത്തു പറയുന്നുണ്ട്.

വീര സവർക്കരെ ആദരിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രംഗത്തെത്തിയതിന് സിപിഎം രാജ്യത്തോട് മാപ്പുപറയണം. സ്വാതന്ത്ര്യ സമരത്തിലുള്ള കമ്മ്യൂണിസ്റ്റുകളുടെ പങ്ക് വളരെ വലുതായതു കൊണ്ടാണോ അവർക്കെതിരെ പുറപ്പെടുവിച്ച എല്ലാ വാറൻ്റുകളും 1942ൽ ബ്രിട്ടീഷ് സർക്കാർ റദ്ദാക്കിയത്? കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒന്നടങ്കം അന്നു വിട്ടയച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും, ശേഷവും ഇന്ത്യാ രാജ്യത്തോട് ആത്മാർത്ഥതയും, നീതിയും പുലർത്തിയിട്ടില്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ, ചരിത്രം സാക്ഷിയാണ്.

Post a Comment (0)
Previous Post Next Post